തണലിന്റെ സ്റ്റാമ്പ് ഒട്ടിച്ചു
വന്നതാണ്...
പച്ചനിറത്തിൽ
ഒരു കവർ
ആരോ പൊട്ടിച്ചു
വായിച്ചതു പോലെ
ഉച്ചത്തിൽ പുറത്തെഴുതിയിരുന്നു;
മരത്തിന്റെ
നിലവിലില്ലാത്ത
മേൽവിലാസം..
അകത്ത്
ഇലയാവും എന്ന് കരുതി
അത്രമേൽ നിശബ്ദമായി
പൊട്ടിച്ചതാണ്;
എന്നോ മേൽവിലാസംതന്നെ
നഷ്ടപ്പെട്ട മരം..
തുറന്നു നോക്കുമ്പോൾ;
കാണുന്നു..
അകത്തില്ലാത്ത
ഉള്ളടക്കം പോലെ;
ദിവസത്തിന് വെളിയിൽ
ഒരു പകൽ നിറയെ
പറക്കുന്ന
പൂമ്പാറ്റകളുടെ
ശൂന്യത!
വായിച്ചതു പോലെ
ഉച്ചത്തിൽ പുറത്തെഴുതിയിരുന്നു;
മരത്തിന്റെ
നിലവിലില്ലാത്ത
മേൽവിലാസം..
അകത്ത്
ഇലയാവും എന്ന് കരുതി
അത്രമേൽ നിശബ്ദമായി
പൊട്ടിച്ചതാണ്;
എന്നോ മേൽവിലാസംതന്നെ
നഷ്ടപ്പെട്ട മരം..
തുറന്നു നോക്കുമ്പോൾ;
കാണുന്നു..
അകത്തില്ലാത്ത
ഉള്ളടക്കം പോലെ;
ദിവസത്തിന് വെളിയിൽ
ഒരു പകൽ നിറയെ
പറക്കുന്ന
പൂമ്പാറ്റകളുടെ
ശൂന്യത!
ഇലക്കത്ത്
ReplyDeleteമനോഹരമായ ഭാവന
ReplyDeleteമരവും ഇല്ല ഇലയും ഇല്ല പൂമ്പാറ്റകളും പോയി.
ReplyDeleteശൂന്യമായി പോകുന്ന ഇല കത്തുകൾ...
ReplyDeleteഇലക്കത്ത് നന്നായി
ReplyDeleteആശംസകള്‍
ശൂന്യതയുടെ ഇലക്കത്തുകള്‍.....
ReplyDeleteനന്മകള്‍ നേരുന്നു......