ഒരു സ്റ്റാമ്പിന്റെ ആകൃതിയിൽ
വെട്ടിയെടുക്കണം
പെയ്യുന്ന മഴ
ഒട്ടിക്കണം
സമുദ്രമുദ്ര പതിച്ച തിരമാലയൊന്നിൽ
എന്റെ മനസ്സ് തന്നെ 'ഉള്ള'ടക്കമാക്കി;
പറക്കുന്ന ശലഭം പോലെ
നിന്റെ മേൽവിലാസം എഴുതി
നിനക്കയക്കുന്ന കത്തിൽ
കാത്തിരിക്കണം
ഏതു നിമിഷവും വറ്റിപ്പോയേക്കാവുന്ന
ജലം പോലെ
ഒരിക്കലും വരാത്ത മറുപടിയ്ക്കുള്ള
അടങ്ങാത്ത ദാഹവുമായി...
വെട്ടിയെടുക്കണം
പെയ്യുന്ന മഴ
ഒട്ടിക്കണം
സമുദ്രമുദ്ര പതിച്ച തിരമാലയൊന്നിൽ
എന്റെ മനസ്സ് തന്നെ 'ഉള്ള'ടക്കമാക്കി;
പറക്കുന്ന ശലഭം പോലെ
നിന്റെ മേൽവിലാസം എഴുതി
നിനക്കയക്കുന്ന കത്തിൽ
കാത്തിരിക്കണം
ഏതു നിമിഷവും വറ്റിപ്പോയേക്കാവുന്ന
ജലം പോലെ
ഒരിക്കലും വരാത്ത മറുപടിയ്ക്കുള്ള
അടങ്ങാത്ത ദാഹവുമായി...
കാത്തിരുന്നേ മതിയാകൂ...
ReplyDelete‘ഏതു നിമിഷവും വറ്റിപ്പോയേക്കാവുന്ന
ജലം പോലെ
ഒരിക്കലും വരാത്ത മറുപടിയ്ക്കുള്ള
അടങ്ങാത്ത ദാഹവുമായി... ‘
ഒടുക്കം വന്നണയും................
ReplyDelete