Skip to main content

മനുഷ്യന്റെ ഞെട്ടിൽ പിടിച്ചു കിടക്കുന്ന സമൂഹത്തിന്റെ കുല

ആപ്പിളുകൾ കൂടുതൽ കൂടുതൽ
ആപ്പിളുകൾ ആവുകയും

ഓറഞ്ചുകൾ
കുറെ കൂടി
ഓറഞ്ച് നിറത്തിലേയ്ക്കു ഉരുളുകയും
ചെയ്യുന്ന കാലം

കുലകൾക്ക് പുറത്തേയ്ക്ക്
മധുരം കൂട്ടി
വിളയുന്ന മുന്തിരികൾ

പക്ഷെ അവയൊന്നും
മറ്റൊന്നിന്റെ ആകൃതിയിലെയ്ക്കോ
പ്രകൃതിയിലേയ്ക്കോ
  തലയിടുന്നില്ല


പുറത്തേയ്ക്ക് കൈ നീട്ടി
മുദ്രാവാക്യം
 വിളിക്കുന്ന
ചെമ്പരത്തിപ്പൂവിന്റെ
കേസരങ്ങൾ പോലും
ഇതളുകളുടെ
ചുവന്നപരിധിക്കുള്ളിലാണ്

 വേരുകീറി
മരങ്ങളുടെ
രാജ്യസ്നേഹം പരിശോധിക്കുന മണ്ണിൽ..


ഭൂഗുരുത്വാകർഷണം കൂട്ടി
സമൂഹത്തിന്റെ ഞെട്ടിൽ
പിടിച്ചു  നില്ക്കുന്ന
മനുഷ്യന്റെ തലയ്ക്കും മീതെ,

ഏതു നിമിഷവും
അടർന്നു വീഴാവുന്ന നിലയിൽ
തൂങ്ങികിടക്കുന്നു
അതേ സമൂഹത്തിന്റെ
മറ്റൊരുകുല!

Comments

  1. മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന കാലികപ്രസക്തിയുള്ള വിഷയം!
    ആശംസകള്‍

    ReplyDelete
  2. ഭൂഗുരുത്വാകർഷണം കൂട്ടി
    സമൂഹത്തിന്റെ ഞെട്ടിൽ
    പിടിച്ചു നില്ക്കുന്ന
    മനുഷ്യന്റെ തലയ്ക്കും മീതെയുള്ള കുല ..!

    ReplyDelete
  3. ജ്ഞാനിയായ മനുഷ്യന്‍റെ അജ്ഞാനം.
    നന്മകള്‍ നേരുന്നു.......

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം