Skip to main content

സവർണവെയിൽ

ഒരു കയറു പോലും ഇല്ലാതെ
എന്റെ തൊടിയിലേയ്ക്ക്  കയറി

പകലെന്ന കളവും  പറഞ്ഞു
ഉള്ള വെള്ളവും കുടിച്ചു


ഞാൻ പാടുപെട്ടു വളർത്തുന്ന
പച്ചപ്പിൽ  കയറി
പുല്ലുപോലെ മേഞ്ഞിട്ടിറങ്ങിപ്പോകുന്നു
പശു എന്ന്  പേരുള്ള
സവർണവെയിൽ!

Comments

  1. കയറുപൊട്ടിക്കുന്നു..., ഈ വാക്കിന്‍ കരുത്തുകള്‍

    ReplyDelete
  2. നൈസ്. നന്നായിട്ടുണ്ട്

    ReplyDelete
  3. എന്തേ വലിയ വായനകൾക്ക് ഇതൊന്നും വിട്ടു കൊടുക്കുന്നില്ല

    ReplyDelete
  4. അയ്യോ!വടിയോണ്ട് അടിക്കാനും വയ്യല്ലോ!
    ആശംസകള്‍

    ReplyDelete
  5. ഇതിൽ പരം എങ്ങിനെയാണ്
    ആ സവർണ പശുവിനെ വർണ്ണിക്കുക !

    ReplyDelete

Post a Comment