തീ പിടിച്ച പൂച്ചയാണയാൾ
പിടിച്ച തീ അണയ്ക്കുവാൻ
അത്രയും തിരക്കുള്ള വഴിയിലൂടെ
അയാളുടെ അടുത്തേയ്ക്ക്
ഓടി പാഞ്ഞു വരേണ്ട
ഫയർഎഞ്ചിനും അയാൾ തന്നെയാണ്
വരുന്ന ഫയർ എഞ്ചിന്റെ വേഗത്തിനനുസരിച്ച്
കത്തലിന്റെ വേഗത നിയന്ത്രിക്കുന്ന
തിരക്കിലാണ് അയാൾ
ആ തിരക്കിനിടയിൽ പെട്ടാണ്
അയാളോളം വെള്ളവും കൊണ്ടുവരുന്ന
അയാളുടെ ഫയർ എഞ്ചിൻ
അയാളുടെ തീ കാത്തുകിടക്കുന്നത്
അവസാനം
വല്ലാതെ പിടയ്ക്കുമ്പോഴും
തീയും വെള്ളവും മുഖാമുഖം കാണുമ്പോൾ
കൊണ്ട് വന്ന വെള്ളത്തിന്
അണയ്ക്കുവാൻ പാകത്തിന്
കുറച്ചു തീ കെടാതെ
കൃത്യമായി
കാത്തുസൂക്ഷിക്കുന്ന തിരക്കിലാണയാൾ
അപ്പോഴും പൂച്ചയാണയാൾ
പിടിച്ച തീ അണയ്ക്കുവാൻ
അത്രയും തിരക്കുള്ള വഴിയിലൂടെ
അയാളുടെ അടുത്തേയ്ക്ക്
ഓടി പാഞ്ഞു വരേണ്ട
ഫയർഎഞ്ചിനും അയാൾ തന്നെയാണ്
വരുന്ന ഫയർ എഞ്ചിന്റെ വേഗത്തിനനുസരിച്ച്
കത്തലിന്റെ വേഗത നിയന്ത്രിക്കുന്ന
തിരക്കിലാണ് അയാൾ
ആ തിരക്കിനിടയിൽ പെട്ടാണ്
അയാളോളം വെള്ളവും കൊണ്ടുവരുന്ന
അയാളുടെ ഫയർ എഞ്ചിൻ
അയാളുടെ തീ കാത്തുകിടക്കുന്നത്
അവസാനം
വല്ലാതെ പിടയ്ക്കുമ്പോഴും
തീയും വെള്ളവും മുഖാമുഖം കാണുമ്പോൾ
കൊണ്ട് വന്ന വെള്ളത്തിന്
അണയ്ക്കുവാൻ പാകത്തിന്
കുറച്ചു തീ കെടാതെ
കൃത്യമായി
കാത്തുസൂക്ഷിക്കുന്ന തിരക്കിലാണയാൾ
അപ്പോഴും പൂച്ചയാണയാൾ
വല്ലാതെ പിടയ്ക്കുമ്പോഴും
ReplyDeleteതീയും വെള്ളവും മുഖാമുഖം കാണുമ്പോൾ
കൊണ്ട് വന്ന വെള്ളത്തിന്
അണയ്ക്കുവാൻ പാകത്തിന്
കുറച്ചു തീ കെടാതെ
കൃത്യമായി
കാത്തുസൂക്ഷിക്കുന്ന തിരക്കിലാണയാൾ
എന്തിനും ഏതിനും ടൈമിംഗാണല്ലോ മുഖ്യം!
ReplyDeleteആശംസകള്‍