അമ്മയെ പിഴിഞ്ഞ്;
ആദ്യം എടുത്തത് ,
മുലപ്പാലായിരുന്നു.
പിന്നെ പിഴിഞ്ഞപ്പോൾ;
കിട്ടിയത്,
പിരിഞ്ഞിരുന്നു;
എങ്കിലും അത്;
വിലപിടിപ്പുള്ള-
സ്വത്തായിരുന്നു..
പിഴിഞ്ഞ് പിഴിഞ്ഞ്;
പീര പോലെ,
കീറി തുടങ്ങിയപ്പോഴാണ്;
പഴന്തുണി...
എന്ന പരിഗണന,
കൊടുത്തു തുടങ്ങിയത്..
പിന്നെ അറിയാതെ-
എടുത്തു തുടച്ചപ്പോൾ,
ഇല്ലാതായത്;
സ്വന്തം മുഖമായിരുന്നു.
എന്നിട്ടും,
കണ്ടത്;
കണ്ണുനീരായിരുന്നു..
അത് ഉണങ്ങാനായിട്ടായിരുന്നു...
ഏതോ അമ്പലനടയിൽ,
വിരിച്ചിട്ടു മറന്നു പോയത്!
അമ്പലനടയിൽ ഉണക്കാനിട്ട പഴന്തുണികൾ
ReplyDeleteമനോഹര കവിത
നിധീഷ് ഈ വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി സന്തോഷം
Delete:( വെറുതെ ഓരോ ജന്മങ്ങളെ സൃഷ്ടിച്ചു.
ReplyDeleteകാത്തി ഓരോ വായനക്കും അതിനു ശേഷം കുറിക്കുന്ന ഓരോ അഭിപ്രായത്തിനും വളരെ നന്ദി സന്തോഷം
DeleteNada thallal !
ReplyDelete:)
ഡോക്ടര ഈ വായനക്കും മറുപടിക്കും കയ്യൊപ്പിനും നന്ദി സന്തോഷത്തോടെ
Deleteഇന്നു നീ, നാളെ ഞാന്‍
ReplyDeleteഅജിത് ഭായ് വളരെ സന്തോഷം ഓരോ പോസ്റ്റിനും നല്ക്കുന്ന പ്രോത്സാഹനത്തിനു വായനക്ക് നേരഭിപ്രായത്തിനു നന്ദിയോടെ
DeleteElla puthu vasthrangalum orikkal pazham thunikalakum..
ReplyDeleteഅനുരാജ് വളരെ നന്ദി സ്നേഹത്തോടെ വായനക്കും പ്രോത്സാഹനത്തിനും
Deleteജന്മസുകൃതം...
ReplyDeleteഡോക്ടർ വളരെ സന്തോഷം വായനക്ക് കുറിപ്പിന് പ്രോത്സാഹനങ്ങൾക്ക്
Deleteഇന്നു ഞാൻ പച്ച
ReplyDeleteനാളെ ഞാൻ മഞ്ഞ
നാളെ കഴിഞ്ഞെന്നെ.....
വികെ വളരെ സന്തോഷം ഈ സാന്നിധ്യത്തിന് വായനക്ക് അഭിപ്രായത്തിന്റെ പ്രോത്സാഹനങ്ങൾക്ക്
Deleteസ്വാര്‍ത്ഥത നിറഞ്ഞ ലോകം!
ReplyDeleteആശംസകള്‍
ചേട്ടാ വായനക്കും ഓരോ അഭിപ്രായത്തിനു അത് വഴി കിട്ടുന്ന വലിയ പ്രചോദനത്തിനും
Deleteനന്ദി സ്നേഹപൂർവ്വം
ഹൃദയഹാരിയായിരിക്കുന്നു....!
ReplyDeleteഅന്നൂസ് വളരെ നന്ദി വായനക്ക് അഭിപ്രായത്തിനു
Deleteനിലം തുടയ്ക്കാൻ പോലും കൊള്ളാത്ത
ReplyDeleteപിഞ്ഞിക്കീറിയ പഴന്തുണി.
ഉപയോഗശൂന്യം,
അതിനാലാണതിനെ വലിച്ചെറിഞ്ഞത്.
ബിപിൻ സുഹൃത്തേ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം ഈ അഭിപ്രായത്തിനു വായനക്ക് വളരെ നന്ദി
Deleteആദ്യം നിലവിളക്കും
ReplyDeleteപിന്നെ പിന്നെ കരിവിളക്കുമായ്
മാറാന്‍ വിധിക്ക്യപ്പെട്ടവള്‍
അമ്മ!!rr
നന്ദി rr
Deleteനന്നായി .....
ReplyDeleteശ്രീകുമാർ നന്ദി
Deleteനന്മയും നേർമ്മയും വരികളിൽ തെളിയുന്നു ....ആശംസകൾ .
ReplyDeleteനന്ദി സുലൈമാൻ
Deleteനല്ല കവിതകള്‍ !
ReplyDeleteനന്ദി മിനി
Deleteമനസ്സിൽ തട്ടുന്ന വരികൾ ...!
ReplyDeleteകാളിയൻ നന്ദി
DeleteSUPERB BAI....
ReplyDeleteസന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ.......
സൌഗന്ധികം ഈ തിരിച്ചു വരവിൽ ..തിരക്ക് കഴിഞ്ഞുള്ള തിരിച്ചു വരവിൽ വളരെ സന്തോഷം നന്ദി ക്രിസ്തുമസ് നവ വത്സര ആശംസകൾ
Delete