Skip to main content

നട തള്ളൽ


അമ്മയെ പിഴിഞ്ഞ്;
ആദ്യം എടുത്തത്‌ ,
മുലപ്പാലായിരുന്നു.
പിന്നെ പിഴിഞ്ഞപ്പോൾ;
കിട്ടിയത്,
പിരിഞ്ഞിരുന്നു;
എങ്കിലും അത്;
വിലപിടിപ്പുള്ള-
സ്വത്തായിരുന്നു..
പിഴിഞ്ഞ് പിഴിഞ്ഞ്;
പീര പോലെ,
കീറി തുടങ്ങിയപ്പോഴാണ്;
പഴന്തുണി...
എന്ന പരിഗണന,
കൊടുത്തു തുടങ്ങിയത്..
പിന്നെ അറിയാതെ-
എടുത്തു തുടച്ചപ്പോൾ,
ഇല്ലാതായത്;
സ്വന്തം മുഖമായിരുന്നു.
എന്നിട്ടും,
കണ്ടത്;
കണ്ണുനീരായിരുന്നു..
അത് ഉണങ്ങാനായിട്ടായിരുന്നു...
ഏതോ അമ്പലനടയിൽ,
വിരിച്ചിട്ടു മറന്നു പോയത്!

Comments

  1. അമ്പലനടയിൽ ഉണക്കാനിട്ട പഴന്തുണികൾ
    മനോഹര കവിത

    ReplyDelete
    Replies
    1. നിധീഷ് ഈ വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി സന്തോഷം

      Delete
  2. :( വെറുതെ ഓരോ ജന്മങ്ങളെ സൃഷ്ടിച്ചു.

    ReplyDelete
    Replies
    1. കാത്തി ഓരോ വായനക്കും അതിനു ശേഷം കുറിക്കുന്ന ഓരോ അഭിപ്രായത്തിനും വളരെ നന്ദി സന്തോഷം

      Delete
  3. Replies
    1. ഡോക്ടര ഈ വായനക്കും മറുപടിക്കും കയ്യൊപ്പിനും നന്ദി സന്തോഷത്തോടെ

      Delete
  4. ഇന്നു നീ, നാളെ ഞാന്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് വളരെ സന്തോഷം ഓരോ പോസ്റ്റിനും നല്ക്കുന്ന പ്രോത്സാഹനത്തിനു വായനക്ക് നേരഭിപ്രായത്തിനു നന്ദിയോടെ

      Delete
  5. Ella puthu vasthrangalum orikkal pazham thunikalakum..

    ReplyDelete
    Replies
    1. അനുരാജ് വളരെ നന്ദി സ്നേഹത്തോടെ വായനക്കും പ്രോത്സാഹനത്തിനും

      Delete
  6. Replies
    1. ഡോക്ടർ വളരെ സന്തോഷം വായനക്ക് കുറിപ്പിന് പ്രോത്സാഹനങ്ങൾക്ക്

      Delete
  7. ഇന്നു ഞാൻ പച്ച
    നാളെ ഞാൻ മഞ്ഞ
    നാളെ കഴിഞ്ഞെന്നെ.....

    ReplyDelete
    Replies
    1. വികെ വളരെ സന്തോഷം ഈ സാന്നിധ്യത്തിന് വായനക്ക് അഭിപ്രായത്തിന്റെ പ്രോത്സാഹനങ്ങൾക്ക്

      Delete
  8. സ്വാര്‍ത്ഥത നിറഞ്ഞ ലോകം!
    ആശംസകള്‍

    ReplyDelete
    Replies
    1. ചേട്ടാ വായനക്കും ഓരോ അഭിപ്രായത്തിനു അത് വഴി കിട്ടുന്ന വലിയ പ്രചോദനത്തിനും
      നന്ദി സ്നേഹപൂർവ്വം

      Delete
  9. ഹൃദയഹാരിയായിരിക്കുന്നു....!

    ReplyDelete
    Replies
    1. അന്നൂസ് വളരെ നന്ദി വായനക്ക് അഭിപ്രായത്തിനു

      Delete
  10. നിലം തുടയ്ക്കാൻ പോലും കൊള്ളാത്ത
    പിഞ്ഞിക്കീറിയ പഴന്തുണി.
    ഉപയോഗശൂന്യം,
    അതിനാലാണതിനെ വലിച്ചെറിഞ്ഞത്.

    ReplyDelete
    Replies
    1. ബിപിൻ സുഹൃത്തേ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം ഈ അഭിപ്രായത്തിനു വായനക്ക് വളരെ നന്ദി

      Delete
  11. ആദ്യം നിലവിളക്കും
    പിന്നെ പിന്നെ കരിവിളക്കുമായ്
    മാറാന്‍ വിധിക്ക്യപ്പെട്ടവള്‍
    അമ്മ!!rr

    ReplyDelete
  12. നന്മയും നേർമ്മയും വരികളിൽ തെളിയുന്നു ....ആശംസകൾ .

    ReplyDelete
  13. മനസ്സിൽ തട്ടുന്ന വരികൾ ...!

    ReplyDelete
  14. SUPERB BAI....



    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.


    ശുഭാശംസകൾ.......

    ReplyDelete
    Replies
    1. സൌഗന്ധികം ഈ തിരിച്ചു വരവിൽ ..തിരക്ക് കഴിഞ്ഞുള്ള തിരിച്ചു വരവിൽ വളരെ സന്തോഷം നന്ദി ക്രിസ്തുമസ് നവ വത്സര ആശംസകൾ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!