Skip to main content

മൂന്നാമത്തെ മകൻ രാമൻ

തീപിടിച്ചു
പടരല്ലേ വിരലുകളാണെന്ന്
പറഞ്ഞു മനസ്സിലാക്കി
ഉടലിനെ

കവിതയായില്ലേ
എന്നു തിരിച്ചുചോദിച്ചു
കുഴച്ചു തിരിച്ചുവെച്ചു വിരലുകൾ.

മണ്ണിൽ കൊഴിഞ്ഞു കിടന്നു കണ്ണുകൾ
നുള്ളി പ്പെറുക്കിയെടുത്തു
തിരിച്ചുപോയി അണ്ണാറക്കണ്ണൻമാർ.
വഴികളുണ്ടായി

വിരലുകൾ ഒഴുകിപ്പോയ
മൂന്ന് വരകൾക്കടിയിലൂടെ ഊറിയിറങ്ങി
തരിശ്ശായി കിടന്നു ഉടലുകൾ

കടലുകളുണ്ടായി എന്ന്,
എഴുത്ത് തുളുമ്പി
അരുതരുത് വിരലുകൾ തടഞ്ഞു
ഏറ്റവും പുതിയനര വളർന്ന്
ആ വരി പൂർണ്ണമായും മായ്ച്ചു

ആ നര കൊഴിഞ്ഞുവോ എന്ന് മാത്രം
മായുന്നതിന് മുമ്പ്
ഉറപ്പിച്ചൂ വരി.

പത്തിടങ്ങളിൽ പത്തുടൽ
കൂട്ടിവെച്ച്
പത്തുതലയുള്ള അണ്ണാൻ
ഓരോ തലയ്ക്കും പത്തുവാലുകൾ
പത്തു നരകൾ
ചിലച്ചും ചലിപ്പിച്ചും
അനുവദിച്ചു.

തലയാട്ടി ഞാൻ ശരിവെച്ചു.
എട്ടാമത്തെ വിരൽ വന്നു നൂത്തുതൊട്ടു ദൈവം

മഴയെ ഞാൻ രഹസ്യമായി
അംഗീകരിച്ചു.
പരസ്യമായി നനഞ്ഞു
മഴ വൃദ്ധനായി.

നിറമിളകിപ്പോയതിന്റെ
പാട്
ചിരിയായി മാഞ്ഞുകിടന്നു
മുഖത്ത്.

കുടഞ്ഞു കളഞ്ഞു പുലരി

ചാരം വാരാൻ അമ്മയ്ക്ക്
വിരലുകൾ സമ്മാനിച്ചു
മൂന്നാമത്തെ മകനാവുന്നു
രാമൻ.

Comments

  1. ദൗത്യം നിറവേറ്റിയ മൂന്നാമത്തെ മകൻ രാമൻ ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ