Skip to main content

ചുംബിയ്ക്കുമ്പോൾ ചുണ്ടുകളുടെ സംശയങ്ങൾ തബല വായിക്കുന്നു

നടക്കുന്തോറും എന്റെ ഉടലിൽ
തലമുറകളുടെ അലിഞ്ഞ ഗോത്രം കലർന്നിരിയ്ക്കുന്നു
കടന്നുപോകുന്തോറും
സ്വയം കറുക്കുന്ന വെയിൽ

ഉരഗങ്ങളുടെ അരക്കെട്ടിനെ തൊടാൻ
വിരലുകൾ പുറപ്പെട്ട് പോകുന്നിടത്ത് വെച്ച് ഞാൻ നിന്റെ ഉടലിലേയ്ക്ക് മടങ്ങുന്നു

നിനക്ക് വെളിച്ചത്തിന്റെ മണം
സൂര്യനെ ഓർത്തു ഞാൻ വെളിച്ചത്തിന്റെ
ശബ്ദത്തിൽ വിയർക്കുന്നു

ഇരുട്ട് ആർത്തവമാകുന്ന
ശബ്ദത്തിന്റെ രക്തം പുരണ്ട സൂര്യൻ

വേരോടെ പുഴുതെടുത്ത ഒരു ചെടിയുടെ പാട്
മണ്ണിൽ എന്ന പോലെ
പെയ്ത മഴയിൽ
ആകാശം പുഴുതെടുത്ത ഒരു പാട്
ഉപമയിൽ പ്രത്യക്ഷപ്പെടുന്നു

നടക്കുന്തോറും ഉപമകൾ നീയാവുന്നു

അടിവയറൊഴുകിയ പാട്
ചുണ്ട് അമർന്ന ഒച്ച തുടച്ച്
കിളിയരക്കെട്ടുകൾ ഒഴിച്ചു വെയ്ക്കുന്ന
കുപ്പിയായിരിയ്ക്കുന്നു നീ

നിന്റെ മൂക്കുത്തിയെ മുത്താൻ വേണ്ടിമാത്രം ഉദിയ്ക്കുന്ന സൂര്യനെ
ഇനിയും തടയുന്നതായി കാണുന്നില്ല
ആകാശം

നിന്റെ മുക്കൂത്തിയുടെ ഭ്രമണത്തെ
പെയ്യുന്ന മഴയിൽ ഒന്നിലും വെച്ച് പോലും
ദൈവം സംശയിക്കുന്നില്ല

നിന്റെ മൂക്കൂത്തി സായാഹ്നങ്ങൾക്ക് മാത്രം
തബല വായിക്കുവാൻ പോകുന്ന പക്കമേളക്കാരനാണോ
എന്ന് എന്റെ ചുണ്ടുകൾ മാത്രം വെറുതെ ഇപ്പോഴും
സംശയിച്ചുനിൽക്കുന്നു.

Comments

  1. നിനക്ക് വെളിച്ചത്തിന്റെ മണം
    സൂര്യനെ ഓർത്തു ഞാൻ വെളിച്ചത്തിന്റെ
    ശബ്ദത്തിൽ വിയർക്കുന്നു

    ഇരുട്ട് ആർത്തവമാകുന്ന
    ശബ്ദത്തിന്റെ രക്തം പുരണ്ട സൂര്യൻ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...