Skip to main content

ശലഭദലങ്ങളുള്ള ചന്ദ്രൻ

ഒരിക്കൽ നമ്മൾ
ഒരു കുടയുടെ ഇരുവശത്തൊഴുകിയിരുന്ന
ഉടലുകൾ

മഴ വകഞ്ഞുനോക്കിയിരുന്നത്

ഇപ്പോൾ ഞാൻ
ഏറ്റവും അവസാനം കെട്ട തീ
സിഗററ്റ് പോലെ
എനിയ്ക്ക് മുമ്പ് 
അവസാനത്തിന്റെ ഫിൽറ്റർ

എനിയ്ക്കു മുകളിലൂടെ നടക്കുന്നു
കനലിൽ 
ചാരം കെടുന്ന ഒച്ച

നിന്റെ വിരലുകൾ 
വെളിച്ചത്തിന്റെ മണമുള്ള കൊളുന്ത്
ഞാനത് നുളളിവെയ്ക്കുന്നു

ഞാൻ കഴിഞ്ഞ ജന്മത്തിലെ
കവിതയെഴുതിയ കടലാസും
ഈ ജന്മം കവിത കാണാത്ത ഭാഷയും

നി ഉടലിന്റെ താളുകളുള്ള പുസ്തകം
വിരൽ തൊട്ടു എന്നോ ഏതോ ലിപി മറിച്ചത്

നീ കാറ്റിന്റെ ഇതള്
ഞാൻ ഇലകളുടെ കിറുക്കുള്ള
നിലനിൽപ്പിന്റെ ഭ്രാന്തുള്ള മരം

എനിയ്ക്ക് കടപുഴകലിന്റെ ചിരി

നിനക്ക്
നിന്റെ വിരലിൽ നിന്നും
കവിതയിലേയ്ക്ക് പടരുന്ന
അണയുന്ന തീയുടെ സൗമ്യത

പടരുന്ന തീയ്ക്ക് മുകളിൽ
നിലവിലില്ലാത്ത ഞാൻ
പതിവില്ലാതെ താഴെ
ശലഭദലങ്ങളുള്ള ചന്ദ്രൻ.

Comments


  1. നിനക്ക്
    നിന്റെ വിരലിൽ നിന്നും
    കവിതയിലേയ്ക്ക് പടരുന്ന
    അണയുന്ന തീയുടെ സൗമ്യത

    പടരുന്ന തീയ്ക്ക് മുകളിൽ
    നിലവിലില്ലാത്ത ഞാൻ
    പതിവില്ലാതെ താഴെ
    ശലഭദലങ്ങളുള്ള ചന്ദ്രൻ....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം