Skip to main content

ഒരു ഇലക്കത്ത്

തണലിന്റെ സ്റ്റാമ്പ്‌ ഒട്ടിച്ചു
വന്നതാണ്...

പച്ചനിറത്തിൽ
ഒരു കവർ



ആരോ പൊട്ടിച്ചു
വായിച്ചതു പോലെ
ഉച്ചത്തിൽ പുറത്തെഴുതിയിരുന്നു;
മരത്തിന്റെ
നിലവിലില്ലാത്ത
മേൽവിലാസം..


അകത്ത്
ഇലയാവും എന്ന് കരുതി
അത്രമേൽ നിശബ്ദമായി
പൊട്ടിച്ചതാണ്;


എന്നോ മേൽവിലാസംതന്നെ
നഷ്ടപ്പെട്ട മരം..


തുറന്നു നോക്കുമ്പോൾ;
കാണുന്നു..

അകത്തില്ലാത്ത
ഉള്ളടക്കം പോലെ;


ദിവസത്തിന് വെളിയിൽ
ഒരു പകൽ നിറയെ
പറക്കുന്ന
പൂമ്പാറ്റകളുടെ
ശൂന്യത!

Comments

  1. മരവും ഇല്ല ഇലയും ഇല്ല പൂമ്പാറ്റകളും പോയി.

    ReplyDelete
  2. ശൂന്യമായി പോകുന്ന ഇല കത്തുകൾ...

    ReplyDelete
  3. ഇലക്കത്ത് നന്നായി
    ആശംസകള്‍

    ReplyDelete
  4. ശൂന്യതയുടെ ഇലക്കത്തുകള്‍.....
    നന്മകള്‍ നേരുന്നു......

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി