Skip to main content

തലവര

കഴിഞ്ഞ ജന്മത്തിലെ;
 അണ്ണാനായിരുന്നു ഞാൻ..

അന്ന് ഞാൻ കയറിയ
മരങ്ങളൊക്കെ
ഈ ജന്മത്തിലെ
 വെറും വരകളാണ്


താമര പോലെ
വെള്ളത്തിൽ വരച്ചതല്ല
വിരിഞ്ഞതുമല്ല ..
കരയിൽ തന്നെ ആരോ-
വരച്ചെടുത്ത് വെച്ചവ..

ഇപ്പോ ആ വരയൊക്കെചേർന്ന്
എന്റെ പുറത്തുകയറാൻ നടക്കുന്നു..
രാമന്റെ  പേരുംപറഞ്ഞു
എന്നെ  ഭരിക്കുവാൻ
ആരോ തിരഞ്ഞെടുത്തത് പോലെ...

 എന്തൊരു തലവര! 

Comments

  1. ഇതാണ് കാലത്തിന്റെ തലവര..!

    ReplyDelete
  2.  എന്തൊരു തലവര!

    ReplyDelete
  3. തലവര തന്നെ....

    ReplyDelete
  4. വല്ലാത്ത തലേവര തന്നെ...

    ReplyDelete
  5. അതിനും വേണമൊരു തലവരയോഗം
    ആശംസകള്‍

    ReplyDelete
  6. അണ്ണാന്‍‌കുഞ്ഞും തന്നാലായതുപോലെ വല്ലതും ചെയ്യുകതന്നെ

    ReplyDelete
  7. വരക്കുള്ളില്ലൊതുങ്ങാതിരിക്കട്ടെ

    ReplyDelete
  8. വരക്കുള്ളില്ലൊതുങ്ങാതിരിക്കട്ടെ

    ReplyDelete
  9. അണ്ണാൻ മൂത്താലും മരം കേറ്റം മറക്കൂല്ല. ഈ ജന്മത്തിലും അത് തന്നെ വിധി. മുജ്ജന്മ സുകൃതം.

    ReplyDelete
  10. താമര
    രാമ രാജ്യം
    എന്തൊരു തലവര

    ReplyDelete

Post a Comment