Skip to main content

കുലുക്കത്തിന്റെ വിത്ത് കുഴിച്ചിടുമ്പോൾ

തെരുവിൽ
അത്രപെട്ടെന്ന് കാണപ്പെടുന്ന
 ഒരു കുഴിയിലേയ്ക്ക്;
ഒഴിവാക്കുവാനാകാത്തത് കൊണ്ട്,
അത്രയും സൂക്ഷിച്ചിറക്കുന്ന വാഹനം;
തിരിച്ചു കയറുന്നതിനിടയിൽ,
നമ്മുടെ ഒരു കുലുക്കം;
വിത്തുപോലവിടെ  കുഴിച്ചിടുന്നുണ്ട്..

പിന്നെയെപ്പോഴോ പെയ്തേക്കാവുന്ന
 ഒരു  മഴ, നമ്മളെ പോലെ
അത്രയും ധൃതിയുള്ളത്കൊണ്ട്
കുറച്ചു നേരത്തെ പെയ്തത് പോലെ
ആ  കുഴിയോടൊപ്പം; കുലുക്കവും,
നമ്മൾ കുഴിച്ചിടും മുന്നേ നനച്ചിടുന്നുണ്ട്..

അത് മുളച്ചാണ്  നമ്മൾ മുന്നോട്ടു
 പോകുന്തോറും കടന്നുവരുന്ന
ഓടുന്ന വാഹനങ്ങൾ പോലും
നമുക്ക് മുന്നേ; കിളിച്ചുനിൽക്കുന്നതായി
കാണപ്പെടുന്നത്..

അപ്പോൾ ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ
നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധമതി
അതിൽ മരണമണമുള്ള
ഒരു അപകടം പോലും
അത്രയും പെട്ടെന്ന് മൊട്ടിട്ടു, പൂവിട്ടു..
റീത്ത്പോലെ നമ്മുടെ ദേഹത്ത്‌കേറി
വല്ലാതെ പൂത്തുലയാൻ!   

Comments

 1. കുലുക്കത്തിൽ വിത്ത് കുഴിച്ചിട്ടാൽ
  അതിൽ മരണമണമുള്ള
  ഒരു അപകടം പോലും
  അത്രയും പെട്ടെന്ന് മൊട്ടിട്ടു, പൂവിട്ടു..
  റീത്ത്പോലെ നമ്മുടെ ദേഹത്ത്‌കേറി
  വല്ലാതെ പൂത്തുലയും...!

  ReplyDelete
 2. നമ്മൾ കുഴിച്ചിടുന്ന വിത്തുകൾ! ഇഷ്ടം :)

  ReplyDelete
 3. ഈ കവിതയ്ക്ക് മുന്‍പ് ഏത് കുഴിയിലാ കവി ചാടിയത്?

  ReplyDelete
  Replies
  1. ഹ ഹ അതൊരു ചോദ്യമാണ് Joselet നന്ദി

   Delete
 4. കുഴിയില്ലെങ്കില്‍ നമ്മളെങ്ങനെ വിത്ത് നട്ടേനെ എന്നാണ് ചോദ്യം!!

  ReplyDelete
  Replies
  1. അജിത്‌ ഭായ് ആ സംശയത്തിൽ ശരിക്കും ഞെട്ടി, അത് എവിടെ വരെ പോയി എന്നോർത്ത്
   നന്ദി അജിത്ഭായ്

   Delete
 5. ഒരു നിമിഷത്തെ അശ്രദ്ധ, ഒരായുസ്സിന്‍റെ കണ്ണുനീർ.!!!

  അജിത് സര്‍... വിത്തുനടാനുള്ള വഴികളൊക്കെ തിന്നുതീര്‍ക്കുന്നുണ്ടല്ലോ നമ്മള്‍....

  ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സ്റ്റാറ്റസ് കവിതകൾ മൂന്നാം ഭാഗം

ഞാൻ മുള്ള്   നിന്നെ സ്നേഹിക്കുവാനായി  മാത്രം കൂർപ്പിച്ചവയാണ് ഭൂമിയിലെ എല്ലാ മുള്ളുകളും  എന്നെ പോലെ കണ്ണാടി നിന്റെ ചുണ്ടുകൾ  രഹസ്യമായി മുഖം നോക്കുന്ന  കണ്ണാടിയാണ്  എന്റെ കാതുകൾ തോരണം ഒഴുകുന്ന  പുഴയിൽ നിന്ന്  ഇരുകൈ കൊണ്ട്  ഉലയാതെ  കോരി എടുക്കണം  നിന്റെ നാണം കുണുങ്ങുന്ന  പ്രതിച്ഛായ  അതിൽ എനിക്കെന്റെ  മുഖം കൊണ്ട് തീർത്ത മഴമാല ചാർത്തണം ഒരിക്കലും അടങ്ങി കിടക്കാത്ത നിന്റെ കണ്‍പീലിയിൽ മഴവില്ലരച്ച് മയിൽപീലി വർണത്തിൽ മൈലാഞ്ചി പുതപ്പിക്കണം പിന്നെ എന്റെ കണ്ണിലെ ഇമകൾ തുറന്ന് എപ്പോഴും കാണുന്ന സ്വപ്നത്തിലെ മായാത്ത തോരണമാക്കണം മഴയിൽ കുഴിച്ചിടണം ആഴത്തിൽ കുഴിയെടുത്ത്  മഴയിൽ കുഴിച്ചിടണം  ജീവിച്ചു നശിപ്പിച്ച  ചവിട്ടി നിൽക്കേണ്ട മണ്ണുകൾ കണ്ണുകൾ കണ്ണുനീർ  തിളപ്പിക്കുന്ന അടുപ്പുകളാണ്  കണ്ണുകൾ വീടില്ലാത്ത വെയിൽ സന്ധ്യ ആയാലും  പോകുവാൻ  ഒരു വീട് പോലും ഇല്ലാത്ത  വെയിലുകളും ഉണ്ട്  അതാണ്‌ പിന്നെ ഏതെങ്കിലും  തെരുവ് വിളക്കുകളിൽ ബൾബോ ട്യൂബോ വിരിച്ചു  പ്രാണികളെയും ആട്ടി  ഉറക്കം വരാതെ  കിടക്കുന്നുണ്ടാവുക വെടിയുണ്ട തൊട്ടു തൊട്ടില്ല  എന്ന മട്ടിൽ വന്ന് മരണത്തിലേയ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്വർഗ്ഗസ്ഥൻ

സ്വർഗത്തിന് തൊട്ടടുത്തെത്തിയിട്ടും സ്വർഗ്ഗത്തിന്റെ വാതിൽ തേടി നടക്കുകയായിരുന്നു  സ്വർഗ്ഗസ്ഥൻ.. വലതു കാൽ വച്ച് അകത്തു കടക്കാൻ. ഇനിയിപ്പോൾ ഇടതു കാൽ വച്ച് കേറി സ്വര്ഗസ്ഥ ജീവിതം ആയാലും മോശം ആക്കണ്ടല്ലോ! വിശ്വാസം അല്ലെ എല്ലാം? അയാൾ ഓർത്തു. സ്വർഗ്ഗത്തിലെ ചിട്ടവട്ടങ്ങൾ ഒന്നും അറിയില്ല. പുതുതായി എത്തുന്ന എല്ലായിടത്തും ആദ്യം കാത്തിരിക്കുന്ന ഒരു അവഗണന അയാൾ അവിടെയും പ്രതീക്ഷിച്ചിരുന്നു. എന്നാലും  ഇവിടിപ്പോൾ അവഗണന പോയിട്ട് എന്തെങ്കിലും ഒന്ന് ചോദിയ്ക്കാൻ പോലും ഒരു ജീവിയെ  എങ്ങും കാണുന്നില്ല..  പലതവണ കറങ്ങിയിട്ടും ആളനക്കം തോന്നാതിരുന്ന  സ്വർഗത്തിന്റെ   വാതിൽ മാത്രം കണ്ടില്ല. എന്നാൽ പിന്നെ ജനലുണ്ടാവുമോ? അതായി അടുത്ത നോട്ടം.. ഭാഗ്യം അവസാനം അത് കണ്ടു പിടിച്ചു! തുറന്നിട്ടിരിക്കുന്ന ഒരു കൊച്ചു ജനൽ! അതിലൂടെ ഊർന്നിറങ്ങുമ്പോഴും കൂർത്ത എന്തൊക്കെയോ തറച്ചു കേറുമ്പോഴും വേദനിച്ചില്ല. സ്വർഗ്ഗത്തിൽ ഇല്ലാത്തതാണല്ലോ വേദന! അത് പിന്നെയാണ് ഓർമ വന്നത് . അകത്തു കടന്നപ്പോൾ പിന്നെയും ശങ്ക ബാക്കി ആയി.. ചെയ്തത് ശരിയായോ? ഒരു ജനൽ വഴി കടക്കുന്നത്‌ ചോരനല്ലേ? മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങി. ചെയ്തത് ശരി ആയോ? പിടിക്കപ്പ