ഒരു കിളി
അത് ആദ്യം മുട്ടയിടുന്നു
മുട്ടയിടുന്നതിനു തൊട്ടുമുമ്പ്
അത് കൂട് കൂട്ടുന്നു
പിന്നെ പറന്നു ചെന്ന് മുട്ടയ്ക്ക്
വെളുത്ത ചായം പുരട്ടുന്നു
ഇതിനിടയിൽ
ഇരതേടി പോകുന്നു
എവിടെയോ
ഇണയെ കാണുന്നു
കിളി തിരികെ കൂടണയുന്നു
മുട്ടയ്ക്ക് അടയിരിക്കുന്നു
കിളി തന്റെ സ്വാതന്ത്ര്യം
കൂട്ടിൽ സൂക്ഷിക്കുന്നു
സൌന്ദര്യം ശാപം പോലെ
ചിറകിൽ കൊണ്ട് നടക്കുന്നു
ഇതിനിടയിൽ
കിളി ഓർത്തു ചെയ്തിരുന്ന
കാര്യങ്ങളുടെ സമയക്രമം
മാസമുറ പോലെ തെറ്റുന്നു
കിളി സ്വയം കൂടാകുന്നു
അത് മുട്ട മറക്കുന്നു
കിളി തന്റെ നിറങ്ങൾ
ഊരി വെയ്ക്കുന്നു
മുട്ടയുടെ ആകൃതിയിൽ വില്ലത്തരം
കൂട്ടിൽത്തന്നെ ഒളിച്ചിരിക്കുന്നു
അത് കിളിയെ തുറിച്ചു നോക്കുന്നു
കിളി മാനം നോക്കുന്നു
മുട്ട തന്റെ തനി നിറം കാണിക്കുന്നു
ലോകത്തിനു ഒരു മുട്ടത്തോട്
ബാക്കി വെച്ച്
പരിതസ്ഥിതിയ്ക്ക്
കൂട് ഒഴിഞ്ഞുകൊടുത്തു
പുതിയ കിളി
ഗതകാല പരമ്പരകളിലേക്ക്
ഒരു ചിത്രത്തിന്റെ
ചതുരത്തിലൂടെ
ചേക്കേറുന്നു
എല്ലാം കണ്ടും കേട്ടും
മരം മനുഷ്യനെ പോലെ
ഇല്ലാത്ത ഇല വച്ച്
തലയെങ്കിലും ആട്ടാതെ
അപ്പോഴും
വെറുതെ
വേരാഴ്ത്തി
മുട്ടിൽനില്ക്കുന്നു
അത് ആദ്യം മുട്ടയിടുന്നു
മുട്ടയിടുന്നതിനു തൊട്ടുമുമ്പ്
അത് കൂട് കൂട്ടുന്നു
പിന്നെ പറന്നു ചെന്ന് മുട്ടയ്ക്ക്
വെളുത്ത ചായം പുരട്ടുന്നു
ഇതിനിടയിൽ
ഇരതേടി പോകുന്നു
എവിടെയോ
ഇണയെ കാണുന്നു
കിളി തിരികെ കൂടണയുന്നു
മുട്ടയ്ക്ക് അടയിരിക്കുന്നു
കിളി തന്റെ സ്വാതന്ത്ര്യം
കൂട്ടിൽ സൂക്ഷിക്കുന്നു
സൌന്ദര്യം ശാപം പോലെ
ചിറകിൽ കൊണ്ട് നടക്കുന്നു
ഇതിനിടയിൽ
കിളി ഓർത്തു ചെയ്തിരുന്ന
കാര്യങ്ങളുടെ സമയക്രമം
മാസമുറ പോലെ തെറ്റുന്നു
കിളി സ്വയം കൂടാകുന്നു
അത് മുട്ട മറക്കുന്നു
കിളി തന്റെ നിറങ്ങൾ
ഊരി വെയ്ക്കുന്നു
മുട്ടയുടെ ആകൃതിയിൽ വില്ലത്തരം
കൂട്ടിൽത്തന്നെ ഒളിച്ചിരിക്കുന്നു
അത് കിളിയെ തുറിച്ചു നോക്കുന്നു
കിളി മാനം നോക്കുന്നു
മുട്ട തന്റെ തനി നിറം കാണിക്കുന്നു
ലോകത്തിനു ഒരു മുട്ടത്തോട്
ബാക്കി വെച്ച്
പരിതസ്ഥിതിയ്ക്ക്
കൂട് ഒഴിഞ്ഞുകൊടുത്തു
പുതിയ കിളി
ഗതകാല പരമ്പരകളിലേക്ക്
ഒരു ചിത്രത്തിന്റെ
ചതുരത്തിലൂടെ
ചേക്കേറുന്നു
എല്ലാം കണ്ടും കേട്ടും
മരം മനുഷ്യനെ പോലെ
ഇല്ലാത്ത ഇല വച്ച്
തലയെങ്കിലും ആട്ടാതെ
അപ്പോഴും
വെറുതെ
വേരാഴ്ത്തി
മുട്ടിൽനില്ക്കുന്നു
വെറുതെ വേരാഴ്ത്തി മുട്ടിൽനില്ക്കാത്ത ഒരു യുവ ജന മുന്നേറ്റം ഏപ്രില്‍ മാസത്തില്‍ നടക്കുന്നാതായി അറിഞ്ഞു അവശേഷികുന്ന ചില പ്രകൃതി സ്നേഹികളുടെ .
ReplyDeleteമുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലെ രചനകളേക്കാൾ എത്രയോ മികച്ച കവിതകൾ ബ്ലോഗുകളിൽ വരുന്നു എന്നതിന് നല്ല ഉദാഹരണമാണ് ഈ കവിത... കാവ്യഭംഗികൊണ്ടും, വിനിമയം ചെയ്യുന്ന ആശയത്തിന്റെ പ്രസക്തികൊണ്ടും , ഉപയോഗിച്ച രൂപകങ്ങളുടെ സവിശേഷതകൾകൊണ്ടും നല്ലൊരു വായനാനുഭവം...
ReplyDeleteമുട്ട് കുത്താൻ ഇടം സ്വയം നഷ്ടപ്പെടുത്തുന്നതാണ് മനുഷ്യന്റെ ഇപ്പോഴത്തെ ഹോബി.
ReplyDeleteവളരെ നല്ലൊരു കവിത
ശുഭാശംസകൾ...
എന്ത് പശ്ചിമഘട്ടം!!
ReplyDeleteഎന്നാണവര്‍ ചോദിക്കുന്നത്!!
എന്ത് കിളി ?എന്ത് മരം ?ഏത് മുട്ട ?മനുഷ്യനാണോ മുട്ട ആണോ ആദ്യമുണ്ടായത് ?
ReplyDeleteമനുഷ്യന് മുട്ട ഇടാറില്ലല്ലോ..പിന്നെ എന്താ പ്രശ്നം ?
കവിത അസാധ്യമായിട്ടുണ്ട് ,അഭിനന്ദനങ്ങള്‍
Delete...painkili can't sing in this crucial life situation.,thoughtful poem
ReplyDeleteആശയസമ്പുഷ്ടമായ കവിത
ReplyDeleteആശംസകള്‍
ReplyDeleteപ്രകൃതിയെയും മനുഷ്യനെയും ലാഭതാത്പര്യാര്‍ത്ഥം രണ്ടു പക്ഷത്ത് നിറുത്തി വികസനമെന്ന വാക്ക് കൊണ്ട് കണ്ണ് കെട്ടുകയും ചൂഷണം ഒളിച്ചുകടത്തുകയും ചെയ്യുന്ന നവ-മുതലാളിത്ത കാലത്ത്, നാട്ടകങ്ങളിലെ രാഷ്ട്രീയങ്ങള്‍ക്ക് മുഴുത്ത പുണ്ണ് ബാധിച്ചിരിക്കുന്നു എന്ന് പറയുന്നത് ആറന്മുളയും തൃശൂര്‍ കോള്‍പാടങ്ങളും മാത്രമലല്ല. ആയിരത്തിയെഴുനൂറു പാറ മുറിവുകളും കൂടെയാണ്. പ്രകൃതിക്ക് വേണ്ടിയുള്ള നിലവിളി മനുഷ്യനും കൂടിയുള്ളതാണെന്ന് ഇനിയേത് ദുരന്തമുഖത്തുനിന്നാണ് ബോധജ്ഞാനം ലഭിക്കുക..? നിശ്ചയം: അപ്പോഴും ഒരു കിളി കൂട് തേടിപ്പറക്കുന്നുണ്ടാകും. എല്ലാ ജീവനെയും ചേര്‍ത്തുവെച്ചൊരു സ്നേഹമായ്/പ്രതീക്ഷയായ്. അഭിനന്ദനങ്ങള്‍.!
ReplyDeleteആശംസകൾ...
ReplyDeleteഇത്ര മേല്‍ ശക്തമായ് എങ്ങനെ എഴുതുന്നു സഖേ!! ഇഷ്ടം
ReplyDeleteകിളി മുട്ടയ്ക്ക് ചായം പുരട്ടുന്നു.എന്ന വരി ഞാന്‍ എടുത്തൊരുമ്മ കൊടുത്തു.കിളി തന്റെ നിറങ്ങള്‍ ഊരിവെക്കുന്നു, ലോകത്തിന് ഒരു മുട്ടത്തോട് ബാക്കി...കാവ്യപരിസ്ഥിതിയില്‍ നിശ്വാസം
ReplyDeleteകിളി മുട്ടയ്ക്ക് ചായം പുരട്ടുന്നു.എന്ന വരി ഞാന്‍ എടുത്തൊരുമ്മ കൊടുത്തു.കിളി തന്റെ നിറങ്ങള്‍ ഊരിവെക്കുന്നു, ലോകത്തിന് ഒരു മുട്ടത്തോട് ബാക്കി...കാവ്യപരിസ്ഥിതിയില്‍ നിശ്വാസം
ReplyDeleteആശയ സമ്പുഷ്ടം,കാലികം,സുന്ദരമായ അവതരണം...........
ReplyDeleteഅഭിനന്ദനങ്ങള്‍ ബൈജു ഭായ്..
പുതിയ കിളികൾ ഗതകാല പരമ്പരകളിലേക്ക്
ReplyDeleteഒരു ചിത്രത്തിന്റെ ചതുരത്തിലൂടെ ചേക്കേറുന്നു
:) ആശംസകൾ
ReplyDeleteഓരോ സുമനസ്സുകൾക്കും അഭിപ്രായത്തിനും വായനക്കും കൊക്കിലോതുങ്ങാത്ത സ്നേഹം നന്ദി പൂർവ്വം
ReplyDeleteഎല്ലാം കണ്ടും കേട്ടും
ReplyDeleteമരം മനുഷ്യനെ പോലെ
ഇല്ലാത്ത ഇല വച്ച്
തലയെങ്കിലും ആട്ടാതെ.... Nalla prayogam.
നല്ല കവിത ബൈജൂ ...ആശംസകൾ
ReplyDeleteഅവ്യക്തമാക്കാതെ വളരെ ലളിതസുന്ദരമായ വരികളിലൂടെ ഭംഗിയാക്കിയ ആശയം.
ReplyDeleteമനോഹരം.
നല്ല വരികള്‍.
ReplyDeleteകവിത മനോഹരമായി കുറിച്ചു.
ആശംസകള്‍