Skip to main content

ഒറ്റയാൻ തെങ്ങ്


സ്വന്തമായി
നല്ലൊരു നട്ടെല്ലുണ്ടായിട്ടും,
ഓല മേഞ്ഞ
കെട്ടുറപ്പുള്ളൊരു മേൽക്കൂര
കെട്ടിപ്പടുത്തിട്ടും,
മലയാളി എന്ന മേൽവിലാസം
അധ്വാനിച്ചു സമ്പാദിച്ചിട്ടും,
ഒറ്റത്തടിയുള്ള
ഒറ്റയാനായിപ്പോയതുകൊണ്ടാവും
ഏതു നിമിഷവും
മണ്ടരി  ആക്രമിച്ചേക്കാം  
എന്ന ഒറ്റക്കാരണം
പറഞ്ഞ്
ചുളുങ്ങിയിട്ടും
വളക്കൂറുള്ള കേരളത്തിന്റെ
റിയൽ എസ്റ്റേറ്റ്‌ കടലാസിൽ
എത്ര തെളിച്ചു വരച്ചിട്ടും,
തെങ്ങ്; വെറുമൊരു 
റബ്ബർകഷ്ണം വച്ച്
ഇപ്പോഴും നിഷ്കരുണം
മായ്ച്ചു കളയപ്പെടുന്നത്! 

Comments

  1. ലാഭക്കണ്ണല്ലേ പളുങ്കുപോലെ തെളങ്ങണത്‌!!!
    ശക്തമായ വരികള്‍
    ആശംസകള്‍

    ReplyDelete
  2. കേര’ളം
    കേര’ളം

    റബര്‍ വച്ച് ഉരച്ചാല്‍ മാഞ്ഞുപോകുന്ന ചില കാഴ്ച്ചകള്‍

    ReplyDelete
  3. ഒറ്റയാന്‍ തെങ്ങുപോലെ
    റബ്ബറിനെ പേടിച്ച്....

    ReplyDelete
  4. റബ്ബറിന്റെ നട്ടെല്ലാവുമ്പൊ വേൾഡ് ബാങ്കിന്റെ മുൻപിൽ ആവശ്യാനുസരണം, ജനത്തിനെക്കൊണ്ട് കുമ്പിട്ട് നിർത്തിക്കാമല്ലോ.പിന്നെ, പെട്രോളിനും,ഡീസലിനും,പാചക ഗ്യാസിനുമെല്ലാം വാണം വിട്ട പോലെ വിലകൂടി, ജനമെന്ന കഴുത മോങ്ങാനിരിക്കുവാ. റബ്ബറാവുമ്പൊപ്പിന്നെ അവറ്റകളുടെ തലേൽ തേങ്ങ വീണ്,മോങ്ങൽ അസഹ്യമാവുമെന്ന പേടിയും വേണ്ട. എപ്പടി...?

    നല്ല കവിത.ചിന്തനീയമായ വരികൾ.

    ശുഭാശംസകൾ....

    ReplyDelete
  5. ippol thengaykkokke bhayankara vilayanu ketto...

    ReplyDelete
  6. ippol thengaykkokke bhayankara vilayanu ketto...

    ReplyDelete
  7. തെങ്ങല്ല, നാം തന്നെ മായ്ക്കപ്പെടുകയല്ലേ ? എവിടെയാണ്, മലയാണ്മ ?. വേഷത്തിലോ,ഭക്ഷണത്തിലോ,രീതികളിലോ,ഭാഷയിലോ എവിടെയാണ് നാമുള്ളത് ??

    ReplyDelete
  8. റബ്ബർ വെച്ച് തെങ്ങ് മാച്ചുകളയുന്നു. ഈ കവിതയ്ക് ദിസ്റ്റങ്ങ്ഷൻ മാർക്ക്

    ReplyDelete
  9. റബ്ബർവെച്ച് ഒരു സംസ്കാരത്തെ മായ്ച്ചു കളയുന്നു ....
    നിരീക്ഷണം ഇഷ്ടമായി

    ReplyDelete
  10. കേരം തിങ്ങും നാട്ടില്‍ ജനിച്ചും...
    കോരാനായ് കഴിയുക യാണിന്നും
    നമ്മള്‍ കേമന്മാരായി ,,കഷ്ട്ടം!...rr

    ReplyDelete
  11. തെങ്ങല്ലാ, വയല്‍ വരെ നികത്തി ഞാനും വച്ച് റബ്ബര്‍.. എന്നെ മാത്രം പറഞ്ഞിട്ട് കാര്യമുണ്ടോ എന്തോ..?

    ReplyDelete
  12. താങ്ങ് വിലപോലുമില്ല...

    ReplyDelete
  13. സുന്ദരം ..ലളിതം...നല്ല നിരീക്ഷണം ...കവിത ഒരുപാടിഷ്ടായി ..

    ReplyDelete
  14. നമ്മുടെ മാവും പൂക്കും ഒരുനാൾ.........!

    ReplyDelete
  15. നട്ടെല്ലില്ലാത്ത മറ്റൊരു മല്ലൂന്റവിടെ ഒരു തെങ്ങ്
    മുളച്ചാൽ വേറൊരു മലയാളിക്കെന്ത് കാര്യം ...അല്ലെ

    ReplyDelete
  16. നല്ല കവിത.
    അര്‍ത്ഥ സമ്പുഷ്ടം.
    വര്‍ത്തമാനം.
    വിമര്‍ശനാത്മകം.
    ചിന്തോദ്ദീപകം

    ReplyDelete
  17. വായനയ്ക്ക് അഭിപ്രായത്തിനു എല്ലാ സുമനസ്സുകൾക്കും നന്ദിപൂർവ്വം സ്നേഹത്തോടെ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!