Wednesday, 8 January 2014

പ്രകൃതി മതം മാറുന്നു

കടൽ കലപില കൂട്ടുന്നു
കപിലവസ്തുക്കൾ  ചിലയ്ക്കുന്നു
ഭൂമിയിൽ അന്നേ ആഗോള താപനം
സിദ്ധാർത്ഥനാമം ആവിയായി പോകുന്നു
പൂർവാശ്രമങ്ങൾ വെറും നാമധേയം
ദു:ഖ നിറമുള്ള മേഘങ്ങൾ-
ആശ നിരാശകളായി പറക്കുന്നു
ജലശ്ചായ ഉള്ള ബുദ്ധമുഖങ്ങൾ-
മൌനം വരഞ്ഞു  ബോധിമരത്തിലേക്കിറ്റുന്നു
മരത്തിന്റെ ചോട്ടിലൊരു സൂര്യനുദിക്കുന്നു
മരത്തിന്റെ മുകളിൽ ശരണത്തണൽ
മരങ്ങൾ ആദ്യമായി തണലറിയുന്നു
ജനങ്ങൾ തണലിലേയ്ക്ക്
മരങ്ങൾ പാലിയിലേയ്ക്ക്
ശിലകൾ പാലി ഭാഷയിലേയ്ക്ക്-
വിവർത്തനം ചെയ്യുന്നു
അന്നേ ഭൂമിയിൽ ശിലാന്യാസം
ശിലകൾക്ക്‌ കട്ടി കൂടുന്നു
മതങ്ങൾ ശിലകളാകുന്നു
ശിലകൾ അടിസ്ഥാനങ്ങളിലേയ്ക്ക്
മരങ്ങൾ ജനലുകളിലേയ്ക്ക്
ജനങ്ങൾ മതം കൊണ്ട് വീട് വയ്ക്കുന്നു
അകത്തു വായുവിനു ശ്വാസംമുട്ട്
പുറത്തു മഴയ്ക്ക്‌ വഴിമുടക്കം
മുകളിൽ ദൈവങ്ങളുടെ ഇടി മുഴക്കം
വെളിയിൽ മതങ്ങളുടെ പ്രലോഭനം
പുഴ പലായനം ചെയ്യുന്നു
പ്രകൃതിക്ക് മനം മാറ്റം
പ്രകൃതി മതം മാറുന്നു;
ബുദ്ധമതത്തോടൊപ്പം പ്രകൃതി
അഹിംസയും വെടിയുന്നു!

27 comments:

 1. ജനങ്ങൾ മതം കൊണ്ട് വീട് വയ്ക്കുന്നു
  വായുവിനു ശ്വാസം മുട്ടുന്നു
  മഴയ്ക്ക്‌ വഴി മുട്ടുന്നു
  പുഴ പലായനം ചെയ്യുന്നു
  പ്രകൃതി ബുദ്ധമതം വെടിയുന്നു!

  ReplyDelete
  Replies
  1. മുരളീഭായ് ആദ്യ വായനയുടെ അഭിപ്രായത്തിന്റെ ആഹ്ലാദം പങ്കു വയ്ക്കുന്നു നന്ദി സ്നേഹപൂർവ്വം

   Delete
 2. ബൈജു ഭായ്,

  ആനുകാലികങ്ങളിലൊക്കെ വരുന്ന കവിതകളിലുള്ളതിനേക്കാൾ ആഴവും,പരപ്പുമുള്ള ചിന്തയുണ്ട് ഈ കവിതയിൽ.ഒന്നു കൂടെയൊക്കെ മിനുക്കിയാൽ നമ്മുടെ മുൻ നിര പ്രസിദ്ധീകരണങ്ങളിലേക്ക് സധൈര്യം അയച്ചു കൊടുക്കാമായിരുന്നു.അഭിനന്ദനങ്ങൾ


  ശുഭാശംസകൾ....

  ReplyDelete
  Replies
  1. ആഹ അത്രക്കായോ അല്ലെങ്കിൽ വേണ്ട സൌഗന്ധികം വെറുതെ അവരുടെ വേസ്റ്റ് ബോക്സ്‌ നമ്മളായിട്ടു എന്നാത്തിന വൃത്തികേടാക്കുന്നത് പ്രോത്സാഹനം ഇഷ്ടമായി

   Delete
 3. പ്രകൃതി ബുദ്ധമതം വെടിയുന്നു. മതഭ്രാന്ത് കൈലെടുക്കുന്നു.

  ReplyDelete
  Replies
  1. എന്തെങ്കിലും ഒക്കെ സംഭവിക്കും ഏതു മതത്തിലോട്ടാണ് മാറിയതെന്ന് അപ്പോൾ അറിയാം നന്ദി കാത്തി

   Delete
 4. പ്രകൃതിയും അഹിംസയുടെ ബുദ്ധ മതം വിടുന്നു നല്ല ഭാവന പക്ഷേ ഒരല്പം കൂടി അടുക്കും ചിട്ടയും വരികൾക്കുണ്ടായിരുന്നെങ്കിൽ

  ReplyDelete
  Replies
  1. മതം മാറുന്ന തിരക്കിൽ വിട്ടു പോയതാണ് നിധീഷ് എന്തായാലും വായനക്കും അഭിപ്രായത്തിനും നല്ലൊരു നിര്ദേശം പകര്ന്നു തന്നതിന് നന്ദി സ്നേഹം

   Delete
 5. നന്നായിരിക്കുന്നു വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. ചേട്ടാ നന്ദി സ്നേഹം ഈ പ്രോത്സാഹനത്തിനു

   Delete
 6. പ്രകൃതിയുടെ മതംമാറ്റം !! - ആഹാ - നല്ല നിരീക്ഷണം

  ReplyDelete
  Replies
  1. മാഷെ വളരെ നന്ദി സ്നേഹം ഓരോ വരവും വായനയും അഭിപ്രായവും വളരെ സന്തോഷം

   Delete
 7. പ്രകൃതി എന്നേ മതം മാറി ... ഇല്ലേ ഭായ്..

  മികച്ച ആശയം തന്നെ.. അഭിനന്ദനങ്ങള്‍...

  ReplyDelete
  Replies
  1. ഡോക്ടര തിരക്കിന്റെ ഇടയിലും വായനക്കും അഭിപ്രായം കുറിചിടുന്നതിനും വളരെ നന്ദി സ്നേഹം

   Delete
 8. പുഴ പലായനം ചെയ്യുന്നു
  പ്രകൃതിക്ക് മനം മാറ്റം
  പ്രകൃതി മതം മാറുന്നു;
  ബുദ്ധമതത്തോടൊപ്പം പ്രകൃതി
  അഹിംസയും വെടിയുന്നു! Athe, athe.

  ReplyDelete
  Replies
  1. ഡോക്ടര നന്ദി സ്നേഹം വായനക്ക് അഭിപ്രായത്തിനു പ്രോത്സാഹനത്തിനു

   Delete
 9. പ്രകൃതി തീവ്രവാദിയാകുമോ?
  ചിലപ്പോഴത്തെ കോപം കാണുമ്പോള്‍ അങ്ങനേം തോന്നും

  ReplyDelete
 10. ഇനിയിപ്പോ പ്രകൃതീം കൂടിയേ ഇങ്ങിനെയൊക്കെ ആകെണ്ടതുള്ളൂ.. ശ്ശൊ ..ആലോചിക്കാന്‍ വയ്യ .. പ്രകൃതി പണ്ടൊരു മതം ഉണ്ടാക്കിയിരുന്നു . സ്നേഹത്തിന്റെ ..അതിപ്പോ ചുരുക്കം ചിലരേ പിന്തുടരുന്നുള്ളൂ .. നല്ല കവിത ഇഷ്ടായി ബൈജ്വേട്ടാ ..

  ReplyDelete
 11. പ്രകൃതിക്ക് അഹിംസ വെടിയാതെയിരിക്കാൻ എങ്ങനെ കഴിയും നമ്മൾ പ്രകൃതിയെ അത്രമേൽ ദ്രോഹിക്കുന്നില്ലേ...

  ReplyDelete
 12. പ്രകൃതിയുടെ മതം മാറ്റം.
  ഇതില്‍ കൂടുതല്‍ എന്ത് പറയാനാണ്.
  നല്ല ഭാവന.

  ReplyDelete
 13. philosophical and realistic! very good thought.

  ReplyDelete
 14. സംതുലിതാവസ്ഥ... അത് മുഖ്യമാണ്
  പ്രകൃതിയായാലും മനുഷ്യനായാലും മതങ്ങള്‍ ആയാലും ഒന്ന് ഒന്നിനോടു ചേര്‍ന്ന് വര്‍ത്തിച്ചില്ലെങ്കില്‍ പരിണതഫലത്തിന് വലിയ വില കൊടുക്കേണ്ടി വരും.

  ReplyDelete
 15. ബുദ്ധമതത്തോടൊപ്പം പ്രകൃതി
  അഹിംസയും വെടിയുന്നു

  സത്യമാണ് ഭായി....

  കവിത നന്നായിരിക്കുന്നു ആശംസകള്‍

  ReplyDelete
 16. പ്രകൃതിയുടെ വേഷപകര്‍ച്ച മനോഹരമായി ചിത്രീകരിച്ചു
  പ്രകൃതിയുടെ കുറ്റം അല്ല
  എല്ലാം നാം തന്നെ ഹേതു
  നല്ല ചിന്തകള്‍
  ആശംസകള്‍

  ReplyDelete
 17. എന്തുമാത്രം പ്രകോപിപ്പിച്ചിട്ടാണ് പ്രകൃതി ഈ വിധം മാറാന്‍ നിര്‍ബന്ധിതയാവുന്നത് ..പാവം!

  ReplyDelete
 18. താങ്കളുടെ പതിവുശൈലിയിൽ നിന്ന് വേറിട്ടു നിൽക്കുന്ന കവിത.വിഷയങ്ങൾ മിക്കപ്പോഴും ശൈലിയെ സ്വാധീനിക്കാറുണ്ട്, അല്ലേ?

  ReplyDelete