Skip to main content

ചന്ദനമണമുള്ള ഏകാന്തത

ഏകാന്തത എന്ന ചന്ദനമരം
അതിന്റെ തണുപ്പുള്ള തണൽ
വേരിന്റെ
ഉടലരച്ചിടുന്നു..

ആകാശവും പകുത്തു
മണത്തിന്റെ പക്ഷിമടിയിൽ
കിടക്കുന്നു.

നിന്നിലേയ്ക്കുള്ള
നിശ്ശബ്ദതയുടെ കാലടികൾ

ഒഴുകിപ്പോകുന്ന ചുവടുകളിൽ
കുഞ്ഞുവിരലൊഴുക്കിന്റെ
തലയണ വെച്ചു കിടക്കുന്ന
മീനാകുന്നു
ഞാൻ.

പെയ്യുന്ന ചുണ്ടുകൾക്കും
മഴക്കോൾ മണമുള്ള മുലകൾക്കും താഴെ
ഞാനൊരു ഒഴുകാൻ മടിച്ചു കിടക്കും
കൊച്ചരുവി

സുഷിരങ്ങളുടെ കടവുള്ള ഓടക്കുഴൽ
സുഷിരങ്ങളും ഒഴുകുന്നു
വായിക്കുന്തോറും
അവളൊരു രാഗമാവുന്നു.

മീൻകണ്ണുകിനിഞ്ഞ്
ഒഴുകിപ്പോകുന്ന ദൂരത്തിൽ നോക്കി കിടക്കുന്നു.
ഒരു നെടുവീർപ്പിൽ
നിശ്ശബ്ദം
കൊരുത്തെടുക്കുന്നു,
പുഴയുടെ അഞ്ചിതളൊഴുക്ക്

നോക്കിയിരിക്കുന്നു
അഞ്ചിതൾനിശ്ശബ്ദത
പൂവാകുന്നത്

കൊഴിഞ്ഞുവീഴുന്ന ഒന്നിൽ
കൊരുത്തിരിയ്ക്കുന്ന പൂവായിരുന്നു

ഇനി ഇലകളിൽ നിന്നും പഠിയ്ക്കേണ്ടതുണ്ട്
അപരിചിതനാകലിന്റെ കല.

കഴിയുന്നില്ല
ചോദ്യമൊരു വേരാവുന്നു
ഉത്തരം ഒരു മരവും

പൊരുതിയിരുന്നോ?
ഉവ്വ് പൊരുതിയിരുന്നു..

നെടുവീർപ്പിന്റെ ശൽക്കങ്ങൾ
പൊളിച്ചുകളഞ്ഞു കഴിഞ്ഞാൽ
ഇതാ തെളിവുകൾ!

Comments

  1. ഏകാന്തതയുടെ അപാര
    തീരം ഇല്ലാത്ത കലികാല വൈഭവം ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്