തിരിച്ചിട്ട മഴയാകുന്നു
വീട്
തിരിച്ചെടുക്കുമ്പോൾ
ഇറ്റുവീഴുന്ന
മഴച്ചുണ്ടുകൾ
ഇറയത്ത്
ചാരിയിരിയ്ക്കുന്ന
ചുംബനങ്ങളിൽ
അവശേഷിപ്പിക്കുന്ന
ദന്തക്ഷതങ്ങൾ
ഒരു നോക്ക്
കൊണ്ട്
ആലിംഗനങ്ങളിൽ
നിന്നും
ഉരുണ്ട് വീണ്
ചുണ്ടും
കണ്ണുകളുടെ
മുറിവുമായി
മാറിയിരിക്കുന്ന
ഇമകളുള്ള
വാക്കാവുന്നു വീട്....
ആശംസകള്‍
ReplyDeleteതങ്കപ്പേട്ടാ സ്നേഹപൂർവ്വം
Deleteഒരു നോക്ക് കൊണ്ട്
ReplyDeleteആലിംഗനങ്ങളിൽ നിന്നും
ഉരുണ്ട് വീണ് ചുണ്ടും കണ്ണുകളുടെ
മുറിവുമായി മാറിയിരിക്കുന്ന ഇമകളുള്ള
വാക്കാവുന്നു വീട്..!