ഒരു മെഴുതിരി കൊളുത്തി
വെച്ച്
സ്വയം ഊതിക്കെടുത്തി
ഹാപ്പി ബർത്ത്ഡേ പറഞ്ഞിട്ടുണ്ടാവും
അത്ര കൊച്ചുകുട്ടിയൊന്നുമല്ലല്ലോ നീ
ഇരുട്ടത്തിരുന്ന്
പൊട്ടിക്കരയാൻ
എന്ന് ചോദിച്ചിട്ടുണ്ടാവും
വെട്ടം കെട്ടുപോയ മെഴുകുതിരി
സൂര്യന്റെ
പിറന്നാള്‍ 'തന്നെ'യാവും
അന്ന്!
പക്ഷേ എത്ര പേർക്കറിയാമായിരിയ്ക്കും
ഒന്ന് വിങ്ങിപ്പൊട്ടാൻ പോലും
ചുറ്റും ഇരുട്ടില്ലാത്തവന്റെ
അലച്ചിലാണ്
പകലെന്ന് ....
പക്ഷേ എത്ര പേർക്കറിയാമായിരിയ്ക്കും
ReplyDeleteഒന്ന് വിങ്ങിപ്പൊട്ടാൻ പോലും
ചുറ്റും ഇരുട്ടില്ലാത്തവന്റെ
അലച്ചിലാണ് പകലെന്ന് ...!