Skip to main content

കവിത എന്ന നായ

വാക്കുകളുടെ
പാർക്കിലിരിക്കുകയായിരുന്നു
ഞാനെന്ന അവസാന വാക്ക്

അണഞ്ഞു കഴിഞ്ഞു
തിരിഞ്ഞുനോട്ടം
എന്ന
ഏറ്റവും അടുത്തുള്ള
വിളക്ക് മരവും

ഇനി
പുറത്തിറങ്ങാൻ
ഞാനും
അപകർഷതാബോധമുണ്ടെന്ന്
തോന്നിക്കുന്ന
ആരുടേതുമല്ലാത്ത മരണവും

പാർക്കിന്റെ വൃദ്ധനായ കാവൽക്കാരൻ
ആർക്കും വരാത്ത ഒരു രോഗം

കൃത്യമായിപ്പറഞ്ഞാൽ
അയാൾ,
പുറത്താക്കിയ ഇടങ്ങളുടെയൊക്കെ
കാവൽക്കാരൻ

ഇനി പുറത്താക്കാനുള്ള
ഒരേയൊരിടം
എന്ന നിലയിൽ
എന്റെ ഉടലിന്റെ കാവൽക്കാരൻ

അയാളുടെ
പേരില്ലാത്ത വയസ്സൻനായ
എന്റെ കവിത!

Comments

  1. എന്നാലും ഒരു പേരങ്ങിട്‌.!!!

    ReplyDelete
    Replies
    1. ആരോട് പറയാൻ ആര് കേൾക്കാൻ?
      എന്തായി പണ്ട് ഒരപ്രൂവൽ വാങ്ങിച്ചിട്ട് എല്ലാ ബ്ലോഗർമാരെക്കുറിച്ചും എന്തോ എഴുതാനുണ്ടെന്ന് പറഞ്ഞ്

      Delete
  2. പുറത്താക്കിയ ഇടങ്ങളുടെയൊക്കെ
    കാവൽക്കാരനും അയാളുടെ വയസ്സനായ
    നായയെന്ന കവിതയും ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി