Thursday, 21 September 2017

വീട്

തിരിച്ചിട്ട മഴയാകുന്നു
വീട്

തിരിച്ചെടുക്കുമ്പോൾ
ഇറ്റുവീഴുന്ന
മഴച്ചുണ്ടുകൾ
ഇറയത്ത്
ചാരിയിരിയ്ക്കുന്ന
ചുംബനങ്ങളിൽ
അവശേഷിപ്പിക്കുന്ന
ദന്തക്ഷതങ്ങൾ

ഒരു നോക്ക്
കൊണ്ട്
ആലിംഗനങ്ങളിൽ
നിന്നും
ഉരുണ്ട് വീണ്
ചുണ്ടും
കണ്ണുകളുടെ
മുറിവുമായി
മാറിയിരിക്കുന്ന
ഇമകളുള്ള
വാക്കാവുന്നു വീട്....

3 comments:

 1. Replies
  1. തങ്കപ്പേട്ടാ സ്നേഹപൂർവ്വം

   Delete
 2. ഒരു നോക്ക് കൊണ്ട്
  ആലിംഗനങ്ങളിൽ നിന്നും
  ഉരുണ്ട് വീണ് ചുണ്ടും കണ്ണുകളുടെ
  മുറിവുമായി മാറിയിരിക്കുന്ന ഇമകളുള്ള
  വാക്കാവുന്നു വീട്..!

  ReplyDelete