ചെടിചെട്ടിയിൽ കൊണ്ട്
നട്ടതോർമ്മയുണ്ട്
ഒരു കുഴിയുടെ ആഴത്തിൽ
വീടിന്റെ ഒരു തൈ
ഒരു വെള്ളം മഴ
നീട്ടിഒഴിച്ചതും
പൂത്തുലഞ്ഞുനിൽക്കുന്നു;
ചതുരത്തിൽ ജനാലകൾ
വേലിക്കൽ..
വെയിലടിക്കുന്നുണ്ട്,
വാതുക്കൽ!
കുളിരിൽ കുറിച്ച്
വെള്ളത്തിന്റെ വേര് അളന്നെടുക്കണം
വൈകിയാണെങ്കിലും
പിറകിലോട്ടു മാറി കുറ്റിയടിക്കണം
ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു
ഇനി സന്ധ്യ
ചെമ്പരത്തിയോളം പരത്തി
ചുട്ടെടുക്കണം
നാളേക്ക്
കുറച്ചു പൂക്കളുടെ
ചൂടുള്ള പലഹാരങ്ങൾ!
നട്ടതോർമ്മയുണ്ട്
ഒരു കുഴിയുടെ ആഴത്തിൽ
വീടിന്റെ ഒരു തൈ
ഒരു വെള്ളം മഴ
നീട്ടിഒഴിച്ചതും
പൂത്തുലഞ്ഞുനിൽക്കുന്നു;
ചതുരത്തിൽ ജനാലകൾ
വേലിക്കൽ..
വെയിലടിക്കുന്നുണ്ട്,
വാതുക്കൽ!
കുളിരിൽ കുറിച്ച്
വെള്ളത്തിന്റെ വേര് അളന്നെടുക്കണം
വൈകിയാണെങ്കിലും
പിറകിലോട്ടു മാറി കുറ്റിയടിക്കണം
ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു
ഇനി സന്ധ്യ
ചെമ്പരത്തിയോളം പരത്തി
ചുട്ടെടുക്കണം
നാളേക്ക്
കുറച്ചു പൂക്കളുടെ
ചൂടുള്ള പലഹാരങ്ങൾ!
വീടിന്റെ തൈ!!
ReplyDeleteപ്രയോഗങ്ങള്‍ അനുപമം, കേട്ടൊ ഭായ്
ആരും പ്രയോഗിച്ചുകണ്ടിട്ടില്ലാത്ത അലങ്കാരങ്ങള്‍, ഉപമകള്‍,രൂപകങ്ങള്‍.....കൊള്ളാം സുഹൃത്തേ..എല്ലാ ആശംസകളും
ReplyDeleteഭായീടെ കൈ കൊണ്ടു നട്ട വീട്ടിൽ
ReplyDeleteവിരിയട്ടെ സ്നേഹം മലരെന്ന മട്ടിൽ....
മനോഹരമായ കവിത. അജിത് സാറും അനുരാജുമൊക്കെ പറഞ്ഞ പോലെ അനുപമമായ ഭാവനാവഴികൾ...!
ശുഭാശംസകൾ......
അപാര ഭാവനക്ക് ..... ശ്രേഷ്ഠാശംസകള്‍......
ReplyDeleteചെടിച്ചട്ടിയില്‍ നട്ട വീടിന്റെ തൈ...
ReplyDeleteഇനിയും സാധ്യതകള്‍ക്ക്......
ആശംസകള്‍
ഒരിക്കലും മുളച്ച് വീടെന്ന തൈ ചെടികൾ ...
ReplyDelete