വെള്ളത്തുള്ളികൾ വെച്ച്
ശരിക്കും
നടന്നു പോവുകയാണ്
മഴ
കൈ കാണിച്ചു നിർത്തി
മേൽകൂരകൾ
വെറുതെ
കയറിപോവുകയാണ്
ഒരുപക്ഷെ
ചോരുന്നത്
കൊണ്ടാവാം
വീടുകൾ
മുക്കുവരുടേതായത് കൊണ്ടാവാം
വെള്ളത്തിൽ നിന്നും
ചാർജ് ചെയ്തിരുന്ന
മൊബൈലുകൾ ആയിരുന്നു
മീനുകൾ
നീന്തലിന്റെ ഒരു കൂട്ടം
ജീവിക്കുവാൻ വേണ്ടി
ജീവിതവുമായി ബന്ധപ്പെടുവാൻ
മുക്കുവർ മാത്രം ഉപയോഗിച്ചിരുന്നത്
നീന്തലിനെ മാത്രം കപ്പലുകൾ
പിടിച്ചു കൊണ്ട് പോയപ്പോൾ
ജീവിച്ചിരുന്നിട്ട് കാര്യമില്ലാത്തത് കൊണ്ട്
പിടഞ്ഞു മരിച്ചവർ
മരിച്ചപ്പോൾ മീനുകൾ എന്ന്
വിളി കൊണ്ട് റീത്ത് വെയ്ക്കപ്പെട്ടവർ
ശരിക്കും മരിച്ച മനുഷ്യർക്ക്
വൈകി വെയ്ക്കുന്ന റീത്തുകളാണ്
മഴകൾ
ജീവിച്ചിരിക്കുന്നവരും അത്
ഉപയോഗിക്കുന്നു എന്ന് മാത്രം
ഞാനും സന്തോഷത്തോടെ ഉപയോഗിക്കുകയും വായിക്കുകയും ചെയ്യുന്നു
ReplyDeleteകുറേക്കൂടി വലിയ വായനാസമൂഹത്തെ ആവശ്യപ്പെടുന്ന കവിതകൾ
ReplyDeleteശരിക്കും മരിച്ച മനുഷ്യർക്ക്
ReplyDeleteവൈകി വെയ്ക്കുന്ന റീത്തുകളാണ്
മഴകൾ
വീണ്ടുംവീണ്ടും വായിക്കപ്പെടേണ്ട വരികള്‍
ആശംസകള്‍
ശരിക്കും മരിച്ച മനുഷ്യർക്ക്
ReplyDeleteവൈകി വെയ്ക്കുന്ന റീത്തുകളാണ് മഴകൾ
ജീവിച്ചിരിക്കുന്നവരും അത് ഉപയോഗിക്കുന്നു എന്ന് മാത്രം
ബൈജുവേട്ടന്റെ എല്ലാ കവിതകളിലും മണക്കുന്ന മഴ....
ReplyDeleteമഴയെ എല്ലാവരും നന്നായി ഉപയോഗിക്കുന്നു..
മഴമാത്രം എന്തിനെന്നറിയാതെ പെയ്തു തോരുന്നു...