Skip to main content

ഹർത്താൽ

ഹർത്താൽ ദിനം

എങ്ങും വിജനത

അടച്ചിട്ട കടമുറ്റങ്ങളിൽ
ചീട്ടുകളിക്കുന്ന
 കുണുക്കിട്ട പൂട്ടുകൾ


തിരക്കിനെ ഏകാന്തത കൊണ്ട്
 ഗുണിച്ച്‌ തെരുവ്

തെറ്റി പോയ ഉത്തരം പോലെ 
ഏതാനും വാഹനങ്ങൾ 


ഓടുന്ന വണ്ടിയുടെ
ജാലകത്തിൽ മാത്രം
ഒരു മുറുക്കാൻ കട
തുറന്നിരിക്കുന്നു

ഒരു നനഞ്ഞ കുട മുറിച്ചു
നാരങ്ങാവെള്ളം പിഴിയുന്നു
മഴമാങ്ങകൾ

ആഞ്ഞു വലിക്കുന്ന
സിഗററ്റിനുള്ളിലേയ്ക്ക്
കയറി പോകുന്ന ഒരാൾ

എങ്ങു നിന്നോ
തിരക്കിട്ട് ഓടി വന്ന
 ഒരു ചില്ലിട്ട കല്ല്‌
ഉച്ചത്തിൽ
ഒച്ച ചോദിച്ച്
തപ്പുന്നു
മുറിവിന്റെ ചില്ലറകൾ..!

Comments

  1. നന്നായിട്ടുണ്ട്........

    ReplyDelete
  2. ഹര്‍ത്താല്‍ ദിനം കുഞ്ഞുമുറുക്കാന്‍‌കടയാണെങ്കിലും പൂട്ടണം!

    ReplyDelete
  3. നിറവും ഗന്ധവുമുള്ള ചിത്രം!
    ആശംസകള്‍

    ReplyDelete
  4. കവിതയുടെ പേമാരിയാണല്ലോ....

    ReplyDelete
  5. ഹർത്താൽ കവിത നന്നായിട്ടുണ്ട്.
    ഒരു Social Satire തന്നെയാണെന്നു പറഞ്ഞാൽ തെറ്റുണ്ടോ...
    ഹർത്താലിനെതിരെ എന്തൊക്കെ പറഞ്ഞിട്ടെന്താ... നാളെയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

    ReplyDelete
  6. നന്നായിട്ടുണ്ട്‌.അല്ല നന്നായി ഇഷ്ടപ്പെട്ടു..

    ReplyDelete
  7. നന്നായിട്ടുണ്ട്‌.അല്ല നന്നായി ഇഷ്ടപ്പെട്ടു..

    ReplyDelete
  8. ഹർത്താലിന്റെ പുതിയ വീക്ഷണം.കല്ലേറ് ആവിഷ്ക്കരിച്ചത് ഭംഗിയായി.

    ReplyDelete
  9. ഒരു മഴമാങ്ങ കിട്ടിയിരുന്നെങ്കില്‍.....

    ReplyDelete
  10. ഹർത്താലിൽ വീണ് കിട്ടുന്ന ചില്ലറകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ