തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക് കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി മുള്ള് പോലും ഇല്ലാത്ത തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...
Ushnam usnena shaanthi.
ReplyDeleteമീനിന് പനി പിടിക്കൂലാ. സമ്മതിക്കൂലാ!
ReplyDeleteആഹാ..അങ്ങിനെയൊരു മീനുണ്ടോ??
ReplyDeleteഇനി ‘മീൻപനി’കൂടിയേ വരാനുള്ളു....
ReplyDeleteഇപ്പോൾ അതും ആയി...!!
ഹൌ..ഒരു ബല്ലാത്ത മീനാണല്ലോ ഇത്..!
ReplyDeleteനിനക്ക് വേണ്ടി ഞാനെന്തു ചെയ്യും ..അല്ല പിന്നെ ..!
ReplyDeleteമുന്‍വാതിലിലൂടെ കടന്ന് അകത്തേക്കു നടക്കുമ്പോള്‍ എല്ലായിടത്തും ഒരു മഴ മണക്കുന്നൂ....
ReplyDelete