ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം, രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ 2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ അവിഹിതത്തിന് പോകുന്നൂ, എന്ന് സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ എന്ന ക്രമത്തിൽ അപ്പോഴും...
Nice one!
ReplyDeleteചിറകു ഉറച്ചു കഴിഞ്ഞാൽ
ReplyDeleteപറക്കാൻ പറഞ്ഞു കൊടുക്കണം
വീണ്ടും പറന്നു തുടങ്ങിയാൽ
പഴയ പൂവിൽ ചെന്ന്
പുതിയ തീ കൊളുത്താൻ പറയണം
കൊള്ളാം, പക്ഷെ ആരിതൊക്കെ ചെയ്യും?!!!
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
തീ അണയാതിരിക്കട്ടെ
ReplyDeleteതീ കൊണ്ട് എന്തിന് ചിറക്? അത് പോലെ ശലഭം എന്തിന് തീ കൊളുത്തണം? നോവ് വെന്തു തേൻ വരുന്നത് നന്നായി. കാതിൽ പ്രണയ മന്ത്രം ഓതുന്നതും.
ReplyDeleteതീപിടിച്ച ശലഭം...
ReplyDelete