Skip to main content

തീവണ്ടിയുടെ ഒച്ചയിൽ പച്ചപ്പ്‌ തലവെയ്ക്കുന്നു!


കേരളത്തിൽ നിന്ന്
തെക്കോട്ടേയ്ക്ക് പോകുന്ന
പതിവ് തീവണ്ടി
അതിന്റെ ഒറ്റപ്പെട്ട മൂലയിൽ
കൃഷി ഉപേക്ഷിച്ച
അവസാന കൃഷിക്കാരൻ
അയാൾ ഉപേക്ഷിച്ച കൃഷിക്കും
ചെയ്യുന്ന യാത്രക്കും ഇടയിലെ
ഒഴിഞ്ഞ ഏക ഇരിപ്പിടം
പാടത്തിന്റെ ഭൂപടം
കൃഷിക്കാരനിൽ നിന്നും
യാത്രക്കാരനിലേയ്ക്കുള്ള
കുറയുന്ന ദൂരം
ജനൽകമ്പിയിൽ
ഇരിപ്പിടം കിട്ടാത്ത
തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന
അവസാനമഴയും ഉപേക്ഷിച്ച
വെള്ളത്തുള്ളികൾ
ഓരോ ജാലക കാഴ്ചയിലും
വിടപറയാൻ മടിച്ച്
കൂടെ വരുന്ന ശലഭങ്ങൾ, കൃഷിസ്ഥലങ്ങളുടെ
ചിത്രങ്ങൾ
അതിലെ കരിയാൻ മടിക്കുന്ന
പച്ചപ്പുകൾ
ഒരു ഒരു നീണ്ടചൂളംവിളിയിൽ
അതിർത്തി കടക്കുന്ന
തീവണ്ടി
അതിർത്തി കടക്കുവാനാവാതെ
തളർന്നു വീഴുന്ന
കേരളത്തിന്റെ സ്വന്തം
പച്ചപ്പുകൾ
കടന്നു പോയ
തീവണ്ടിയുടെ
കടകട ഒച്ചയിൽ ഗത്യന്തരമില്ലാതെ
തലവെയ്ക്കുന്ന അവസാനകർഷകനും
ഉപേക്ഷിച്ചു പോയ പച്ചപ്പ്‌
പച്ചപ്പിന്റെ രക്തം പതിച്ചു
കേരളത്തിലേയ്ക്ക്
തെളിയുന്ന ചുവപ്പിന്റെ
ഒരു പുതിയ വെളിച്ചം!

Comments

  1. അതിർത്തി കടക്കുവാനാവാതെ
    തളർന്നു വീഴുന്ന കേരളത്തിന്റെ സ്വന്തം
    പച്ചപ്പുകൾ..., അതിന്റെ ഒറ്റപ്പെട്ട മൂലയിൽ
    കൃഷി ഉപേക്ഷിച്ച അവസാന കൃഷിക്കാരന്റെ യാത്ര

    ReplyDelete
    Replies
    1. മുരളി ഭായ് സ്നേഹപൂർവ്വം നന്ദി വളരെ സത്യം പച്ചപ്പുകൾ ഓരോ മൂലയിൽ ഒതുങ്ങുന്നു

      Delete
  2. ജനൽകമ്പിയിൽ
    ഇരിപ്പിടം കിട്ടാത്ത
    തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന
    അവസാനമഴയും ഉപേക്ഷിച്ച
    വെള്ളത്തുള്ളികൾ...
    മനോഹരം. ആശംസകൾ.

    ReplyDelete
    Replies
    1. കൊച്ചു ഗോവിന്ദൻ സ്നേഹപൂർവ്വം നന്ദി ആ കാഴ്ച എഴുതുമ്പോ ഞാനും വല്ലാതെ ആസ്വദിച്ചിരുന്നു, ഒന്ന് കൂടി ഓർത്തു ഇരിപ്പിടത്തിൽ വീണു കിടക്കുന്ന മഴത്തുള്ളികളെ നമ്മൾ പലപ്പോഴും തൂത്ത് കളഞ്ഞു ഇരിക്കുന്നത് എണീപ്പിച്ചു വിടുന്നത് പോലെ കൃത്യമായ നിരീക്ഷണം സ്നേഹ പൂർവ്വം

      Delete
  3. പുതുപ്പുതുവെളിച്ചങ്ങള്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് സ്നേഹപൂർവ്വം നന്ദി

      Delete
  4. കാറ്റിലലയും തോണി.....

    ReplyDelete
  5. മനോഹരമായിരിയ്ക്കുന്നു. അർത്ഥ വത്തായ വരികൾ. പാടത്തിന്റെ ഭൂപടം ഒഴിഞ്ഞ ഒരേ ഒരു ഇരിപ്പിടം ആക്കിയത് ഭംഗിയായി. ജനലിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളെ തൂങ്ങി നിൽക്കുന്ന യാത്രക്കാരൻ ആക്കിയത് സുന്ദരമായി. അത് പോലെ കൃഷി സ്ഥലങ്ങളെ ചിത്ര ശലഭങ്ങൾ ആയും ചിത്രീകരിച്ചത് ഭാവനാ സംപുഷ്ട്ടമായി. കേരളം കടക്കാൻ ,മടിയ്ക്കുന്ന പച്ചപ്പും എല്ലാം ഇതൊരു നല്ല കവിതയാക്കി. വണ്ടി തെക്കോട്ട്‌ ആക്കിയതു എന്തിനു? ഏതായാലും ഒരു നല്ല വായന നടത്തിയ സന്തോഷം.

    ReplyDelete
    Replies
    1. ബിപിൻ ചേട്ടായി വരികൾ അത് ഒരു സിനിമ പോലെ തന്നെയാണ് ഷൂട്ട്‌ ചെയ്യുന്നത് എന്ന് തോന്നി ചേട്ടായിയുടെ ആസ്വാദനം വായിച്ചപ്പോൾ എഴുതുമ്പോ അനുഭവിക്കുന്ന സുഖം അയവിറക്കാൻ പറ്റി പിന്നെ തെക്കോട്ട്‌ അത് തെക്കോട്ട്‌ എടുക്കുക എന്ന ഒരു പ്രയോഗം അതിന്റെ ഫീൽ കൊണ്ട് വരാൻ ചേർത്തതാണ് പിന്നെ കേരളത്തില ഇപ്പൊ ബാക്കി യുള്ള പച്ചപ്പ്‌ വടക്കാണല്ലോ കൂടുതൽ എന്നൊരു ചിന്ത കൂടി ചേർത്തു വളരെ വളരെ നന്ദി. ഈ അഭിപ്രായം വായിച്ചു ഒരു പ്രസിദ്ധീകരണത്തിന് അയച്ചു കൊടുക്കാനുള്ള ധൈര്യം കൂടി കിട്ടി എന്ന് കൂടി സ്നേഹപൂർവ്വം അറിയിക്കട്ടെ അവർ പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും

      Delete
  6. നല്ല ആശയം ,,,നന്നായി ...!

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...