Skip to main content

തണൽ ചുമന്നു കൊണ്ടിടുകയാണ് ഉറുമ്പുകൾ

ഇലകൾ നഷ്ടപ്പെട്ട ഒരു മരത്തിന്റെ
ചോട്ടിലേയ്ക്ക്
മറ്റൊരു മരത്തിന്റെ ചുവട്ടിൽ നിന്നും
തണൽ ചുമന്നു കൊണ്ടിടുകയാണ്
ഉറുമ്പുകൾ
ഞാൻ ആ ഉറുമ്പുകളെ ചുമക്കുന്ന
ചുമട്ടുകാരൻ
നീ ആ ചുമട് എന്റെ തലയിൽ
താങ്ങി തരുന്ന തൊഴിലാളി
നമ്മൾ കഠിനമായി അധ്വാനിച്ചു ജീവിക്കുന്നു
അധ്വാനത്തിന്റെ ഇടവേളകളിൽ
നമ്മൾ ഉറുമ്പുകളെ വരിതെറ്റാൻ
പഠിപ്പിക്കുന്നു
പക്ഷെ അവ ഉമ്മ വെച്ച് കളിക്കുന്നു
നമ്മൾക്ക് വഴി തെറ്റുന്നു
ഒച്ച പിച്ചയെടുത്ത് നമ്മൾ കഷ്ടപ്പെട്ട്
വാങ്ങിയ നിന്റെ കാലിലെ
ഇതുവരെ കിലുങ്ങിയിട്ടില്ലാത്ത
കടലാസ്കൊലുസ്സ് പെട്ടെന്ന് കിലുങ്ങുന്നു
ഉറുമ്പുകൾ അത് കേട്ട്ചിതറിയോടുന്നു
അത് കണ്ട്
തണൽ ഒരു നിമിഷത്തേയ്ക്ക്
അലിഞ്ഞു വെള്ളമാകുന്നു
മരം പൊടുന്നനെ
പൂത്തു തളിർക്കുന്നു........

Comments

  1. വളരെ നല്ല പോസ്റ്റ്‌ ആണ്.. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എന്റെ ബ്ലോഗ്‌ കാണാം. http://goo.gl/EkAjTD . നിങ്ങളുടെ വളരെ വിലപിടുപ്പുള്ള അഭിപ്രായവും മറ്റും പ്രതീക്ഷിക്കുന്നു

    www.keralaphotos.in

    ReplyDelete
  2. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി തങ്കപ്പൻ ചേട്ടാ

      Delete
  3. മരം പൊടുന്നനെ
    പൂത്തു തളിർക്കുന്നു........ ഇഷ്ടം..

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി Habby Sudhan

      Delete
  4. പക്ഷെ അവ ഉമ്മ വെച്ച് കളിക്കുന്നു
    നമ്മൾക്ക് വഴി തെറ്റുന്നു...:)

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി കീയക്കുട്ടി

      Delete
  5. അധ്വാനത്തിന്റെ ഇടവേളകളിൽ
    നമ്മൾ ഉറുമ്പുകളെ വരിതെറ്റാൻ
    പഠിപ്പിക്കുന്നു
    പക്ഷെ അവ ഉമ്മ വെച്ച് കളിക്കുന്നു
    നമ്മൾക്ക് വഴി തെറ്റുന്നു

    ReplyDelete
  6. മുഴുവനായി മനസിലാക്കാനുള്ള ത്രാണിയില്ല ബിജു.
    ഇ ചിന്തകള്‍ക്ക് എന്റെ വലിയ സലാം.

    ReplyDelete
    Replies
    1. ജോസ് ലെറ്റ് സ്നേഹ പൂർവ്വം ഈ പേര് കാണുമ്പോ തന്നെ താങ്കളുടെ നർമവും ബാലസാഹിത്യവും ആ ഒരു സസ്പെൻസ് കഥയും വായിച്ചതു ഓര്മ വരുന്നു അതല്ലേ പരസ്പരം അക്ഷരം വായന കൊണ്ട് പരിചയപ്പെടുന്നത് കൊണ്ടുള്ള ഗുണം നന്ദി സ്നേഹം

      Delete
  7. ചിലര്‍ക്കാകട്ടെ ഒരു ഉറുമ്പിന്‍‌തണല്‍ പോലുമില്ല

    ReplyDelete
    Replies
    1. അജിത്‌ ഭായ് നന്ദി ശരിയാണ് തണൽ അതിനു എന്നും പച്ച നിറമാണ് അല്ലെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!