സൂര്യനെ വെളിച്ചമടിച്ച് തിരയേണ്ട
മഞ്ഞിറ്റിറ്റു വീഴുന്ന; പുതു പുലരി
മഞ്ഞിറ്റിറ്റു വീഴുന്ന; പുതു പുലരി
നിറങ്ങളുടെ പരിധിക്കു പുറത്തേയ്ക്ക്
പൂക്കാൻ കൊതിച്ചു പല ചെടികൾ
പൂക്കാൻ കൊതിച്ചു പല ചെടികൾ
മണം കൊണ്ട് കഴുകിയ ഇതളുകളിൽ
തേൻ കൊണ്ട്
ശലഭങ്ങളെ വരയ്ക്കുന്ന-
വിരിഞ്ഞ പൂക്കൾ
തേൻ കൊണ്ട്
ശലഭങ്ങളെ വരയ്ക്കുന്ന-
വിരിഞ്ഞ പൂക്കൾ
കിളിയുടെ കവിളിൽ നിന്നും
ഇറ്റു വീഴുന്ന പാട്ടുകളും പെറുക്കി
അറിവിന്റെ കൈയ്യും പിടിച്ചു
ഈശ്വരൻ നടന്നു വരുന്നു
ഇറ്റു വീഴുന്ന പാട്ടുകളും പെറുക്കി
അറിവിന്റെ കൈയ്യും പിടിച്ചു
ഈശ്വരൻ നടന്നു വരുന്നു
പുതുതായി പണികഴിപ്പിച്ച
ദേവാലയത്തിൽ
ആദ്യ ദിവസം തന്നെ ചേരുവാൻ
ദേവാലയത്തിൽ
ആദ്യ ദിവസം തന്നെ ചേരുവാൻ
പുരോഹിതരുടെ നിരവധി ചോദ്യങ്ങൾ
അവയ്ക്ക് സ്നേഹം കൊണ്ട്
കൃത്യമായമറുപടി
സന്ധ്യ കൊണ്ട് ഉച്ച വരയ്ക്കാനുള്ള
മറ്റൊരു ലഘു പരീക്ഷ..
അതും പ്രഭാതത്തിൽ!
കൃത്യമായമറുപടി
സന്ധ്യ കൊണ്ട് ഉച്ച വരയ്ക്കാനുള്ള
മറ്റൊരു ലഘു പരീക്ഷ..
അതും പ്രഭാതത്തിൽ!
എല്ലാം ജയിച്ചിട്ടും;
പൂരിപ്പിക്കുവാൻ കൽപ്പിച്ചു
നല്കിയ അപേക്ഷയിൽ
മതത്തിന്റെ പേര്
രേഖപ്പെടുത്തുവാൻ വിട്ടതിനു
മതം നടത്തുന്ന
ദേവാലയത്തിൽ നിന്നും
ആദ്യ ദിവസം തന്നെ
ദൈവം പാവം
പുറത്താകുന്നു!...
പൂരിപ്പിക്കുവാൻ കൽപ്പിച്ചു
നല്കിയ അപേക്ഷയിൽ
മതത്തിന്റെ പേര്
രേഖപ്പെടുത്തുവാൻ വിട്ടതിനു
മതം നടത്തുന്ന
ദേവാലയത്തിൽ നിന്നും
ആദ്യ ദിവസം തന്നെ
ദൈവം പാവം
പുറത്താകുന്നു!...
മണം കൊണ്ട് കഴുകിയ ഇതളുകളിൽ
ReplyDeleteതേൻ കൊണ്ട്
ശലഭങ്ങളെ വരയ്ക്കുന്ന
വിരിഞ്ഞ പൂക്കൾ
നിറങ്ങളുടെ പരിധിക്കു പുറത്തേയ്ക്ക്
ReplyDeleteപൂക്കാൻ കൊതിച്ചു പല ചെടികൾ..സ്നേഹം..
നന്ദി Habby
Deleteദൈവം എന്നും പുറത്തു തന്നെ.
ReplyDeleteനന്ദി ശരിയാണ് ബിപിൻ ചേട്ടാ സ്നേഹം
Deleteഅങ്ങിനെ മതം ദൈവത്തെ പുറത്താക്കി...!
ReplyDeleteനന്ദി മുരളിഭായ് വളരെ വളരെ നന്ദി സ്നേഹം
Deleteദൈവം എന്നേ പുറത്തായെന്നോ
ReplyDeleteസത്യം അജിത്ഭായ് നന്ദി സ്നേഹം
Delete