Wednesday, 28 January 2015

പരിധിവിട്ടു വിരിഞ്ഞ ഒരു പൂവ് കൊഴിയാൻ മടിച്ച് പന്തായി ഉരുണ്ടു പോകുന്നു

സൗഹൃദങ്ങളിലേയ്ക്ക്
360  ഡിഗ്രിയുടെ
 പരിധിവിട്ടു
 വിരിഞ്ഞ പൂവാണ്  പന്ത്

തനിക്കെന്ത് പറ്റിയെഡൊ
എന്ന ചോദ്യത്തിലെ
 ഡൊ പോലെ
എനിക്കെല്ലാ കൈകളിൽ നിന്നും
വഴുതി താഴെ വീഴണം
കുറച്ചു  ദൂരത്തേയ്ക്ക്
പന്തു പോലെ  ഉരുണ്ടു പോകണം
ആരും കാണാത്തിടത്ത് ചെന്ന് ഒളിച്ചു കിടക്കണം
കുട്ടിക്കാലത്തെ കൂട്ടുകാരെ പോലെ
 നിങ്ങൾ പെട്ടെന്ന് മറന്നു
മറ്റൊരു പന്തെടുത്തു കളിക്കുന്നത്
കാണാമറയത്തിരുന്നു
കാണണം
പിന്നെ വരുന്ന മഴയെല്ലാം തനിയെ
നനയണം,
അങ്ങിനെ കണ്ടാൽ പോലും
തിരിച്ചറിയപ്പെടാത്ത വിധം
വെയിലേറ്റ് വികൃതമാകണം  
കാലുമടക്കി ഒന്ന് തട്ടിക്കളയത്തക്കവിധം
വെറുക്കപ്പെടണം
പിന്നെ എന്നന്നേക്കുമായി
 ഓർക്കപ്പെടാത്ത രീതിയിൽ
മറക്കപ്പെടണം!

5 comments:

  1. പരിധിവിട്ടു വിരിഞ്ഞ ഒരു പൂവ് കൊഴിയാൻ മടിച്ച്
    പന്തായി ഉരുണ്ടു പോകുന്നു

    ReplyDelete
  2. കളിക്കാരണധികവും...
    പന്തിന്‍റെ ദുരിതം ആരോടുപറയാന്‍?!!
    ആശംസകള്‍

    ReplyDelete
  3. തനിക്കെന്ത് പറ്റിയെഡൊ
    എന്ന ചോദ്യത്തിലെ
    ഡൊ പോലെ

    ReplyDelete
  4. വിസ്മൃതി യിലേയ്ക്ക് മറയാനുള്ള മനസ്സിന്റെ അദമ്യമായ ആഗ്രഹം.

    ReplyDelete