Skip to main content

അവസാന പരാഗണം

വെളിച്ചം തുളുമ്പുന്ന
ആയിരം മഴത്തിരികൾ
ഒറ്റവിളക്കിനാൽ
കൊളുത്തിവെച്ച
രാത്രിയിൽ
ഉരുകുന്ന ഉടലിൽ
പിടയ്ക്കുന്ന മനസ്സുമായി
ഈയാമ്പാറ്റ താളത്തിൽ  
മരണത്തിലേയ്ക്ക്
അടർന്നു വീഴുമ്പോഴും;
 ചെയ്യണം, പെയ്യുന്നപോൽ-
എരിയുന്ന തീയുമായി
ഒരു അവസാന പരാഗണം
വിരിയുന്ന ചുണ്ടിൽ
മറ്റൊരു ചിരിയുമായി!  

Comments

  1. അതെ. അവസാനമായെങ്കിലും...

    ReplyDelete
  2. അങ്ങിനെ ഒരു വികാരം ഉണ്ടാകുമോ? കവിത കൊള്ളാം

    ReplyDelete
  3. ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് തന്മാത്ര എന്ന സിനിമയിലെ അവസാന ഭാഗം ആണ് ,ജിവിതത്തില്‍ വരരുതേ എന്ന് ചിന്തിക്കുന്നതും

    ReplyDelete
  4. പരാഗണം നടത്തി നിത്യതയിലേക്ക് !!

    ReplyDelete
  5. പരാഗം വിരിയുന്ന ചുണ്ടിലെ ചിരി...

    ReplyDelete
  6. ചെയ്യണം, പെയ്യുന്നപോൽ-
    എരിയുന്ന തീയുമായി
    ഒരു അവസാന പരാഗണം

    ReplyDelete

Post a Comment