സൗഹൃദങ്ങളിലേയ്ക്ക്
360 ഡിഗ്രിയുടെ
പരിധിവിട്ടു
വിരിഞ്ഞ പൂവാണ് പന്ത്
തനിക്കെന്ത് പറ്റിയെഡൊ
എന്ന ചോദ്യത്തിലെ
ഡൊ പോലെ
എനിക്കെല്ലാ കൈകളിൽ നിന്നും
വഴുതി താഴെ വീഴണം
കുറച്ചു ദൂരത്തേയ്ക്ക്
പന്തു പോലെ ഉരുണ്ടു പോകണം
ആരും കാണാത്തിടത്ത് ചെന്ന് ഒളിച്ചു കിടക്കണം
കുട്ടിക്കാലത്തെ കൂട്ടുകാരെ പോലെ
നിങ്ങൾ പെട്ടെന്ന് മറന്നു
മറ്റൊരു പന്തെടുത്തു കളിക്കുന്നത്
കാണാമറയത്തിരുന്നു
കാണണം
പിന്നെ വരുന്ന മഴയെല്ലാം തനിയെ
നനയണം,
അങ്ങിനെ കണ്ടാൽ പോലും
തിരിച്ചറിയപ്പെടാത്ത വിധം
വെയിലേറ്റ് വികൃതമാകണം
കാലുമടക്കി ഒന്ന് തട്ടിക്കളയത്തക്കവിധം
വെറുക്കപ്പെടണം
പിന്നെ എന്നന്നേക്കുമായി
ഓർക്കപ്പെടാത്ത രീതിയിൽ
മറക്കപ്പെടണം!
360 ഡിഗ്രിയുടെ
പരിധിവിട്ടു
വിരിഞ്ഞ പൂവാണ് പന്ത്
തനിക്കെന്ത് പറ്റിയെഡൊ
എന്ന ചോദ്യത്തിലെ
ഡൊ പോലെ
എനിക്കെല്ലാ കൈകളിൽ നിന്നും
വഴുതി താഴെ വീഴണം
കുറച്ചു ദൂരത്തേയ്ക്ക്
പന്തു പോലെ ഉരുണ്ടു പോകണം
ആരും കാണാത്തിടത്ത് ചെന്ന് ഒളിച്ചു കിടക്കണം
കുട്ടിക്കാലത്തെ കൂട്ടുകാരെ പോലെ
നിങ്ങൾ പെട്ടെന്ന് മറന്നു
മറ്റൊരു പന്തെടുത്തു കളിക്കുന്നത്
കാണാമറയത്തിരുന്നു
കാണണം
പിന്നെ വരുന്ന മഴയെല്ലാം തനിയെ
നനയണം,
അങ്ങിനെ കണ്ടാൽ പോലും
തിരിച്ചറിയപ്പെടാത്ത വിധം
വെയിലേറ്റ് വികൃതമാകണം
കാലുമടക്കി ഒന്ന് തട്ടിക്കളയത്തക്കവിധം
വെറുക്കപ്പെടണം
പിന്നെ എന്നന്നേക്കുമായി
ഓർക്കപ്പെടാത്ത രീതിയിൽ
മറക്കപ്പെടണം!
പരിധിവിട്ടു വിരിഞ്ഞ ഒരു പൂവ് കൊഴിയാൻ മടിച്ച്
ReplyDeleteപന്തായി ഉരുണ്ടു പോകുന്നു
കളിക്കാരണധികവും...
ReplyDeleteപന്തിന്റെ ദുരിതം ആരോടുപറയാന്‍?!!
ആശംസകള്‍
തനിക്കെന്ത് പറ്റിയെഡൊ
ReplyDeleteഎന്ന ചോദ്യത്തിലെ
ഡൊ പോലെ
ഡൊ..... Good.
ReplyDeleteവിസ്മൃതി യിലേയ്ക്ക് മറയാനുള്ള മനസ്സിന്റെ അദമ്യമായ ആഗ്രഹം.
ReplyDelete