Skip to main content

വിധി

കൊഴിഞ്ഞു വീണ
മുല്ലപ്പൂക്കൾ പെറുക്കി
മാലകെട്ടുന്ന
ലാഘവത്തോടെ
ഒന്നും സംഭവിക്കില്ല
എന്നൊരു പേടിയിൽ
കണ്ണീരു കൊണ്ട്
അണകെട്ടി
ജീവിക്കുകയാണ് നമ്മൾ

നിറഞ്ഞൊഴുകുന്ന പുഴയ്ക്കു
മഴ കൊണ്ട്
വേലികെട്ടി
ഒഴുക്ക് തടഞ്ഞിടും പോലെ
നമ്മുടെ ജാതകം കൊടുത്തു
ആരുടെയോ തലയിലെഴുത്ത് വാങ്ങി
സ്വന്തം തുരുത്തിൽ
 വിഹ്വലതകൾക്ക്‌ കീഴെ
ഒരു  വിധിയുടെ പുറത്തു
പൂർണസുരക്ഷിതരാവുകയാണ്
നമ്മൾ

ചോർന്നുപോയ  വാക്കുകൾ
കൊണ്ട് നിർമിച്ച ഒരു കരാറിന്റെ
ചിതലെടുത്ത ഉറപ്പിന്റെ പുറത്തു
പുഴയുടെ അസ്ഥി ഒഴുക്കുവാൻ
കാത്തു വച്ചൊരു
 സംസ്ഥാനമാവുകയാണ് നമ്മൾ

ആശങ്ക അടിക്കണക്കിൽ അളന്നു
പഴിക്കാനൊരു ദുർവിധി
ബാക്കി വച്ച
ദുരവസ്ഥയിലേയ്ക്കു
നീറിനീറി
തനിയെ ഒരു കടലുടൽ
നിമജ്ജനം ചെയ്യുവാൻ
ഒരുങ്ങുകയാണ് നമ്മൾ


അതിവിശാലമായ
ലോകത്ത്
ജലത്തിന്റെ
നിലവിളികൾക്കു താഴെ
ജാഗരൂകരായി
ജീവിക്കുവാൻ
വിധിക്കപ്പെടുകയാണ്
മരണ ഭയത്തോടെ
കുറെയേറെ
നിസ്സഹായമനുഷ്യർ
നമ്മൾ

Comments

  1. ഒന്നും സംഭവിക്കില്ല എന്നതുതന്നെ എത്ര ഉറപ്പ്

    ReplyDelete
  2. ഒരു വിശ്വാസം ..അതിലാണ് ജീവിതം ...!

    ReplyDelete
  3. വിശ്വാസം അതല്ലേ...എല്ലാം...

    ReplyDelete
  4. ആ ചെറിയ സ്പാനറും, സ്ക്രൂ ഡ്രൈവറും കാണുന്നില്ല ഭായ്‌. അതാ. അല്ലെങ്കിൽ പാവം സാറന്മാരത്‌ എപ്പഴേ ശരിയാക്കിത്തന്നേനെ. ജനങ്ങൾക്കിതു വല്ലതുമറിയുമോ ? കഴുതകൾ..!!


    നല്ല കവിത ഭായ്‌. ഇഷ്ടം.


    ശുഭാശംസകൾ.....

    ReplyDelete
  5. വിഹ്വലതകൾക്ക്‌ കീഴെ
    ഒരു വിധിയുടെ പുറത്തു
    പൂർണസുരക്ഷിതരാവുകയാണ്
    നമ്മൾ

    ReplyDelete
  6. മരണ ഭയത്തോടെ കുറെയേറെ നിസ്സഹായ മനുഷ്യർ ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ