Skip to main content

തൊട്ടാവാടി പൂച്ച

ഒച്ച കൊണ്ട്
മ്യാവൂ ശിൽപ്പം തീർത്ത്
ഒരുതൊട്ടാവാടിക്കരികിൽ
 തൊട്ടുതൊട്ടില്ല
എന്ന മട്ടിൽ
അതിൽ  വിരിഞ്ഞ പൂ പോലെ
കിടന്നുറങ്ങുന്ന കൊച്ചുപൂച്ച

ആ പൂച്ച കാണുന്ന
പൂപാത്രം നിറയെ
നിറഞ്ഞു തുളുമ്പുന്ന
വെളുത്ത പാലിന്റെ
നിറമുള്ള
അപ്പൂപ്പന്താടിസ്വപ്നം
ആ സ്വപ്നത്തെ നക്കി തുടയ്ക്കുന്ന
വെള്ളാരം കണ്ണുള്ള കുഞ്ഞുപൂച്ച
പൂച്ചയുടെ നാവുതട്ടി
ഇക്കിളികൊള്ളുന്ന
പഞ്ഞിസ്വപ്നം

ആ സ്വപ്നം തട്ടി
ഞെട്ടി ഉണരുന്ന
തൊട്ടാവാടി

ആ തൊട്ടാവാടി
പൂച്ചയെ പോലെ ഉണർന്ന്
ഇലകളെ  ഉണർത്താതെ
ഉറങ്ങുന്ന പൂച്ച അറിയാതെ
ദേ  കൊള്ളുന്ന
മുള്ളുകുടയുന്നു

Comments

  1. പൂച്ചയല്ല, പുലി

    ReplyDelete
  2. പാൽപാത്രം പിടിച്ച്‌ വലിക്കല്ലേ..
    തൊട്ടാവാടിപൂച്ചേ... :)

    പഞ്ഞി പോലെ പതുപതുത്ത കവിത. :)


    ശുഭാശംസകൾ......



    ReplyDelete
  3. നന്നായിരിയ്ക്കുന്നു.

    ReplyDelete
  4. പൂച്ചയുടെ മൃദു പാദങ്ങൾക്കുള്ളിലും ഒളിഞ്ഞിരിപ്പുണ്ട് അത്ര നിഷ്കളങ്കമല്ലാത്ത നഖങ്ങൾ...
    നല്ല കവിതയ്ക്ക് ഒരായിരം 'മ്യാവൂ' ആശംസകൾ

    ReplyDelete
  5. ഒച്ച കൊണ്ട്
    മ്യാവൂ ശിൽപം ഉണ്ടാക്കി
    ഒരുതൊട്ടാവാടിക്കരികിൽ തൊട്ടുതൊട്ടില്ല
    എന്ന മട്ടിൽ അതിൽ വിരിഞ്ഞ പൂ പോലെ
    കിടന്നുറങ്ങുന്ന കൊച്ചുപൂച്ച

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം