കൊഴിഞ്ഞു വീണ
പൂവിന്റെ ഇതളിൽ
മഞ്ഞു തുള്ളിയുടെ
ആഴത്തിൽ
ചോരയുടെ നിറം കൊണ്ടെടുത്ത
കുഴിയിൽ
ഞാനെന്റെ
പ്രണയം എന്ന നുണയുടെ
അവസാനമണവും
അടക്കി കഴിഞ്ഞു
ഇനി വിഷത്തിന്റെ
സ്വപ്നം കഴിച്ചു
മരിച്ച എന്റെ ഉറക്കം
കളഞ്ഞ്
ഏകാന്തതയിലേക്ക്
മാത്രം വളരുന്ന
രാത്രി മരച്ചില്ലയിൽ
ഈ വെട്ടം അണഞ്ഞ
നിലാവിൽ ചാരി
ഒരിത്തിരിനേരം
നാളെ
വെയിൽ ഇലയാക്കി
ഈ രാമരങ്ങൾ
വരൾച്ചയിലേക്ക്
വേരാഴ്ത്തി കത്തും മുമ്പേ
മഴത്തുള്ളിയേറ്റു മരിച്ച
തണുത്ത വെടിയുണ്ടയാകണം
ജീവിതമേ
നിന്റെ മാറിൽ തന്നെ
പൂവിന്റെ ഇതളിൽ
മഞ്ഞു തുള്ളിയുടെ
ആഴത്തിൽ
ചോരയുടെ നിറം കൊണ്ടെടുത്ത
കുഴിയിൽ
ഞാനെന്റെ
പ്രണയം എന്ന നുണയുടെ
അവസാനമണവും
അടക്കി കഴിഞ്ഞു
ഇനി വിഷത്തിന്റെ
സ്വപ്നം കഴിച്ചു
മരിച്ച എന്റെ ഉറക്കം
കളഞ്ഞ്
ഏകാന്തതയിലേക്ക്
മാത്രം വളരുന്ന
രാത്രി മരച്ചില്ലയിൽ
ഈ വെട്ടം അണഞ്ഞ
നിലാവിൽ ചാരി
ഒരിത്തിരിനേരം
നാളെ
വെയിൽ ഇലയാക്കി
ഈ രാമരങ്ങൾ
വരൾച്ചയിലേക്ക്
വേരാഴ്ത്തി കത്തും മുമ്പേ
മഴത്തുള്ളിയേറ്റു മരിച്ച
തണുത്ത വെടിയുണ്ടയാകണം
ജീവിതമേ
നിന്റെ മാറിൽ തന്നെ
രാമരങ്ങൾ.............
ReplyDeleteആശംസകള്‍
നല്ല വരികൾ
ReplyDeleteകവിതേൽ ഇങ്ങനെയൊക്കെ എഴുതി വച്ചെങ്കിലും, ഭായീടെ ജീവിതമരച്ചില്ലകളിൽ പ്രണയപുഷ്പങ്ങൾ വാടാതിരിക്കട്ടെ. കേട്ടോ.? :) നല്ല കവിത ഭായ്.
ReplyDeleteശുഭാശംസകൾ......
പ്രണയം അടക്കം ചെയ്തവരുടെ നോവ് ...
ReplyDeleteഇഷ്ടം രേഖപ്പെടുത്തുന്നു
ReplyDeleteപ്രണയം എന്ന നുണയുടെ
ReplyDeleteഅവസാനമണവും
അടക്കി കഴിഞ്ഞു
ആശംസകൾ.....
ReplyDeleteഞാനെന്റെ
ReplyDeleteപ്രണയം എന്ന നുണയുടെ
അവസാനമണവും
അടക്കി കഴിഞ്ഞു
വരികളെ ആസ്വദിച്ചു
ReplyDeleteഅല്ലാ കൊഴിഞ്ഞ് വീഴാത്തതേതാ..?
ReplyDelete