Skip to main content

ഇന്ന്

ഇന്ന്
________

ഒരു കാലത്ത്
ബുദ്ധനും മുനിമാരും
യഥേഷ്ടം
തളിർത്ത്‌ കായ്ച്ചു കിടന്നിരുന്ന
തണൽ മരങ്ങൾ

അവരുപയോഗിക്കാതെ 
ഉപേക്ഷിച്ചു പോയ
കണ്ണീർ ഗ്രന്ഥികൾ കിളിർത്ത്
മതങ്ങളായി
മരങ്ങൾക്ക് മേലെ
വളർന്നു നില്ക്കുന്നു

ഒരു കാലത്ത് ബുദ്ധനിരുന്നിടം
ആരും തിരിഞ്ഞു നോക്കാതെ
മരത്തിന്റെ ചുവട്ടിൽ
തരിശു കിടക്കുന്നു

ഇലകളിൽ
തപസ്സിരിക്കുന്ന
കൊടുംവെയിൽ

മന്ദഹാസം ഇറ്റിയ
ചുണ്ടുകൾ ശാന്തത കൈവിട്ടു
വിശക്കുന്ന
കിളികളിലെയ്ക്ക് കരഞ്ഞു
ചേക്കേറിയിരിക്കുന്നു

ഇലയ്ക്കും വേരിനും ഇടയിൽ
നഷ്ടപ്പെട്ട തടികൾ തേടി
മരങ്ങൾ
കരിയിലകൾ കിളിർത്ത
വള്ളിച്ചെടികളായി
മണ്ണിൽ

മേഘങ്ങൾക്കും ഭൂമിയ്ക്കും
ഇടയിൽ
കാണാതെ പോകുന്ന
പ്രായമാകാത്ത
മഴത്തുള്ളികൾ

ഉമിനീരു വറ്റിയ മഴ

പ്രകൃതിയിൽ നിന്ന്
നിറങ്ങളെ അടർത്തി മാറ്റി
മതത്തിലേയ്ക്ക് ചേക്കേറിയ മനുഷ്യർ
മതത്തിന്റെ മടിയിൽ ഇരുന്നു
കലാപങ്ങൾക്ക് പേരിടുന്നു

ഒരേ നിറമുള്ള
രക്തവും നിറമില്ലാത്ത കണ്ണുനീരും
ഒരു മതവും നോക്കാതെ പരസ്പരം
കെട്ടിപ്പുണർന്നു
ഇരകളെ പോലെ തെരുവിൽ

Comments

  1. ആഴമുള്ള ചിന്ത തൻ തേരേറി വരുന്ന ചന്തമുള്ള, ചിന്തനീയമായ വരികൾ ! എന്തു കൊണ്ടും അഭിനന്ദനമർഹിക്കുന്ന രചനാരീതി. വളരെയിഷ്ടമായി ഭായ്‌. എല്ലാ വിധ ഭാവുകങ്ങളും.


    ശുഭാശംസകൾ......






    ReplyDelete
  2. അവരുപയോഗിക്കാതെ
    ഉപേക്ഷിച്ചു പോയ
    കണ്ണീർ ഗ്രന്ഥികൾ കിളിർത്ത്
    മതങ്ങളായി
    മരങ്ങൾക്ക് മേലെ
    വളർന്നു നില്ക്കുന്നു

    വളരെ നന്നായിരിക്കുന്നു.
    മരങ്ങള്‍ക്കുമെലെ ഇനിയും വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു !

    ReplyDelete
  3. എഫ്ബി യില്‍ വായിച്ചിരുന്നു
    അര്‍ത്ഥമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
  4. മേഘങ്ങള്‍ക്കും ഭൂമിയ്ക്കും
    ഇടയില്‍ കാണാതെ പോകുന്ന
    പ്രായമാകാത്ത മഴത്തുള്ളികള്‍
    "ഉമിനീരു വറ്റിയ മഴ"
    നന്മകളുടെ വന്‍ മരങ്ങള്‍ കടപുഴകുകയും
    നന്മക്ക് വേണ്ടി രൂപികൃതമായവ
    തണല്‍ വെട്ടി മാറ്റി കൊടും വേനല്‍ നല്‍കുന്നു ..
    അര്‍ത്ഥങ്ങള്‍ നിറയുന്ന സമകാലിനമായ് വരികള്‍
    മനൊഹരം , നീറ്റലിലും വരികള്‍ സുന്ദരമാകുന്നു

    ReplyDelete
  5. മിനി പി സി4 July 2014 at 13:18

    ആഴമുള്ള ചിന്തകള്‍ ...നന്നായിരിക്കുന്നു .

    ReplyDelete
  6. പതിവുപോലെ...ഇതും അതി മനോഹരമായ ഭാവസാന്ദ്രമായ കവിത...

    ReplyDelete
  7. ആഴവും പരപ്പും ഒരേപോലെ സമന്വയിക്കുന്ന കാവ്യബിംബങ്ങൾ

    ReplyDelete
  8. ബുദ്ധന്‍ ചിരിക്കുന്നുണ്ടാവുമോ?

    ReplyDelete
  9. ആഴമുള്ള വരികള്‍.. ഇഷ്ടപ്പെട്ടു ..

    ReplyDelete
  10. ഇന്നിന്റെ ഒരു കാവ്യ ബിംബം തന്നെ ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...