ഇന്ന്
________
ഒരു കാലത്ത്
ബുദ്ധനും മുനിമാരും
യഥേഷ്ടം
തളിർത്ത് കായ്ച്ചു കിടന്നിരുന്ന
തണൽ മരങ്ങൾ
അവരുപയോഗിക്കാതെ
ഉപേക്ഷിച്ചു പോയ
കണ്ണീർ ഗ്രന്ഥികൾ കിളിർത്ത്
മതങ്ങളായി
മരങ്ങൾക്ക് മേലെ
വളർന്നു നില്ക്കുന്നു
ഒരു കാലത്ത് ബുദ്ധനിരുന്നിടം
ആരും തിരിഞ്ഞു നോക്കാതെ
മരത്തിന്റെ ചുവട്ടിൽ
തരിശു കിടക്കുന്നു
ഇലകളിൽ
തപസ്സിരിക്കുന്ന
കൊടുംവെയിൽ
മന്ദഹാസം ഇറ്റിയ
ചുണ്ടുകൾ ശാന്തത കൈവിട്ടു
വിശക്കുന്ന
കിളികളിലെയ്ക്ക് കരഞ്ഞു
ചേക്കേറിയിരിക്കുന്നു
ഇലയ്ക്കും വേരിനും ഇടയിൽ
നഷ്ടപ്പെട്ട തടികൾ തേടി
മരങ്ങൾ
കരിയിലകൾ കിളിർത്ത
വള്ളിച്ചെടികളായി
മണ്ണിൽ
മേഘങ്ങൾക്കും ഭൂമിയ്ക്കും
ഇടയിൽ
കാണാതെ പോകുന്ന
പ്രായമാകാത്ത
മഴത്തുള്ളികൾ
ഉമിനീരു വറ്റിയ മഴ
പ്രകൃതിയിൽ നിന്ന്
നിറങ്ങളെ അടർത്തി മാറ്റി
മതത്തിലേയ്ക്ക് ചേക്കേറിയ മനുഷ്യർ
മതത്തിന്റെ മടിയിൽ ഇരുന്നു
കലാപങ്ങൾക്ക് പേരിടുന്നു
ഒരേ നിറമുള്ള
രക്തവും നിറമില്ലാത്ത കണ്ണുനീരും
ഒരു മതവും നോക്കാതെ പരസ്പരം
കെട്ടിപ്പുണർന്നു
ഇരകളെ പോലെ തെരുവിൽ
________
ഒരു കാലത്ത്
ബുദ്ധനും മുനിമാരും
യഥേഷ്ടം
തളിർത്ത് കായ്ച്ചു കിടന്നിരുന്ന
തണൽ മരങ്ങൾ
അവരുപയോഗിക്കാതെ
ഉപേക്ഷിച്ചു പോയ
കണ്ണീർ ഗ്രന്ഥികൾ കിളിർത്ത്
മതങ്ങളായി
മരങ്ങൾക്ക് മേലെ
വളർന്നു നില്ക്കുന്നു
ഒരു കാലത്ത് ബുദ്ധനിരുന്നിടം
ആരും തിരിഞ്ഞു നോക്കാതെ
മരത്തിന്റെ ചുവട്ടിൽ
തരിശു കിടക്കുന്നു
ഇലകളിൽ
തപസ്സിരിക്കുന്ന
കൊടുംവെയിൽ
മന്ദഹാസം ഇറ്റിയ
ചുണ്ടുകൾ ശാന്തത കൈവിട്ടു
വിശക്കുന്ന
കിളികളിലെയ്ക്ക് കരഞ്ഞു
ചേക്കേറിയിരിക്കുന്നു
ഇലയ്ക്കും വേരിനും ഇടയിൽ
നഷ്ടപ്പെട്ട തടികൾ തേടി
മരങ്ങൾ
കരിയിലകൾ കിളിർത്ത
വള്ളിച്ചെടികളായി
മണ്ണിൽ
മേഘങ്ങൾക്കും ഭൂമിയ്ക്കും
ഇടയിൽ
കാണാതെ പോകുന്ന
പ്രായമാകാത്ത
മഴത്തുള്ളികൾ
ഉമിനീരു വറ്റിയ മഴ
പ്രകൃതിയിൽ നിന്ന്
നിറങ്ങളെ അടർത്തി മാറ്റി
മതത്തിലേയ്ക്ക് ചേക്കേറിയ മനുഷ്യർ
മതത്തിന്റെ മടിയിൽ ഇരുന്നു
കലാപങ്ങൾക്ക് പേരിടുന്നു
ഒരേ നിറമുള്ള
രക്തവും നിറമില്ലാത്ത കണ്ണുനീരും
ഒരു മതവും നോക്കാതെ പരസ്പരം
കെട്ടിപ്പുണർന്നു
ഇരകളെ പോലെ തെരുവിൽ
ആഴമുള്ള ചിന്ത തൻ തേരേറി വരുന്ന ചന്തമുള്ള, ചിന്തനീയമായ വരികൾ ! എന്തു കൊണ്ടും അഭിനന്ദനമർഹിക്കുന്ന രചനാരീതി. വളരെയിഷ്ടമായി ഭായ്. എല്ലാ വിധ ഭാവുകങ്ങളും.
ReplyDeleteശുഭാശംസകൾ......
അവരുപയോഗിക്കാതെ
ReplyDeleteഉപേക്ഷിച്ചു പോയ
കണ്ണീർ ഗ്രന്ഥികൾ കിളിർത്ത്
മതങ്ങളായി
മരങ്ങൾക്ക് മേലെ
വളർന്നു നില്ക്കുന്നു
വളരെ നന്നായിരിക്കുന്നു.
മരങ്ങള്‍ക്കുമെലെ ഇനിയും വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു !
എഫ്ബി യില്‍ വായിച്ചിരുന്നു
ReplyDeleteഅര്‍ത്ഥമുള്ള വരികള്‍
ആശംസകള്‍
മനോഹരം..അർഥസമ്പുഷ്ടം.
ReplyDeleteമേഘങ്ങള്‍ക്കും ഭൂമിയ്ക്കും
ReplyDeleteഇടയില്‍ കാണാതെ പോകുന്ന
പ്രായമാകാത്ത മഴത്തുള്ളികള്‍
"ഉമിനീരു വറ്റിയ മഴ"
നന്മകളുടെ വന്‍ മരങ്ങള്‍ കടപുഴകുകയും
നന്മക്ക് വേണ്ടി രൂപികൃതമായവ
തണല്‍ വെട്ടി മാറ്റി കൊടും വേനല്‍ നല്‍കുന്നു ..
അര്‍ത്ഥങ്ങള്‍ നിറയുന്ന സമകാലിനമായ് വരികള്‍
മനൊഹരം , നീറ്റലിലും വരികള്‍ സുന്ദരമാകുന്നു
ആഴമുള്ള ചിന്തകള്‍ ...നന്നായിരിക്കുന്നു .
ReplyDeleteപതിവുപോലെ...ഇതും അതി മനോഹരമായ ഭാവസാന്ദ്രമായ കവിത...
ReplyDeleteആഴവും പരപ്പും ഒരേപോലെ സമന്വയിക്കുന്ന കാവ്യബിംബങ്ങൾ
ReplyDeleteബുദ്ധന്‍ ചിരിക്കുന്നുണ്ടാവുമോ?
ReplyDeleteആഴമുള്ള വരികള്‍.. ഇഷ്ടപ്പെട്ടു ..
ReplyDeleteഇന്നിന്റെ ഒരു കാവ്യ ബിംബം തന്നെ ...!
ReplyDelete