കടൽ കലപില കൂട്ടുന്നു
കപിലവസ്തുക്കൾ ചിലയ്ക്കുന്നു
ഭൂമിയിൽ അന്നേ ആഗോള താപനം
സിദ്ധാർത്ഥനാമം ആവിയായി പോകുന്നു
പൂർവാശ്രമങ്ങൾ വെറും നാമധേയം
ദു:ഖ നിറമുള്ള മേഘങ്ങൾ-
ആശ നിരാശകളായി പറക്കുന്നു
ജലശ്ചായ ഉള്ള ബുദ്ധമുഖങ്ങൾ-
മൌനം വരഞ്ഞു ബോധിമരത്തിലേക്കിറ്റുന്നു
മരത്തിന്റെ ചോട്ടിലൊരു സൂര്യനുദിക്കുന്നു
മരത്തിന്റെ മുകളിൽ ശരണത്തണൽ
മരങ്ങൾ ആദ്യമായി തണലറിയുന്നു
ജനങ്ങൾ തണലിലേയ്ക്ക്
മരങ്ങൾ പാലിയിലേയ്ക്ക്
ശിലകൾ പാലി ഭാഷയിലേയ്ക്ക്-
വിവർത്തനം ചെയ്യുന്നു
അന്നേ ഭൂമിയിൽ ശിലാന്യാസം
ശിലകൾക്ക് കട്ടി കൂടുന്നു
മതങ്ങൾ ശിലകളാകുന്നു
ശിലകൾ അടിസ്ഥാനങ്ങളിലേയ്ക്ക്
മരങ്ങൾ ജനലുകളിലേയ്ക്ക്
ജനങ്ങൾ മതം കൊണ്ട് വീട് വയ്ക്കുന്നു
അകത്തു വായുവിനു ശ്വാസംമുട്ട്
പുറത്തു മഴയ്ക്ക് വഴിമുടക്കം
മുകളിൽ ദൈവങ്ങളുടെ ഇടി മുഴക്കം
വെളിയിൽ മതങ്ങളുടെ പ്രലോഭനം
പുഴ പലായനം ചെയ്യുന്നു
പ്രകൃതിക്ക് മനം മാറ്റം
പ്രകൃതി മതം മാറുന്നു;
ബുദ്ധമതത്തോടൊപ്പം പ്രകൃതി
അഹിംസയും വെടിയുന്നു!
കപിലവസ്തുക്കൾ ചിലയ്ക്കുന്നു
ഭൂമിയിൽ അന്നേ ആഗോള താപനം
സിദ്ധാർത്ഥനാമം ആവിയായി പോകുന്നു
പൂർവാശ്രമങ്ങൾ വെറും നാമധേയം
ദു:ഖ നിറമുള്ള മേഘങ്ങൾ-
ആശ നിരാശകളായി പറക്കുന്നു
ജലശ്ചായ ഉള്ള ബുദ്ധമുഖങ്ങൾ-
മൌനം വരഞ്ഞു ബോധിമരത്തിലേക്കിറ്റുന്നു
മരത്തിന്റെ ചോട്ടിലൊരു സൂര്യനുദിക്കുന്നു
മരത്തിന്റെ മുകളിൽ ശരണത്തണൽ
മരങ്ങൾ ആദ്യമായി തണലറിയുന്നു
ജനങ്ങൾ തണലിലേയ്ക്ക്
മരങ്ങൾ പാലിയിലേയ്ക്ക്
ശിലകൾ പാലി ഭാഷയിലേയ്ക്ക്-
വിവർത്തനം ചെയ്യുന്നു
അന്നേ ഭൂമിയിൽ ശിലാന്യാസം
ശിലകൾക്ക് കട്ടി കൂടുന്നു
മതങ്ങൾ ശിലകളാകുന്നു
ശിലകൾ അടിസ്ഥാനങ്ങളിലേയ്ക്ക്
മരങ്ങൾ ജനലുകളിലേയ്ക്ക്
ജനങ്ങൾ മതം കൊണ്ട് വീട് വയ്ക്കുന്നു
അകത്തു വായുവിനു ശ്വാസംമുട്ട്
പുറത്തു മഴയ്ക്ക് വഴിമുടക്കം
മുകളിൽ ദൈവങ്ങളുടെ ഇടി മുഴക്കം
വെളിയിൽ മതങ്ങളുടെ പ്രലോഭനം
പുഴ പലായനം ചെയ്യുന്നു
പ്രകൃതിക്ക് മനം മാറ്റം
പ്രകൃതി മതം മാറുന്നു;
ബുദ്ധമതത്തോടൊപ്പം പ്രകൃതി
അഹിംസയും വെടിയുന്നു!
ജനങ്ങൾ മതം കൊണ്ട് വീട് വയ്ക്കുന്നു
ReplyDeleteവായുവിനു ശ്വാസം മുട്ടുന്നു
മഴയ്ക്ക് വഴി മുട്ടുന്നു
പുഴ പലായനം ചെയ്യുന്നു
പ്രകൃതി ബുദ്ധമതം വെടിയുന്നു!
മുരളീഭായ് ആദ്യ വായനയുടെ അഭിപ്രായത്തിന്റെ ആഹ്ലാദം പങ്കു വയ്ക്കുന്നു നന്ദി സ്നേഹപൂർവ്വം
Deleteബൈജു ഭായ്,
ReplyDeleteആനുകാലികങ്ങളിലൊക്കെ വരുന്ന കവിതകളിലുള്ളതിനേക്കാൾ ആഴവും,പരപ്പുമുള്ള ചിന്തയുണ്ട് ഈ കവിതയിൽ.ഒന്നു കൂടെയൊക്കെ മിനുക്കിയാൽ നമ്മുടെ മുൻ നിര പ്രസിദ്ധീകരണങ്ങളിലേക്ക് സധൈര്യം അയച്ചു കൊടുക്കാമായിരുന്നു.അഭിനന്ദനങ്ങൾ
ശുഭാശംസകൾ....
ആഹ അത്രക്കായോ അല്ലെങ്കിൽ വേണ്ട സൌഗന്ധികം വെറുതെ അവരുടെ വേസ്റ്റ് ബോക്സ് നമ്മളായിട്ടു എന്നാത്തിന വൃത്തികേടാക്കുന്നത് പ്രോത്സാഹനം ഇഷ്ടമായി
Deleteപ്രകൃതി ബുദ്ധമതം വെടിയുന്നു. മതഭ്രാന്ത് കൈലെടുക്കുന്നു.
ReplyDeleteഎന്തെങ്കിലും ഒക്കെ സംഭവിക്കും ഏതു മതത്തിലോട്ടാണ് മാറിയതെന്ന് അപ്പോൾ അറിയാം നന്ദി കാത്തി
Deleteപ്രകൃതിയും അഹിംസയുടെ ബുദ്ധ മതം വിടുന്നു നല്ല ഭാവന പക്ഷേ ഒരല്പം കൂടി അടുക്കും ചിട്ടയും വരികൾക്കുണ്ടായിരുന്നെങ്കിൽ
ReplyDeleteമതം മാറുന്ന തിരക്കിൽ വിട്ടു പോയതാണ് നിധീഷ് എന്തായാലും വായനക്കും അഭിപ്രായത്തിനും നല്ലൊരു നിര്‍ദേശം പകര്‍ന്നു തന്നതിന് നന്ദി സ്നേഹം
Deleteനന്നായിരിക്കുന്നു വരികള്‍
ReplyDeleteആശംസകള്‍
ചേട്ടാ നന്ദി സ്നേഹം ഈ പ്രോത്സാഹനത്തിനു
Deleteപ്രകൃതിയുടെ മതംമാറ്റം !! - ആഹാ - നല്ല നിരീക്ഷണം
ReplyDeleteമാഷെ വളരെ നന്ദി സ്നേഹം ഓരോ വരവും വായനയും അഭിപ്രായവും വളരെ സന്തോഷം
Deleteപ്രകൃതി എന്നേ മതം മാറി ... ഇല്ലേ ഭായ്..
ReplyDeleteമികച്ച ആശയം തന്നെ.. അഭിനന്ദനങ്ങള്‍...
ഡോക്ടര തിരക്കിന്റെ ഇടയിലും വായനക്കും അഭിപ്രായം കുറിചിടുന്നതിനും വളരെ നന്ദി സ്നേഹം
Deleteപുഴ പലായനം ചെയ്യുന്നു
ReplyDeleteപ്രകൃതിക്ക് മനം മാറ്റം
പ്രകൃതി മതം മാറുന്നു;
ബുദ്ധമതത്തോടൊപ്പം പ്രകൃതി
അഹിംസയും വെടിയുന്നു! Athe, athe.
ഡോക്ടര നന്ദി സ്നേഹം വായനക്ക് അഭിപ്രായത്തിനു പ്രോത്സാഹനത്തിനു
Deleteപ്രകൃതി തീവ്രവാദിയാകുമോ?
ReplyDeleteചിലപ്പോഴത്തെ കോപം കാണുമ്പോള്‍ അങ്ങനേം തോന്നും
ഇനിയിപ്പോ പ്രകൃതീം കൂടിയേ ഇങ്ങിനെയൊക്കെ ആകെണ്ടതുള്ളൂ.. ശ്ശൊ ..ആലോചിക്കാന്‍ വയ്യ .. പ്രകൃതി പണ്ടൊരു മതം ഉണ്ടാക്കിയിരുന്നു . സ്നേഹത്തിന്റെ ..അതിപ്പോ ചുരുക്കം ചിലരേ പിന്തുടരുന്നുള്ളൂ .. നല്ല കവിത ഇഷ്ടായി ബൈജ്വേട്ടാ ..
ReplyDeleteപ്രകൃതിക്ക് അഹിംസ വെടിയാതെയിരിക്കാൻ എങ്ങനെ കഴിയും നമ്മൾ പ്രകൃതിയെ അത്രമേൽ ദ്രോഹിക്കുന്നില്ലേ...
ReplyDeleteപ്രകൃതിയുടെ മതം മാറ്റം.
ReplyDeleteഇതില്‍ കൂടുതല്‍ എന്ത് പറയാനാണ്.
നല്ല ഭാവന.
philosophical and realistic! very good thought.
ReplyDeleteസംതുലിതാവസ്ഥ... അത് മുഖ്യമാണ്
ReplyDeleteപ്രകൃതിയായാലും മനുഷ്യനായാലും മതങ്ങള്‍ ആയാലും ഒന്ന് ഒന്നിനോടു ചേര്‍ന്ന് വര്‍ത്തിച്ചില്ലെങ്കില്‍ പരിണതഫലത്തിന് വലിയ വില കൊടുക്കേണ്ടി വരും.
ആശംസകൾ
ReplyDeleteബുദ്ധമതത്തോടൊപ്പം പ്രകൃതി
ReplyDeleteഅഹിംസയും വെടിയുന്നു
സത്യമാണ് ഭായി....
കവിത നന്നായിരിക്കുന്നു ആശംസകള്‍
പ്രകൃതിയുടെ വേഷപകര്‍ച്ച മനോഹരമായി ചിത്രീകരിച്ചു
ReplyDeleteപ്രകൃതിയുടെ കുറ്റം അല്ല
എല്ലാം നാം തന്നെ ഹേതു
നല്ല ചിന്തകള്‍
ആശംസകള്‍
എന്തുമാത്രം പ്രകോപിപ്പിച്ചിട്ടാണ് പ്രകൃതി ഈ വിധം മാറാന്‍ നിര്‍ബന്ധിതയാവുന്നത് ..പാവം!
ReplyDeleteതാങ്കളുടെ പതിവുശൈലിയിൽ നിന്ന് വേറിട്ടു നിൽക്കുന്ന കവിത.വിഷയങ്ങൾ മിക്കപ്പോഴും ശൈലിയെ സ്വാധീനിക്കാറുണ്ട്, അല്ലേ?
ReplyDelete