സ്വന്തമായി
നല്ലൊരു നട്ടെല്ലുണ്ടായിട്ടും,
ഓല മേഞ്ഞ
കെട്ടുറപ്പുള്ളൊരു മേൽക്കൂര
കെട്ടിപ്പടുത്തിട്ടും,
മലയാളി എന്ന മേൽവിലാസം
അധ്വാനിച്ചു സമ്പാദിച്ചിട്ടും,
ഒറ്റത്തടിയുള്ള
ഒറ്റയാനായിപ്പോയതുകൊണ്ടാവും
ഏതു നിമിഷവും
മണ്ടരി ആക്രമിച്ചേക്കാം
എന്ന ഒറ്റക്കാരണം
പറഞ്ഞ്
ചുളുങ്ങിയിട്ടും
വളക്കൂറുള്ള കേരളത്തിന്റെ
റിയൽ എസ്റ്റേറ്റ് കടലാസിൽ
എത്ര തെളിച്ചു വരച്ചിട്ടും,
തെങ്ങ്; വെറുമൊരു
റബ്ബർകഷ്ണം വച്ച്
ഇപ്പോഴും നിഷ്കരുണം
മായ്ച്ചു കളയപ്പെടുന്നത്!
ലാഭക്കണ്ണല്ലേ പളുങ്കുപോലെ തെളങ്ങണത്!!!
ReplyDeleteശക്തമായ വരികള്‍
ആശംസകള്‍
കേര’ളം
ReplyDeleteകേര’ളം
റബര്‍ വച്ച് ഉരച്ചാല്‍ മാഞ്ഞുപോകുന്ന ചില കാഴ്ച്ചകള്‍
ഒറ്റയാന് തെങ്ങുപോലെ
ReplyDeleteറബ്ബറിനെ പേടിച്ച്....
റബ്ബറിന്റെ നട്ടെല്ലാവുമ്പൊ വേൾഡ് ബാങ്കിന്റെ മുൻപിൽ ആവശ്യാനുസരണം, ജനത്തിനെക്കൊണ്ട് കുമ്പിട്ട് നിർത്തിക്കാമല്ലോ.പിന്നെ, പെട്രോളിനും,ഡീസലിനും,പാചക ഗ്യാസിനുമെല്ലാം വാണം വിട്ട പോലെ വിലകൂടി, ജനമെന്ന കഴുത മോങ്ങാനിരിക്കുവാ. റബ്ബറാവുമ്പൊപ്പിന്നെ അവറ്റകളുടെ തലേൽ തേങ്ങ വീണ്,മോങ്ങൽ അസഹ്യമാവുമെന്ന പേടിയും വേണ്ട. എപ്പടി...?
ReplyDeleteനല്ല കവിത.ചിന്തനീയമായ വരികൾ.
ശുഭാശംസകൾ....
ippol thengaykkokke bhayankara vilayanu ketto...
ReplyDeleteippol thengaykkokke bhayankara vilayanu ketto...
ReplyDeleteതെങ്ങല്ല, നാം തന്നെ മായ്ക്കപ്പെടുകയല്ലേ ? എവിടെയാണ്, മലയാണ്മ ?. വേഷത്തിലോ,ഭക്ഷണത്തിലോ,രീതികളിലോ,ഭാഷയിലോ എവിടെയാണ് നാമുള്ളത് ??
ReplyDeleteറബ്ബർ വെച്ച് തെങ്ങ് മാച്ചുകളയുന്നു. ഈ കവിതയ്ക് ദിസ്റ്റങ്ങ്ഷൻ മാർക്ക്
ReplyDeleteറബ്ബർവെച്ച് ഒരു സംസ്കാരത്തെ മായ്ച്ചു കളയുന്നു ....
ReplyDeleteനിരീക്ഷണം ഇഷ്ടമായി
കേരം തിങ്ങും നാട്ടില്‍ ജനിച്ചും...
ReplyDeleteകോരാനായ് കഴിയുക യാണിന്നും
നമ്മള് കേമന്മാരായി ,,കഷ്ട്ടം!...rr
തെങ്ങല്ലാ, വയല്‍ വരെ നികത്തി ഞാനും വച്ച് റബ്ബര്‍.. എന്നെ മാത്രം പറഞ്ഞിട്ട് കാര്യമുണ്ടോ എന്തോ..?
ReplyDeleteതാങ്ങ് വിലപോലുമില്ല...
ReplyDeleteസുന്ദരം ..ലളിതം...നല്ല നിരീക്ഷണം ...കവിത ഒരുപാടിഷ്ടായി ..
ReplyDeleteറബ്ബറളം....റബ്ബറളം..
ReplyDeleteനമ്മുടെ മാവും പൂക്കും ഒരുനാൾ.........!
ReplyDeleteLalitha manoharam!
ReplyDeleteനട്ടെല്ലില്ലാത്ത മറ്റൊരു മല്ലൂന്റവിടെ ഒരു തെങ്ങ്
ReplyDeleteമുളച്ചാൽ വേറൊരു മലയാളിക്കെന്ത് കാര്യം ...അല്ലെ
നല്ല കവിത.
ReplyDeleteഅര്‍ത്ഥ സമ്പുഷ്ടം.
വര്‍ത്തമാനം.
വിമര്ശനാത്മകം.
ചിന്തോദ്ദീപകം
വായനയ്ക്ക് അഭിപ്രായത്തിനു എല്ലാ സുമനസ്സുകൾക്കും നന്ദിപൂർവ്വം സ്നേഹത്തോടെ
ReplyDelete