ലാടം തറച്ച ദുർഘട പാതയിൽ
പാദരക്ഷകളില്ലാതെ
ഓടുന്ന കാലുകൾ
കൈകൾ പോലും കാലാക്കി
വരിപോലെ സ്വപ്നവും
ഉടച്ചു
നീങ്ങുന്ന കാളകൾ
അവ അയവിറക്കുന്നുണ്ട്
ഒരു ഭൂതകാലം
ഒരു പശുവിനെ സഖിയായി എന്നോ
വരിച്ച കാലം
പിന്നെ എന്നോ അത്
ഒരു പശു എന്നുള്ള ധിക്കാരത്തിൽ
ഉയർന്ന ലാടവും ധരിച്ചു
കാലും അകിടും ഉടലും ഉയർത്തി
പുച്ചവും ആട്ടി
തോന്നിയ പാതയിലൂടെ
പതിയെ നടന്നു പോയ കാലം
തന്നോടൊപ്പം
ജീവിത ഭാരം ചുമക്കുന്നെന്നു
സമൂഹത്തോടൊപ്പം
അഭിമാനിച്ച കാലം
അപ്പോൾ അത് സമ്പാദിച്ച
അന്യന്റെ ബീജത്തെ
പശുവെന്ന ഔദാര്യത്തിൽ
അതിനു സംരക്ഷിക്കുവാൻ
സമ്പാദ്യം പോലെ
ജീവിതം പോലും
ഒഴിഞ്ഞുകൊടുക്കേണ്ടി വന്ന കാലം
ഓരോ ഭർത്താവും
വെറുമൊരു
ഈയമെന്നപേരിൽ
വെറുതെ അറിഞ്ഞു
വെറുത്ത കാലം
ഭാര്യയെന്ന പശുവിനു
പേരുദോഷം
കേൾക്കാതിരിക്കുവാൻ
ചാരിത്ര്യം
സംരക്ഷിക്കുവാനെന്നപേരിൽ
പഴകിയ ഈയമായി
അവരുടെ
മധ്യകർണങ്ങളിൽ
ചൂടാക്കി
ഉരുക്കി ഒഴിക്കുവാനായി
ഉപയോഗിക്കപ്പെടുന്ന
വെറുമൊരു
വണ്ടിക്കാളയുടെ
ജന്മം പേറുന്ന
ലാട കാലം!
പാദരക്ഷകളില്ലാതെ
ഓടുന്ന കാലുകൾ
കൈകൾ പോലും കാലാക്കി
വരിപോലെ സ്വപ്നവും
ഉടച്ചു
നീങ്ങുന്ന കാളകൾ
അവ അയവിറക്കുന്നുണ്ട്
ഒരു ഭൂതകാലം
ഒരു പശുവിനെ സഖിയായി എന്നോ
വരിച്ച കാലം
പിന്നെ എന്നോ അത്
ഒരു പശു എന്നുള്ള ധിക്കാരത്തിൽ
ഉയർന്ന ലാടവും ധരിച്ചു
കാലും അകിടും ഉടലും ഉയർത്തി
പുച്ചവും ആട്ടി
തോന്നിയ പാതയിലൂടെ
പതിയെ നടന്നു പോയ കാലം
തന്നോടൊപ്പം
ജീവിത ഭാരം ചുമക്കുന്നെന്നു
സമൂഹത്തോടൊപ്പം
അഭിമാനിച്ച കാലം
അപ്പോൾ അത് സമ്പാദിച്ച
അന്യന്റെ ബീജത്തെ
പശുവെന്ന ഔദാര്യത്തിൽ
അതിനു സംരക്ഷിക്കുവാൻ
സമ്പാദ്യം പോലെ
ജീവിതം പോലും
ഒഴിഞ്ഞുകൊടുക്കേണ്ടി വന്ന കാലം
ഓരോ ഭർത്താവും
വെറുമൊരു
ഈയമെന്നപേരിൽ
വെറുതെ അറിഞ്ഞു
വെറുത്ത കാലം
ഭാര്യയെന്ന പശുവിനു
പേരുദോഷം
കേൾക്കാതിരിക്കുവാൻ
ചാരിത്ര്യം
സംരക്ഷിക്കുവാനെന്നപേരിൽ
പഴകിയ ഈയമായി
അവരുടെ
മധ്യകർണങ്ങളിൽ
ചൂടാക്കി
ഉരുക്കി ഒഴിക്കുവാനായി
ഉപയോഗിക്കപ്പെടുന്ന
വെറുമൊരു
വണ്ടിക്കാളയുടെ
ജന്മം പേറുന്ന
ലാട കാലം!
ലോകാവസാനം വരെ വണ്ടിക്കാളകള്‍ ഉണ്ടായിരിക്കണം.
ReplyDeleteആശംസകൾ...
ReplyDeleteവണ്ടിക്കാളകള്‍ എത്രഭാരം വലിച്ചാലും അവസാനം കശാപ്പുശാലകളില്‍ത്തന്നെ അവസാനം...
ReplyDeleteആശംസകൾ ......
ReplyDeleteAASAMSAKAL....
ReplyDeleteഅര്‍ത്ഥഗര്‍ഭവും,ശക്തവുമായ വരികള്‍
ReplyDeleteദുര്‍വിധിയുടെ കാലമെന്ന ദുര്‍ഘട പാതയിലൂടെ.......
നന്നായിരിക്കുന്നു
ആശംസകള്‍
മറ്റൊരു വണ്ടിക്കാള.
ReplyDeleteവണ്ടിക്കാളയൊന്ന് ഉണ്ടെന്ന് പറയുന്നത് ചില്ലറക്കാര്യമാണോ...??!!
ReplyDeleteബലം ക്ഷയിക്കുമ്പോള്‍ അറവുശാല വരെ മാത്രം എത്തുന്ന വണ്ടിക്കാളകള്‍.....
ReplyDeleteആശംസകള്‍
ReplyDeleteനന്നായിരിക്കുന്നു സഹോദരാ ...
ReplyDeleteആശംസകൾ
ഇതും കാണുമല്ലോ
http://www.vithakkaran.blogspot.in/
എല്ലാവര്ക്കും നന്ദി അറിയിക്കുന്നു
ReplyDeleteസർവശ്രീ
അനീഷ് കാത്തി
വീകെ
അനുരാജ്
പ്രദീപ് മാഷ്
നിധീഷ്
തങ്കപ്പൻചേട്ടൻ
രാംജിഭായ്
അജിത് ഭായ്
മഴയിലൂടെ
ഉണ്ണിയേട്ടൻ
ബിബിൻ ജോസ്
വായനക്ക് അഭിപ്രായത്തിനു ആശംസകൾക്ക്
സ്നേഹപൂർവ്വം
വായിച്ചു. എഴുത്ത് തുടരുക
ReplyDeleteആശംസകള്‍
വേണുഗോപാൽ സർ വളരെ നന്ദി സ്നേഹം
Deleteഇതു പോലെ ചില മനുഷ്യജന്മങ്ങളുമുണ്ട് ഭായ്.
ReplyDeleteനല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.
ശുഭാശംശകൾ...