Skip to main content

മറ്റൊരു വണ്ടിക്കാള

ലാടം തറച്ച  ദുർഘട പാതയിൽ
പാദരക്ഷകളില്ലാതെ
ഓടുന്ന കാലുകൾ
കൈകൾ പോലും കാലാക്കി
വരിപോലെ സ്വപ്നവും
ഉടച്ചു
നീങ്ങുന്ന കാളകൾ

അവ അയവിറക്കുന്നുണ്ട്
ഒരു ഭൂതകാലം
ഒരു പശുവിനെ സഖിയായി എന്നോ
വരിച്ച കാലം
പിന്നെ എന്നോ അത്
ഒരു പശു എന്നുള്ള ധിക്കാരത്തിൽ
ഉയർന്ന ലാടവും ധരിച്ചു
കാലും അകിടും  ഉടലും ഉയർത്തി
പുച്ചവും ആട്ടി
തോന്നിയ പാതയിലൂടെ
പതിയെ നടന്നു പോയ കാലം

തന്നോടൊപ്പം
ജീവിത ഭാരം ചുമക്കുന്നെന്നു
സമൂഹത്തോടൊപ്പം
അഭിമാനിച്ച കാലം
അപ്പോൾ അത് സമ്പാദിച്ച
അന്യന്റെ  ബീജത്തെ
പശുവെന്ന ഔദാര്യത്തിൽ
അതിനു സംരക്ഷിക്കുവാൻ
സമ്പാദ്യം പോലെ
ജീവിതം  പോലും
ഒഴിഞ്ഞുകൊടുക്കേണ്ടി വന്ന  കാലം

ഓരോ ഭർത്താവും
വെറുമൊരു
ഈയമെന്നപേരിൽ
വെറുതെ അറിഞ്ഞു
വെറുത്ത  കാലം
ഭാര്യയെന്ന പശുവിനു
പേരുദോഷം
കേൾക്കാതിരിക്കുവാൻ
ചാരിത്ര്യം
സംരക്ഷിക്കുവാനെന്നപേരിൽ
പഴകിയ  ഈയമായി
അവരുടെ
മധ്യകർണങ്ങളിൽ
ചൂടാക്കി
ഉരുക്കി ഒഴിക്കുവാനായി
ഉപയോഗിക്കപ്പെടുന്ന
വെറുമൊരു
വണ്ടിക്കാളയുടെ
ജന്മം പേറുന്ന
ലാട കാലം!

Comments

  1. ലോകാവസാനം വരെ വണ്ടിക്കാളകള്‍ ഉണ്ടായിരിക്കണം.

    ReplyDelete
  2. വണ്ടിക്കാളകള്‍ എത്രഭാരം വലിച്ചാലും അവസാനം കശാപ്പുശാലകളില്‍ത്തന്നെ അവസാനം...

    ReplyDelete
  3. അര്‍ത്ഥഗര്‍ഭവും,ശക്തവുമായ വരികള്‍
    ദുര്‍വിധിയുടെ കാലമെന്ന ദുര്‍ഘട പാതയിലൂടെ.......
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  4. വണ്ടിക്കാളയൊന്ന് ഉണ്ടെന്ന് പറയുന്നത് ചില്ലറക്കാര്യമാണോ...??!!

    ReplyDelete
  5. ബലം ക്ഷയിക്കുമ്പോള്‍ അറവുശാല വരെ മാത്രം എത്തുന്ന വണ്ടിക്കാളകള്‍.....

    ReplyDelete
  6. നന്നായിരിക്കുന്നു സഹോദരാ ...
    ആശംസകൾ
    ഇതും കാണുമല്ലോ
    http://www.vithakkaran.blogspot.in/

    ReplyDelete
  7. എല്ലാവര്ക്കും നന്ദി അറിയിക്കുന്നു
    സർവശ്രീ
    അനീഷ്‌ കാത്തി
    വീകെ
    അനുരാജ്
    പ്രദീപ്‌ മാഷ്
    നിധീഷ്
    തങ്കപ്പൻചേട്ടൻ
    രാംജിഭായ്
    അജിത്‌ ഭായ്
    മഴയിലൂടെ
    ഉണ്ണിയേട്ടൻ
    ബിബിൻ ജോസ്
    വായനക്ക് അഭിപ്രായത്തിനു ആശംസകൾക്ക്
    സ്നേഹപൂർവ്വം

    ReplyDelete
  8. വായിച്ചു. എഴുത്ത് തുടരുക

    ആശംസകള്‍

    ReplyDelete
    Replies
    1. വേണുഗോപാൽ സർ വളരെ നന്ദി സ്നേഹം

      Delete
  9. ഇതു പോലെ ചില മനുഷ്യജന്മങ്ങളുമുണ്ട്‌ ഭായ്‌.

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.

    ശുഭാശംശകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്