മഴച്ചാറ്റൽ കുത്തിക്കെട്ടുള്ള
എന്റെ പുസ്തകമേ
എന്റെ നെഞ്ചിന്റെ പുറഞ്ചട്ട കഴിഞ്ഞ്
മടുപ്പുകളുടെ ആമുഖവും
എന്റേതല്ലാത്ത മിടിപ്പും കഴിഞ്ഞ്
ആ നിശ്ശബ്ദതയുടെ താള്
ചുംബനം തൊടാതെ
മറിയ്ക്കുമ്പോൾ
പറയണേ.
നിന്റേതല്ലാത്ത ഒരേകാന്തതയുണ്ടാവും
അവിടെ.
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...
മഴച്ചാറ്റൽ കുത്തിക്കെട്ടുള്ള
എന്റെ പുസ്തകമേ
എന്റെ നെഞ്ചിന്റെ പുറഞ്ചട്ട കഴിഞ്ഞ്
മടുപ്പുകളുടെ ആമുഖവും
എന്റേതല്ലാത്ത മിടിപ്പും കഴിഞ്ഞ്
ആ നിശ്ശബ്ദതയുടെ താള്
ചുംബനം തൊടാതെ
മറിയ്ക്കുമ്പോൾ
പറയണേ.
നിന്റേതല്ലാത്ത ഒരേകാന്തതയുണ്ടാവും
അവിടെ.
നിന്റെ ഏകാന്തതയിൽ നിശ്ശബ്ദതയുടെ ഒരു താൾ
ReplyDelete