Skip to main content

Posts

Showing posts from 2019

ഭയത്തിന്റെ ഷോക്കേയ്സ്

രാത്രികൾ ആടുകളാവുകയും മേയുവാനവ ഇരുട്ടിന്റെ പുൽമേടുകളിലേയ്ക്ക് ഇറങ്ങുകയും ചെയ്യുമ്പോൾ മറ്റൊരാളായിരുന്നു  ഞാൻ അപ്പോൾ, ഞാനറിയാതെ സംശയത്തിന്റെ രോമം വളർത്തി ചെമ്മരിയാടുകളെ അനുകരിയ്ക്കുക മാത്രം ചെയ്തു ഇറങ്ങിയോ എന്ന വാക്ക്  ബുദ്ധനെ നീട്ടിയിട്ടിരുന്നു ഒരു വശത്തെ കാത് കേൾക്കാൻ മാത്രം ഉപയോഗിച്ചു അത് മറുവശത്ത് അറ്റം കുത്തിക്കെടുത്തിയ പാട്ട് പാതികേട്ട് തിരുകി വെറുതേ വെച്ചിരുന്നു  തെമ്മാടിക്കാത് അപ്പോഴൊക്കെ ഞാനില്ലാത്ത പോലെ നിലാവ് വിരിച്ചു  ആസനങ്ങൾ ചെയ്തു  എന്റേതല്ലാത്ത കാതുകൾ ശവമടക്ക് കഴിഞ്ഞ കവിതയുടെ കുഴിമാടത്തിനരികിൽ മടുപ്പ് എന്ന് പേരുള്ള വാക്കിന്റെ വളർത്തുനായ. പേരില്ലാത്തപ്പോൾ ഞാനായിരുന്നു നായ അപ്പോൾ വാലാട്ടി എന്റെ അടുത്തുകിടന്നു വാക്ക് നായ എടുത്തിട്ടിരുന്നു എന്റെ  പേര് അപ്പോഴെല്ലാം ഞാനെടുത്തിടുമായിരുന്നു നായ ഉപയോഗിക്കാത്ത വാക്കിന്റെ ശവക്കുഴികൾ മണൽത്തരികളിൽ നിലാവിന്റെ കാലടികൾ മൺതരികൾ ഞെരിഞ്ഞമരുന്ന സ്വരം ലാവല നിലാവല്ലാത്തതിനെയൊക്കെ  സംശയിച്ചുതുടങ്ങിയിരുന്നു പഴക്കം കൊണ്ട്  ചന്ദ്രനല്ലാതെയായ ചന്ദ്രൻ ഞാനിപ്പോൾ മറ്റൊരു വീടിന്റെ സ്വീകരണ മുറി അതിൽ ചുവർ നഷ്ടപ്പെട്ട ...

ചാറ്റൽ നടത്തം

സഞ്ചരിയ്ക്കുകയായിരുന്നു സഞ്ചാരത്തിന്റെ വ്യാകരണം വന്ന് വാക്യം പരിശോധിച്ചു വാചകം ശരിവെച്ചു. നിശ്ചലമായി നിൽക്കുന്ന മരത്തിനെ കണ്ടു ഇലയുടെ ആകൃതിയിൽ നിശ്ചലത നിർത്തി സഞ്ചാരത്തിന് പുറത്തിറങ്ങി മരത്തിന്റെ നിശ്ചലതയെ ബഹുമാനിക്കണമെന്ന് തോന്നി കൂടെ പറന്നു ബഹുമാനത്തിന്റെ ചിറകുള്ള ശലഭം അതിന് നിശ്ചലതയുടെ നിറമുണ്ടായി വന്നു മുറിക്കപ്പെട്ടതിന് ശേഷവും സ്ഥലവും കാലവും  ചേർന്ന് മരത്തിന്റെ പ്രതിമ മരം നിന്നിടത്ത് നിലനിർത്തുന്നുണ്ടെന്ന് തോന്നി. സ്വയം തോന്നലിന്റെ പ്രതിമയാവുകയായിരുന്നു പന്നൽച്ചെടിയുടെ പച്ചയില ചേർന്ന പൗരാണികമായ തണൽ പോലെ ഉപമയുടെ പ്രതിമ നിന്നിടത്തുനിന്നു ചലിച്ചു സമാധിയായതിന് ശേഷം എന്ന് പൂമ്പാറ്റകളാൽ തിരുത്തപ്പെട്ട ഇപ്പോൾ സഞ്ചാരികളുടെ വഴികാട്ടിയായി ജോലി ചെയ്യുന്ന ശലഭം പൂർത്തിയാകാത്ത വാചകത്തിൽ വന്നിരുന്നു. വഴിയിൽ മരണം ഉപേക്ഷിക്കും വിധം ചുറ്റും കൂടിയ കാഴ്ച്ചകളുണ്ടായി അതിന് അടിമയുമായി പിന്നെ നടന്നു മരം മുറിച്ചവർക്കുള്ള തണൽ മരം മുറിയ്ക്കാത്തവർക്കുള്ള തണൽ എന്ന് മുറിച്ച മരത്തിന്റെ രണ്ടായി പിളർന്ന ഒരു ചില്ലയുണ്ടായി. അത് കാഴ്ച്ചകൾക്ക് ശേഷം പ്രതിമകൾക്ക് വിധേയമായി മ...

ശലഭദലങ്ങളുള്ള ചന്ദ്രൻ

ഒരിക്കൽ നമ്മൾ ഒരു കുടയുടെ ഇരുവശത്തൊഴുകിയിരുന്ന ഉടലുകൾ മഴ വകഞ്ഞുനോക്കിയിരുന്നത് ഇപ്പോൾ ഞാൻ ഏറ്റവും അവസാനം കെട്ട തീ സിഗററ്റ് പോലെ എനിയ്ക്ക് മുമ്പ്  അവസാനത്തിന്റെ ഫിൽറ്റർ എനിയ്ക്കു മുകളിലൂടെ നടക്കുന്നു കനലിൽ  ചാരം കെടുന്ന ഒച്ച നിന്റെ വിരലുകൾ  വെളിച്ചത്തിന്റെ മണമുള്ള കൊളുന്ത് ഞാനത് നുളളിവെയ്ക്കുന്നു ഞാൻ കഴിഞ്ഞ ജന്മത്തിലെ കവിതയെഴുതിയ കടലാസും ഈ ജന്മം കവിത കാണാത്ത ഭാഷയും നി ഉടലിന്റെ താളുകളുള്ള പുസ്തകം വിരൽ തൊട്ടു എന്നോ ഏതോ ലിപി മറിച്ചത് നീ കാറ്റിന്റെ ഇതള് ഞാൻ ഇലകളുടെ കിറുക്കുള്ള നിലനിൽപ്പിന്റെ ഭ്രാന്തുള്ള മരം എനിയ്ക്ക് കടപുഴകലിന്റെ ചിരി നിനക്ക് നിന്റെ വിരലിൽ നിന്നും കവിതയിലേയ്ക്ക് പടരുന്ന അണയുന്ന തീയുടെ സൗമ്യത പടരുന്ന തീയ്ക്ക് മുകളിൽ നിലവിലില്ലാത്ത ഞാൻ പതിവില്ലാതെ താഴെ ശലഭദലങ്ങളുള്ള ചന്ദ്രൻ.

പേറ്റൻറ്

പ്രാർത്ഥനയിൽ പോലും അതുണ്ടായിരുന്നില്ല. ദൈവവും അയാളും അവളും കൂടി ചീട്ടുകളിയ്ക്കാനിരുന്ന ഒരു സായാഹ്നത്തിൽ ദൈവമാണത് പറഞ്ഞത് പേറ്റന്റുകളുടെ രാജ്യം നിലവിൽ വരും മ...

ചുംബിയ്ക്കുമ്പോൾ ചുണ്ടുകളുടെ സംശയങ്ങൾ തബല വായിക്കുന്നു

നടക്കുന്തോറും എന്റെ ഉടലിൽ തലമുറകളുടെ അലിഞ്ഞ ഗോത്രം കലർന്നിരിയ്ക്കുന്നു കടന്നുപോകുന്തോറും സ്വയം കറുക്കുന്ന വെയിൽ ഉരഗങ്ങളുടെ അരക്കെട്ടിനെ തൊടാൻ വിരലുകൾ പുറപ്...

പവിഴമല്ലി വിചാരങ്ങൾ

നിറയെ പൂത്ത് കൊഴിഞ്ഞുവീഴാറായ പവിഴമല്ലിയെ കാറ്റ് സമീപിയ്ക്കും വിധം ഞാൻ നിന്നെ സമീപിയ്ക്കുന്നു. നിനക്ക് ഞെട്ടുള്ള കാറ്റിന്റെ വെള്ളനിറം അതേ കാറ്റിൽ പവിഴമല്ലിച്...

മൂന്നാമത്തെ മകൻ രാമൻ

തീപിടിച്ചു പടരല്ലേ വിരലുകളാണെന്ന് പറഞ്ഞു മനസ്സിലാക്കി ഉടലിനെ കവിതയായില്ലേ എന്നു തിരിച്ചുചോദിച്ചു കുഴച്ചു തിരിച്ചുവെച്ചു വിരലുകൾ. മണ്ണിൽ കൊഴിഞ്ഞു കിടന്നു കണ...

ചന്ദനമണമുള്ള ഏകാന്തത

ഏകാന്തത എന്ന ചന്ദനമരം അതിന്റെ തണുപ്പുള്ള തണൽ വേരിന്റെ ഉടലരച്ചിടുന്നു.. ആകാശവും പകുത്തു മണത്തിന്റെ പക്ഷിമടിയിൽ കിടക്കുന്നു. നിന്നിലേയ്ക്കുള്ള നിശ്ശബ്ദതയുടെ കാ...

ഇരുട്ടിൽ സൂര്യന്റെ അനക്കം

വെളുക്കുമ്പോൾ സൂര്യകാന്തിപ്പൂവിലേയ്ക്കുള്ള പാലം കടക്കുന്ന സൂര്യൻ സൂര്യനേയും ഉദയത്തേയും ഒരുമിച്ച് പാലത്തിൽ കയറ്റാൻ കഴിയില്ലെന്ന് അടക്കം പറഞ്ഞൊഴിഞ്ഞു കിഴക്ക് താഴേയ്ക്ക് കാതിന്റെ കൊത്തുപണിചെയ്ത് കാതിലേയ്ക്ക് തിരിഞ്ഞുകഴിഞ്ഞു കിഴക്ക് മെല്ലെ മെല്ലെ ദിക്കിന്റെ കാതാവുന്നു കിഴക്ക് പക്ഷി കൊണ്ടുവന്നു മഷി കഥ പറഞ്ഞ പക്ഷിയ്ക്ക് കൊണ്ടുവരാൻ കഴിയാത്ത മഷിയുണ്ടോ കിഴക്കൊന്നു ചരിഞ്ഞു മഴ ഒഴിഞ്ഞുനിന്നു ആകാശം മഷിക്കുപ്പിയായി തൂവലിൽ മുക്കി പകലെന്നെഴുതി പക്ഷി. സൂര്യനൊരു പക്ഷിയായി മരത്തിൽ ചെന്നിരുന്നു ഇല കൊത്തിയിട്ടു പകലാക്കി പാതിയിലേയ്ക്കിറങ്ങി പകലിലേയ്ക്കിഴഞ്ഞു കയറി തീയതിയിലെ ഉറുമ്പ് മുറ്റത്ത്  ചിക്കിയിട്ട ഭാഷ കൊത്തു കൊണ്ട് കോഴികളും നോക്ക് കൊണ്ട് കാക്കകളും വന്ന് കൊത്തി ചാക്കിൽ വാരിക്കെട്ടി വെച്ചു വാക്കുകൾ ചുവരിൽ അനുസരണ എന്നെഴുതി കറുത്ത ബോർഡുണ്ടായി കവിത പകച്ചു. ഒമ്പതുമണിയുടെ വെയിലെന്തു ചെയ്തു എന്ന് പത്തുമണി മാത്രം ചോദിച്ചു. 2 മണികളിൽ മറുപടി കൊടുത്തു ഘടികാരം. ഉദയം ഇറത്തു പുറത്തുവെച്ചു സൂര്യൻ വെളിച്ചത്തിന്റെ കേസരം പുറത്തേയ്ക്കിട്ടു അകത്തേയ്ക്ക് ഉദിച്ചു സൂര്യൻ വ...

എന്നിട്ടോ?

അയാൾക്കുറങ്ങുവാൻ പതിവായി എന്റെ കണ്ണുകൾ വാങ്ങിക്കൊണ്ട് പോകുന്ന ഒരാൾ ഞാനെഴുതുവാൻ പോകുന്ന കവിതയിലെ ആദ്യവരികൾ അയാൾ ഉറങ്ങുന്നതിന് മുമ്പ് പറയാൻ പോകുന്ന കഥയിൽ ആദ്യ...

നിശ്ശബ്ദതയുടെ പ്രതിഷ്ഠകൾ

ഉണ്ടാകേണ്ടതുണ്ട് നിശ്ശബ്ദതയ്ക്ക് തുടർച്ചകൾ അഥവാ തുടർച്ചയില്ലാത്തത് നിശ്ശബ്ദതയാകുന്നില്ല അഥവാ ആയാൽതന്നെ അത് തുളുമ്പുന്നു പാതിയിലേയ്ക്ക് പൂർണ്ണതയുടെ പരാതി...

തൂക്കണാം കുരുവിശിവൻ

നാരുകളുടെ സൂര്യൻ ശിവനെ ഒരു കിളിയാക്കുന്നു തൂക്കിയിട്ട നൃത്തം ഒരു കുരുവിക്കൂട് തൂക്കണാം കിളിക്കൂട്ടിൽ നിശ്ചലത ഒരു പറന്നുപറ്റുന്ന പക്ഷി കൂട്ടിനുള്ളിലെ ഇരുട്ട...

ചിങ്ങമെന്ന ഒന്ന്

ഇന്നത്തെ രണ്ടാമത്തെ രാവിലെ മാവില പോലെത്തെ ഒന്ന് അഴിച്ചിറക്കുന്നു, സൂര്യനെന്നു പേരുള്ള ആദ്യത്തെ പയ്യിനെ ചുറ്റും തീയതികളുടെ കച്ചി അരികിൽ മാസത്തിന്റെ തുറു. കിഴക്...

ഒഴുക്കിന്റെ തേനീച്ചയോട് അകലത്തിന്റെ തേൻ ആവശ്യപ്പെടുന്നത്

അകലങ്ങളിൽ നിന്നും തേനീച്ച കൊണ്ടുവന്നു തേൻ വരളുന്ന ഒച്ച അതേ ഒച്ചയിൽ തട്ടി താഴേയ്ക്കും വീഴുന്ന വെള്ളച്ചാട്ടങ്ങളുണ്ടായിരുന്നൂ, അകലങ്ങളിൽ. തേനീച്ചയിൽ തട്ടി താഴേയ...

മനുഷ്യനെന്ന പദം

ഇരുട്ടിന്റെ ഒരുണ്ട വീണ് ഉരുണ്ടുരുണ്ട് പോയി. താക്കോൽ പുഴുതിലൂടെ എന്നോ അകത്തേയ്ക്ക് വന്ന വെളിച്ചം പകലിന്റെ മഷിക്കുപ്പിയായി അകം കുഴച്ച് അകത്തിന്റെ തന്നെ ശിൽപ്പമ...