കാത്തിരിക്കാൻ ഒരാളുണ്ടെങ്കിൽ
ചെയ്യുന്നതെല്ലാം യാത്രയാവും
കടന്നു പോകുന്ന ഇടങ്ങളിൽ
കാലങ്ങളെ പോലെ
ദൂരം അടയാളപ്പെടുത്തി
നില്ക്കുന്ന മൈൽകുറ്റികൾ
തോരാതെ
തിരിച്ചുകുഴിച്ചിട്ട മഴകളാവും
ചെയ്യുന്നതെല്ലാം യാത്രയാവും
കടന്നു പോകുന്ന ഇടങ്ങളിൽ
കാലങ്ങളെ പോലെ
ദൂരം അടയാളപ്പെടുത്തി
നില്ക്കുന്ന മൈൽകുറ്റികൾ
തോരാതെ
തിരിച്ചുകുഴിച്ചിട്ട മഴകളാവും
യാത്ര ചെയ്തു തളരുമ്പോൾ
കയറി നില്ക്കുന്നതും
അപ്പോഴങ്ങോട്ട് തോർന്ന
ഒരു മഴയുടെ കീഴിലാവും
യാത്ര എല്ലാം കഴിഞ്ഞു
ചെന്ന് കയറുന്നത്
പെയ്യാൻ വെമ്പി
ആരെയോ കാത്തിരുന്ന
കൂട്ടിവെച്ച ഒരായിരം മഴയുടെ
കുളിരിലേയ്ക്ക്
തന്നെയാവും..
കയറി നില്ക്കുന്നതും
അപ്പോഴങ്ങോട്ട് തോർന്ന
ഒരു മഴയുടെ കീഴിലാവും
യാത്ര എല്ലാം കഴിഞ്ഞു
ചെന്ന് കയറുന്നത്
പെയ്യാൻ വെമ്പി
ആരെയോ കാത്തിരുന്ന
കൂട്ടിവെച്ച ഒരായിരം മഴയുടെ
കുളിരിലേയ്ക്ക്
തന്നെയാവും..
‘സിംബോളിക്കാ‘കുവാൻ മഴയോളം വേറെ എന്താണുള്ളത് ..അല്ലേ
ReplyDeleteതിരക്കുപിടിച്ച ജീവിതയാത്ര....
ReplyDeleteആശംസകള്‍