Skip to main content

കൊലുസ്സ് നഷ്ടപ്പെട്ട പെണ്‍കുട്ടി

വെറും കാൽനടയായി
നിന്റെ കൊലുസ്സിലേയ്ക്ക്
തീർത്ഥാടനം നടത്തുന്ന
സഞ്ചാരിയായിരുന്നു
ഞാൻ

നീയോ
എന്നെ തിരഞ്ഞു നടക്കുന്നതിനിടയിൽ
കൊലുസ്സ് നഷ്ടപ്പെട്ട
പെണ്‍കുട്ടിയും

നീ എന്നെയും
ഞാൻ നിന്റെ കൊലുസ്സിനെയും
തിരഞ്ഞുനടക്കുന്നതിനിടയിൽ
വല്ലാതെ കൂട്ടിമുട്ടിപോകുന്ന
നമ്മുടെ പാദങ്ങൾ

ഘടികാരങ്ങളെ മാത്രം വലം വെച്ച്
കടന്നു പോകുന്ന സമയം
ഓരോ വലത്തും കാലത്തിനു സമ്മാനിക്കുന്ന
ഗണപതി ഉമ്മകൾ

ചെമ്മരിയാടുകൾ മേയുന്ന
കുന്നിൻ ചെരുവുകളിൽ
കളഞ്ഞുപോയ നിന്റെ കൊലുസ്
കിലുക്കം കൊടുത്തു വളർത്തുന്ന
പള്ളിമണികൾ

അവനാലുമണിപ്പൂക്കളെ പോലെ
വിരിഞ്ഞു തുടങ്ങുന്ന വൈകുന്നേരങ്ങൾ

ആ വൈകുന്നേരങ്ങളിലൊന്നിൽ
ചില മണികൾ മാത്രം
നിനക്ക് മാത്രം കേൾക്കാവുന്ന
ശബ്ദത്തിൽ കൂട്ടമണിയടിച്ചു തുടങ്ങുന്നു..

Comments

  1. ഒരു കൊലുസ്സിന്റെ കിലുക്കം പോലെ നല്ല രസമുള്ള ചിന്തകൾ.. എന്റെ ആശംസകൾ.

    ReplyDelete
  2. നമുക്ക് മാത്രം കേള്‍ക്കാവുന്ന ചില ശബ്ദങ്ങള്‍

    ReplyDelete
  3. ഇല്ലാത്ത കൊലുസ്സിനെ തിരഞ്ഞു നടക്കുന്നവർ

    ReplyDelete
  4. വെറും കാൽനടയായി
    നിന്റെ കൊലുസ്സിലേയ്ക്ക്
    പിന്നെ....
    കൊലുസ്സിനൊപ്പം പെൺകുട്ടീകളക്കിന്ന് എന്തെല്ലാം നഷ്ട്ടപ്പെടുന്നു അല്ലേ

    ReplyDelete
  5. നല്ല കവിത.!!
    മുരളിയേട്ടന്‍റെ ചോദ്യം പ്രസക്തം.

    ReplyDelete
  6. >> നീ എന്നെയും
    ഞാൻ നിന്റെ കൊലുസ്സിനെയും
    തിരഞ്ഞുനടക്കുന്നതിനിടയിൽ
    വല്ലാതെ കൂട്ടിമുട്ടിപോകുന്ന
    നമ്മുടെ പാദങ്ങൾ <<

    ഈ അഞ്ചേയഞ്ചു വരികളില്‍ ഹൃദയം കൊളുത്തിയല്ലോ ബൈജുവേട്ടാ..

    ReplyDelete
  7. നിനക്കുമാത്രം കേള്‍ക്കാവുന്ന കൂട്ടമണിയാരവം!
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...