Wednesday, 2 December 2015

യാത്ര

കാത്തിരിക്കാൻ ഒരാളുണ്ടെങ്കിൽ
ചെയ്യുന്നതെല്ലാം യാത്രയാവും

കടന്നു പോകുന്ന ഇടങ്ങളിൽ
കാലങ്ങളെ പോലെ
ദൂരം അടയാളപ്പെടുത്തി
നില്ക്കുന്ന മൈൽകുറ്റികൾ
തോരാതെ
തിരിച്ചുകുഴിച്ചിട്ട മഴകളാവും



യാത്ര ചെയ്തു തളരുമ്പോൾ
കയറി നില്ക്കുന്നതും
അപ്പോഴങ്ങോട്ട്‌ തോർന്ന
ഒരു മഴയുടെ കീഴിലാവും

യാത്ര എല്ലാം കഴിഞ്ഞു
ചെന്ന് കയറുന്നത്
പെയ്യാൻ വെമ്പി
ആരെയോ കാത്തിരുന്ന
കൂട്ടിവെച്ച ഒരായിരം മഴയുടെ
കുളിരിലേയ്ക്ക്
തന്നെയാവും..

2 comments:

  1. ‘സിംബോളിക്കാ‘കുവാൻ മഴയോളം വേറെ എന്താണുള്ളത് ..അല്ലേ

    ReplyDelete
  2. തിരക്കുപിടിച്ച ജീവിതയാത്ര....
    ആശംസകള്‍

    ReplyDelete