ഒരേ മഴയിലെ
രണ്ടു തുള്ളികളിലെയ്ക്ക്
യാത്രപോകുവാൻ
കാത്തുനില്ക്കുന്ന
രണ്ടു പേരാണ് നമ്മൾ
പോകേണ്ട തുള്ളിയിലെയ്ക്കുള്ള വഴി
നിനക്കറിയില്ല
എനിക്ക് പോകാൻ പ്രത്യേകിച്ച്
തുള്ളിയൊന്നുമില്ല
അതെ മഴയത്ത് വെച്ച്
ഒരു തുള്ളി നനയാതെ
നീ എന്നോട് വഴി ചോദിക്കുന്നു
ഞാൻ അത്രയും നനഞ്ഞു
കൂടെ വന്നു
നിനക്ക് വഴി കാട്ടിത്തരുന്നു
കാട്ടി തന്ന
വഴിയിൽ നീ എന്നെകാണിക്കുവാൻ
മൊട്ടില്ലാതെ
ചെമ്പരത്തികൾ വിരിയിക്കുന്നു
ശിഖരങ്ങൾ ഇല്ലാതെ
ഇലകൾ ഇല്ലാതെ
വേരുകൾ മാത്രമുള്ള മരങ്ങൾ കാട്ടി തരുന്നു
അവസാനം ഇറങ്ങാനുള്ള തുള്ളിയിൽ
ജീവിതം ഇറ്റിച്ചു നിർത്തുമ്പോൾ;
ഒരു വാക്ക് മിണ്ടാതെ,
ഒന്ന് തോരുക പോലും ചെയ്യാതെ;
ഒരു മഴയായി നീ-
ഇറങ്ങി പോകുന്നു!
രണ്ടു തുള്ളികളിലെയ്ക്ക്
യാത്രപോകുവാൻ
കാത്തുനില്ക്കുന്ന
രണ്ടു പേരാണ് നമ്മൾ
പോകേണ്ട തുള്ളിയിലെയ്ക്കുള്ള വഴി
നിനക്കറിയില്ല
എനിക്ക് പോകാൻ പ്രത്യേകിച്ച്
തുള്ളിയൊന്നുമില്ല
അതെ മഴയത്ത് വെച്ച്
ഒരു തുള്ളി നനയാതെ
നീ എന്നോട് വഴി ചോദിക്കുന്നു
ഞാൻ അത്രയും നനഞ്ഞു
കൂടെ വന്നു
നിനക്ക് വഴി കാട്ടിത്തരുന്നു
കാട്ടി തന്ന
വഴിയിൽ നീ എന്നെകാണിക്കുവാൻ
മൊട്ടില്ലാതെ
ചെമ്പരത്തികൾ വിരിയിക്കുന്നു
ശിഖരങ്ങൾ ഇല്ലാതെ
ഇലകൾ ഇല്ലാതെ
വേരുകൾ മാത്രമുള്ള മരങ്ങൾ കാട്ടി തരുന്നു
അവസാനം ഇറങ്ങാനുള്ള തുള്ളിയിൽ
ജീവിതം ഇറ്റിച്ചു നിർത്തുമ്പോൾ;
ഒരു വാക്ക് മിണ്ടാതെ,
ഒന്ന് തോരുക പോലും ചെയ്യാതെ;
ഒരു മഴയായി നീ-
ഇറങ്ങി പോകുന്നു!
ശിഖരങ്ങൾ ഇല്ലാതെ
ReplyDeleteഇലകൾ ഇല്ലാതെ
വേരുകൾ മാത്രമുള്ള മരങ്ങൾ കാട്ടി തരുന്നു
വാക്കുകളുടെ പെരുമഴയില്‍ ഒരു ചിത്രകഥ..
ReplyDeleteഇതിൽ വാക്കുകളുടെ ഒരു മാജിക്ക് ഉണ്ട് ,,അതിനേക്കാൾ മനോഹരമായൊരു കവിതയുമുണ്ട്...
ReplyDeleteരണ്ടും നന്നായിരിക്കുന്നു.
മനസ്സിലേക്ക് വിഷാദരാഗമായ്
ReplyDeleteപെയ്തുതോരുന്ന മഴത്തുള്ളികള്‍!
ആശംസകള്‍
ഈ മഴയിലെ ഒരു തുള്ളിയായ് ഞാനുമലിഞ്ഞ് ചേരുന്നു......
ReplyDeleteനന്മകള് നേരുന്നു......