Skip to main content

മുറിവ്

 മുറിവേറ്റവനായിരുന്നു ഞാൻ..

ശരീരം മുഴുവൻ മുറിവുകൾ
ചോര പോലും മുറിവ്

പക്ഷെ എല്ലാ മുറിവുകളും
എന്റെതായിരുന്നില്ല;
ഏറെയും നിന്റെ..

പൊറുക്കുമ്പോൾ തിരിച്ചെടുക്കാം
എന്ന ഉറപ്പിൽ പലപ്പോഴായി
നീ മുറിവേൽപ്പിച്ചു പോയവ!

എന്റെ ഹൃദയം പോലും
നിന്റെ മുറിവിന്റെ സ്പന്ദിക്കുന്ന-
തത്സമയ സംപ്രേക്ഷണം;
എന്ന് തിരിച്ചറിയുമ്പോഴേക്കും;
വല്ലാതെ പൊറുത്തുപോകുന്ന ഞാൻ...

എന്നാലും
വേദനിക്കുന്ന പ്രണയത്തിന്റെ പുറത്തു
ഉണങ്ങിയിട്ടും തിരിച്ചെടുക്കാൻ മറന്നുപോയ
വെറും മുറിവായി ഞാൻ..

ഇനി..
തീയിൽ നിന്നും
ചാരത്തിലെയ്ക്കുള്ള
കത്തുന്ന കനൽ ദൂരം

ചോരയ്ക്ക് പോലും തീ പിടിച്ചിരിക്കുന്നു

അവിടെയും എരിയുന്ന പന്തവുമായി
നിന്റെ മുറിവ് ഏറ്റെടുക്കാതെ,
എന്റെ പൊള്ളലിനു മാത്രം;
വഴികാട്ടുന്ന നീ ..

Comments

  1. വേദനക്കുന്ന പ്രണയവും
    ഒരിക്കലും ഉണങ്ങാത്ത മുറിവുകളും...

    ReplyDelete
  2. അവതരണം നന്നായിരിക്കുന്നു..ആശയവും..
    ആശംസകൾ

    ReplyDelete
  3. നൊമ്പരമായി മാറുന്ന വരികള്‍
    ആശംസകള്‍

    ReplyDelete
  4. ഒരിക്കലുമുണങ്ങാത്ത മുറിബുകള്‍ നല്‍കുന്ന പ്രണയം
    നന്മകള്‍ നേരുന്നു......

    ReplyDelete
  5. പ്രിയ സുഹൃത്തെ ! ലേഖനങ്ങള്‍, ബ്ലോഗ്സ്, കവിതകള്‍ തുടങ്ങിയവ താങ്കളുടെ സ്വന്തം പേരില്‍ തന്നെ പോസ്റ്റ്‌ ചെയ്യാന്‍ ഞാന്‍ തുടങ്ങിയ വെബ്സൈറ്റില്‍ കഴിയുന്നതാണ് . ഈ വെബ്സൈറ്റ് കൊണ്ട് താങ്കളുടെ മറ്റു ബ്ലോഗുകളും അത് പോലെ ബ്ലോഗ്‌ പേജ് പ്രൊമോട്ട് ചെയ്യാനും കഴിയും .. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു .. intopost.com help link :https://intopost.com/list/intopostcom

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...