നീലിച്ച ഞരമ്പുകൾ
മരങ്ങളിൽ
പിടയ്ക്കുന്നു
ഇനിയും
തിരിച്ചു വന്നിട്ടില്ല
മൈലാഞ്ചി അരച്ചിടാൻ
ഒരു കുരുവിയും കൂട്ടി
തെരുവിലേയ്ക്ക്
പോയ പച്ചിലകൾ
കത്തിക്കിടക്കുന്ന
ചുവന്ന വെളിച്ചങ്ങൾ
കെട്ടുകഴിഞ്ഞാൽ
വാഹനങ്ങളെ; നിങ്ങൾ
തെരുവിലെ തിരക്കിലേയ്ക്ക്
തുളുമ്പരുതേ..
അനങ്ങരുതേ
നടക്കാനിരിക്കുന്നത്
തെരുവുകളെ;
മരങ്ങളായി
പ്രഖ്യാപിക്കുന്ന ചടങ്ങാണ്
ചലിച്ചു കഴിഞ്ഞാൽ
നിങ്ങളാവും പിന്നെ
ആ മരങ്ങളിലെ
ഇലകൾ
വെയിലിനെ നേരിട്ട് തണലാക്കുന്ന
സാങ്കേതിക വിദ്യയെ കുറിച്ച്
കേട്ടിട്ടുണ്ടോ
മരങ്ങളുടെ ആവശ്യമില്ലിനി
വീതികൂടിയ തെരുവുകൾക്ക്
മരങ്ങളുടെ പേര് മതി
അതാ മഹാഗണി തെരുവ്
അശോക തൈതെരുവ്
ചുവന്ന തെരുവിന്
ഒരു പേരിന്റെ ആവശ്യമേ ഇല്ല
ഇതൊന്നും കേട്ട് ഭയക്കരുത്
ഭയം നിങ്ങൾ പുറത്തു വിട്ടെക്കാവുന്ന
കറുത്തപുകയാണ്
നല്ലൊരു നാളയെ പോലും
ഭൂമുഖത്തുനിന്നും
കത്തിച്ചു കളയാൻ
നിങ്ങൾ ഭയക്കുന്ന ആ പുക
മാത്രം മതി
വികസനം അതിന്
നല്ലൊരു മറയാണ്!
മരങ്ങളിൽ
പിടയ്ക്കുന്നു
ഇനിയും
തിരിച്ചു വന്നിട്ടില്ല
മൈലാഞ്ചി അരച്ചിടാൻ
ഒരു കുരുവിയും കൂട്ടി
തെരുവിലേയ്ക്ക്
പോയ പച്ചിലകൾ
കത്തിക്കിടക്കുന്ന
ചുവന്ന വെളിച്ചങ്ങൾ
കെട്ടുകഴിഞ്ഞാൽ
വാഹനങ്ങളെ; നിങ്ങൾ
തെരുവിലെ തിരക്കിലേയ്ക്ക്
തുളുമ്പരുതേ..
അനങ്ങരുതേ
നടക്കാനിരിക്കുന്നത്
തെരുവുകളെ;
മരങ്ങളായി
പ്രഖ്യാപിക്കുന്ന ചടങ്ങാണ്
ചലിച്ചു കഴിഞ്ഞാൽ
നിങ്ങളാവും പിന്നെ
ആ മരങ്ങളിലെ
ഇലകൾ
വെയിലിനെ നേരിട്ട് തണലാക്കുന്ന
സാങ്കേതിക വിദ്യയെ കുറിച്ച്
കേട്ടിട്ടുണ്ടോ
മരങ്ങളുടെ ആവശ്യമില്ലിനി
വീതികൂടിയ തെരുവുകൾക്ക്
മരങ്ങളുടെ പേര് മതി
അതാ മഹാഗണി തെരുവ്
അശോക തൈതെരുവ്
ചുവന്ന തെരുവിന്
ഒരു പേരിന്റെ ആവശ്യമേ ഇല്ല
ഇതൊന്നും കേട്ട് ഭയക്കരുത്
ഭയം നിങ്ങൾ പുറത്തു വിട്ടെക്കാവുന്ന
കറുത്തപുകയാണ്
നല്ലൊരു നാളയെ പോലും
ഭൂമുഖത്തുനിന്നും
കത്തിച്ചു കളയാൻ
നിങ്ങൾ ഭയക്കുന്ന ആ പുക
മാത്രം മതി
വികസനം അതിന്
നല്ലൊരു മറയാണ്!
വെയിലിനെ നേരിട്ട് തണലാക്കുന്ന
ReplyDeleteസാങ്കേതിക വിദ്യയെ കുറിച്ച്
കേട്ടിട്ടുണ്ടോ...?
പലതും കേള്‍ക്കേണ്ടി വരുമിനി ..
വികസനത്തിന്റെ പേരിലേക്ക്
കുതിച്ചുയരുമ്പൊള്‍ , മരമേ എന്ന്
വേവലാതി പെടുന്നവരുടെ വായില്‍
മണ്ണിടാന്‍ മുന്നിലേക്ക് എറിഞ്ഞ്
കൊടുക്കുന്ന മധുരമുള്ള നാളേയുടെ
അപ്പ കഷ്ണങ്ങളാകും ഇത്തരം
പുതു കേള്‍വികള്‍ .. മരത്തിന് സമമാകാന്‍
ഒരു മനുഷ്യനുപൊലും ആവില്ലെന്നിരിക്കേ
നമ്മുക്ക് ഇങ്ങനെ ഭയത്തിന്റെ പുക മറകള്‍
തീര്‍ത്ത് നേര്‍കണ്ണുകളേ മറച്ച് പിടിക്കാം .....!
അന്നുമിന്നുമെന്നും വരികളില്‍ പ്രകൃതിയോട് ,
മരത്തൊട് പ്രണയം സൂക്ഷിക്കുന്ന , വിലപിക്കുന്ന
ഒരു കവി മനസ്സ് മാഷിലെപ്പൊഴും കാണാറുണ്ട്
Amazing, as usual.
ReplyDeleteNalla bhavaana!
ReplyDeleteകുറുക്കുവഴികള്‍ ....!
ReplyDeleteതെരുവിലേയ്ക്ക്
ReplyDeleteപോയ പച്ചിലകൾ
ഓരോ വരിയിലും നേരിന്റെ തുടിപ്പുകള്‍.....
ആശംസകള്‍
ഭയപ്പെടുത്തുന്ന വികസനം.... !! ഭയപ്പെടുത്തിക്കൊണ്ടുള്ള വികസനം..... !!! ഭൂമുഖം തന്നെ തുടച്ചുനീക്കാനുള്ള വികസനം...അല്ലേ ഭായ് ? വികസനത്തിന്റെ മനുഷ്യത്വരഹിതമായ ഭീകരമുഖം നന്നായി വരച്ചുകാട്ടുന്നു ഈ കവിത. ഇഷ്ടം.
ReplyDeleteശുഭാശംസകൾ......
നല്ല കവിത.. (y)
ReplyDeleteചലിച്ചു കഴിഞ്ഞാൽ
ReplyDeleteനിങ്ങളാവും പിന്നെ
ആ മരങ്ങളിലെ
ഇലകൾ
പിടയുന്ന നമ്മള്
നല്ല കവിത....
ReplyDeleteവികസനം അതിന് നല്ലൊരു മറയാണിത്...... ബൈജുഭായി...... വായിച്ചു വരുമ്പോള്‍ മനസ്സില്‍ വരുന്ന കമന്റ് ..... താങ്കള്‍ അവസാനവരിയായി എഴുതിയിരിക്കും.....
ReplyDeleteമനോഹരമായ കവിത .....ആശംസകൾ......
ഒരു മരണപ്പിടപ്പിൽ പോയ ഇലകളെ കാത്തിരിക്കുന്ന മരത്തേയും, പുതിയ മരത്തിന്റെ ഇലകളായേക്കാവുന്ന വണ്ടികളേയും, ഭയമെന്ന കറുത്ത പുകയേയും കുറേ ഇഷ്ടമായി.
ReplyDeleteഎന്നാലും ചുവന്ന തെരുവിന് ഒരു പേരിന്റെ ആവശ്യം ഇല്ലേ. എവിടെങ്കിലും തൂങ്ങിക്കിടക്കുന്ന വള്ളിയോ പറ്റിപ്പിടിച്ചു കിടക്കുന്ന പായലോ എങ്കിലും.
കവിത എപ്പോഴത്തേയും വളരെ നന്നായി ഭായ്. ഇഷ്ടം.
വികസനത്തിന്റെ മറയിൽ
ReplyDeleteഇനി വരുവാൻ പോകുന്ന ഒരു കാറ്റ് പോലും
കടക്കാത്ത മരത്തിന്റെ പേര് മാത്രം ഉള്ള റോഡുകൾ , തെരുവുകൾ...
വെയിലിനെ തണലാക്കുന്ന വിദ്യയുടെ കഴുത്തില്‍ത്തന്നെ പിടിച്ചു.
ReplyDeleteഎല്ലാപേര്‍ക്കും വികസനം മാത്രം.
അതിന്റെ ക്രൂരതയിലേക്ക് ചൂണ്ടിയതിന് നന്ദി.
ബൈജു ഭായ്,
ReplyDeleteനാട്ടില്പ്പോയോ.? ഞാനേ വീണ്ടുമൊന്നു മുങ്ങുവാ. ഇനി അടുത്ത ഓണത്തിനു കാണാട്ടാ..? റിനു ഭായിയോടും പറഞ്ഞേക്ക്. നുമ്മളെ മറന്നു കളയല്ലേ. :) സ്നേഹത്തോടെ തത്ക്കാലം നിർത്തുന്നു
സന്തോഷവും സമാധാനവും നിറഞ്ഞ ഒരോണക്കാലമാശംസിക്കുന്നു.....