സ്വന്തമായി
സമയം കൃഷി ചെയ്തു
നിമിഷങ്ങൾ മാത്രം
വിളവെടുക്കുന്ന
പൂക്കളുടെ നാട്ടിൽ,
വിരിഞ്ഞിരിക്കുന്ന
ഒരു വേള പോലും
പാഴാകാതിരിക്കുവാൻ
ഞെട്ടിൽ നിന്നടർന്നു കഴിഞ്ഞാൽ
കൊഴിഞ്ഞു താഴെ എത്തുന്ന
ചെറുമാത്രകളിൽ പോലും
കറങ്ങുന്ന ഒരു മേൽ പങ്കയായി
ജോലി ചെയ്യുന്നുണ്ട്
പാലപ്പൂവ്
സമയം കൃഷി ചെയ്തു
നിമിഷങ്ങൾ മാത്രം
വിളവെടുക്കുന്ന
പൂക്കളുടെ നാട്ടിൽ,
വിരിഞ്ഞിരിക്കുന്ന
ഒരു വേള പോലും
പാഴാകാതിരിക്കുവാൻ
ഞെട്ടിൽ നിന്നടർന്നു കഴിഞ്ഞാൽ
കൊഴിഞ്ഞു താഴെ എത്തുന്ന
ചെറുമാത്രകളിൽ പോലും
കറങ്ങുന്ന ഒരു മേൽ പങ്കയായി
ജോലി ചെയ്യുന്നുണ്ട്
പാലപ്പൂവ്
എന്നാൽ അതിൽ ഒരു
ഘടികാരത്തിന്റെ
നിലച്ചകുരുക്കിട്ടാവും
പ്രണയിനിയുടെ സ്വകാര്യ
ആകാശത്തിൽ ഒരു മഴയായി
പെയ്യുവാൻ ഒന്നു
ദുർബലമാക്കി തരണേ
എന്ന് പ്രാർത്ഥിച്ചു കാത്തിരുന്ന
"ഒരു വിരസ നിമിഷം"
പ്രതീക്ഷകെട്ടു,
പാലപ്പൂമണത്തിൽ
മഞ്ഞിന്റെ
തണുത്ത ഭാഷയിൽ
ഭയത്തിന്റെ കുറിപ്പും
എഴുതി വെച്ച്
അറ്റകൈയ്ക്ക്
ആത്മഹത്യ ചെയ്തിട്ടുണ്ടാവുക!
ഘടികാരത്തിന്റെ
നിലച്ചകുരുക്കിട്ടാവും
പ്രണയിനിയുടെ സ്വകാര്യ
ആകാശത്തിൽ ഒരു മഴയായി
പെയ്യുവാൻ ഒന്നു
ദുർബലമാക്കി തരണേ
എന്ന് പ്രാർത്ഥിച്ചു കാത്തിരുന്ന
"ഒരു വിരസ നിമിഷം"
പ്രതീക്ഷകെട്ടു,
പാലപ്പൂമണത്തിൽ
മഞ്ഞിന്റെ
തണുത്ത ഭാഷയിൽ
ഭയത്തിന്റെ കുറിപ്പും
എഴുതി വെച്ച്
അറ്റകൈയ്ക്ക്
ആത്മഹത്യ ചെയ്തിട്ടുണ്ടാവുക!
ഖദറുടുത്ത പാലപ്പൂവിനെ മനസ്സിലാകാത്തതുകൊണ്ട് ആകെ ഒരു കണ്ഫ്യൂഷനില് നില്ക്കുന്നു ഞാന്‍. പിന്നെ വരാവേ <3
ReplyDeleteഅജിത് ഭായ് ക്ഷമിക്കുക അത് ഒഴിവാക്കിയിട്ടുണ്ട് "ഖദർ" ഒന്നു ലളിത വല്ക്കരിച്ചു സ്നേഹപൂർവ്വം
DeleteOru veritta bhaavana. Best wishes.
ReplyDeleteഡോക്ടർ സ്നേഹപൂർവ്വം നന്ദി
Deleteആശംസകൾ...
ReplyDeleteനന്ദി വികെ മാഷെ സ്നേഹപൂർവ്വം
Deleteപാലപ്പൂവിനാൽ തീർത്ത ഭയത്തിന്റെ ഒരു തണുത്ത ഭാഷ...!
ReplyDeleteമുരളിഭായ് സ്നേഹപൂർവ്വം നന്ദി
Deleteആദ്യത്തെ ഖണ്ഡിക ഇഷ്ടപ്പെട്ടു. രണ്ടാമത്തേതത്ര മനസ്സിലായില്ല..
ReplyDeleteആരാണ് ആത്മഹത്യ ചെയ്തത് എന്നൊരു ചോദ്യം ബാക്കി..
നന്ദി കല്ലോലിനി എഴുതുന്നതിന്റെയും വായനയുടെയും ഇടയിൽ സംഭവിക്കുന്ന ഒരു തെറ്റാണു ചൂണ്ടിക്കാട്ടിയത് അത് ഒരു ചെറിയ സൂചനയിലൂടെ തിരുത്തിയിട്ടുണ്ട് വായനക്ക് അഭിപ്രായത്തിനു ഒരിക്കൽ കൂടി നന്ദി
Deleteവിലപ്പെട്ടതായി പാലപ്പൂവ് കരുതുന്ന ഒരു "നിമിഷം" തന്നെയാണ് വിരസം എന്ന് കരുതി ആത്മഹത്യാ ചെയ്യുന്നത് നന്ദി കല്ലോലിനി
Deleteഎപ്പോഴത്തെയും പോലെ സംവേദിച്ചില്ല, എന്റെ വായനയുടെ പ്രശ്നമാകാംട്ടോ . എങ്കിലും ഈ വരികൾ ഇഷ്ടം "ഒരു മഴയായി
ReplyDeleteപെയ്യുവാൻ ഒന്നു
ദുർബലമാക്കി തരണേ"
നന്ദി കീയ കുട്ടി, വായന തുറന്നു പറയുന്ന അഭിപ്രായം തരുന്നത് തന്നെയാണ് ഏറ്റവും സന്തോഷം സ്നേഹപൂർവ്വം
Deleteഇഷ്ടപ്പെട്ടു കവിത
ReplyDeleteആശംസകള്‍
തങ്കപ്പൻചേട്ടാ സ്നേഹപൂർവ്വം നന്ദി
Delete